വനിതകൾ ഗൃഹനാഥരായുളള കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിവാഹമോചിതരായവർ, ഭർത്താവ് ഉപേക്ഷിച്ചു പോയവർ, ഭർത്താവിനെ കാണാതായി ഒരുവർഷം കഴിഞ്ഞ വനിതകൾ, ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലി ചെയ്യുവാനും കുടുംബം പുലർത്തുവാനും കഴിയാത്ത വിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകൾ, നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായ വനിതകൾ എന്നിവർക്ക് ധനസഹായത്തിന് അപേക്ഷിക്കാം.  

സംസ്ഥാന സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ധനസഹായം ലഭിക്കുന്നത്. ഒരുകുടുംബത്തിലെ പരമാവധി രണ്ടുകുട്ടികൾക്ക് മാത്രമാണ് ധനസഹായത്തിന് അർഹതയുള്ളത്. www.schemes.wcd.kerala.gov.in വഴി അപേക്ഷകൾ സമർപ്പിക്കണം. വിവരങ്ങൾക്ക്  ശിശുവികസന പദ്ധതി ഓഫീസ് , അങ്കണവാടി എന്നിവിടങ്ങളിൽ ബന്ധപ്പെടുക. അവസാന 2025 ഡിസംബർ 15.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-07-2025

sitelisthead