പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട സ്വയംതൊഴിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പരമ്പരാഗത പൈതൃക ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും പാരമ്പര്യ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനുമായി പട്ടികജാതി-പട്ടിക വർഗ്ഗ വികസന വകുപ്പുകളുടേയും കിർത്താഡിസിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഉത്പന്ന പ്രദർശന വിപണന മേള ഗദ്ദികയിൽ അപേക്ഷ ക്ഷണിച്ചു. 

പാരമ്പര്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തിലേർപ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾക്കും, പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട കൂട്ടു സംരംഭകർ/ സൊസൈറ്റികൾ / കുടുംബശ്രീ യൂണിറ്റുകൾ എന്നിവയ്ക്കും മേളയിൽ പങ്കെടുക്കാം. നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ ഉത്പന്നങ്ങളുടെ വിശദമായ വിവരം, അപേക്ഷകരുടെ പൂർണ്ണ മേൽവിലാസം (ഫോൺ നമ്പർ ഉൾപ്പെടെ) ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് 8 വൈകുന്നേരം 5 മണിക്ക് മുൻപായി ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, കനക നഗർ, വെള്ളയമ്പലം, തിരുവനന്തപുരം - 695 003 എന്ന വിലാസത്തിൽ അയക്കണം. (ഒരു വ്യക്തിക്ക് ഒന്നിലധികം സ്റ്റാൾ അനുവദിക്കുന്നതല്ല.) 

വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസുമായോ അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം. അപേക്ഷാഫോം www.scdd.kerala.gov.in ൽ നിന്ന് ലഭിക്കും. ഫോൺ: 0471 2315375.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-07-2025

sitelisthead