2025 ലെ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വാർഡ് പുനക്രമീകരണത്തിനു ശേഷം പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടോ എന്ന് മുഴുവൻ വോട്ടർമാരും പരിശോധിക്കേണ്ടതാണ്. 2025 ഓഗസ്റ്റ് ഏഴ് വരെ വോട്ടർ പട്ടികയിൽ പേരുചേർക്കാനും തിരുത്തൽ വരുത്താനും അവസരമുണ്ട്. 2025 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ https://www.sec.kerala.gov.in/public/voters/list എന്ന വെബ്സൈറ്റ് ലിങ്കിലും അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും കരട് വോട്ടർ പട്ടിക ലഭ്യമാണ്
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-07-2025