വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് ഡിജിറ്റൽ ഭരണം: വിരൽത്തുമ്പിൽ സർക്കാർ സേവനങ്ങൾ

സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഭരണസംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിൽ കേരളം കൈവരിച്ചത് മാതൃകാപരമായ നേട്ടങ്ങളാണ്. ഇന്റർനെറ്റ് ഒരു പൗരാവകാശമായി പ്രഖ്യാപിച്ചും, സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തും ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു.

 

സംസ്ഥാനത്തിന്റെ ഡിജിറ്റൽ ഭരണസംവിധാനത്തിന് കരുത്തേകാൻ വിപുലമായ ശൃംഖലയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. എല്ലാ പൗരന്മാർക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനും സർക്കാർ ഓഫീസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കാനും ലക്ഷ്യമിട്ട കെ-ഫോൺ പദ്ധതി, ഡിജിറ്റൽ വിടവ് നികത്തുന്നതിൽ ലോകത്തിന് തന്നെ മാതൃകയാണ്.

 

കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വർക്കും (KSWAN) സ്റ്റേറ്റ് ഡേറ്റാ സെന്ററുകളും ഇ-ഭരണ സേവനങ്ങളുടെ നട്ടെല്ലായി പ്രവർത്തിക്കുന്നു. മൂന്ന് നെറ്റ് വർക്ക് ഓപ്പറേറ്റിംഗ് സെന്ററുകളും ജില്ലാ-ബ്ലോക്ക് ഭരണകേന്ദ്രങ്ങളും ഇതിലൂടെ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

 

സാധാരണക്കാർക്ക് ഇ-ഗവേണൻസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഏകജാലക സംവിധാനമായി സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഇ-ഡിസ്ട്രിക്റ്റും കെ-സ്മാർട്ടും ജനങ്ങളും സർക്കാരും തമ്മിലുള്ള ഇടപാടുകൾ സുതാര്യമാക്കാൻ ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയിലൂടെ സാധിച്ചു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളും 2.40 കോടിയിലധികം സർട്ടിഫിക്കറ്റുകളും ഇതിനകം ഇ-ഡിസ്ട്രിക്റ്റിലൂടെ ജനങ്ങളിലെത്തിച്ചു. 

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനന-മരണ രജിസ്ട്രേഷൻ, കെട്ടിട നിർമ്മാണാനുമതി, നികുതി അടയ്ക്കൽ തുടങ്ങിയ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ആപ്ലിക്കേഷൻ ഭരണരംഗത്തെ വലിയൊരു ചുവടുവെപ്പാണ്. സർക്കാർ ജീവനക്കാരുടെ സേവന-വേതന വിവരങ്ങൾ ഏകീകൃതമായി കൈകാര്യം ചെയ്യുന്ന സ്പാർക്ക് സംവിധാനം. ഇതിലൂടെ ഓരോ ഉദ്യോഗസ്ഥനും പെർമനന്റ് എംപ്ലോയ്‌മെന്റ് നമ്പർ നൽകി സുതാര്യത ഉറപ്പാക്കി. ഇ-ഹെൽത്ത് വഴി രോഗികളുടെ വിവരങ്ങൾ അടങ്ങിയ കേന്ദ്രീകൃത ഡാറ്റാബേസും ആരോഗ്യപ്രവർത്തകർക്കുള്ള ഏകീകൃത ചട്ടക്കൂടും ഇതിലൂടെ ലഭ്യമാകുന്നു. സർക്കാർ ഫയലുകൾ വേഗത്തിൽ നീങ്ങാൻ ഇ-ഓഫീസും, പൊതുസംഭരണ പ്രക്രിയകൾ സുതാര്യമാക്കാൻ ഇ-പ്രൊക്യൂർമെന്റും സഹായിക്കുന്നു.

 

ലോകോത്തര ഐടി പാർക്കുകൾ, സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകൾ, പുതിയ സഹകരണങ്ങൾ എന്നിവയിലൂടെ കേരളത്തെ ആഗോള ഐടി ലക്ഷ്യസ്ഥാനമാക്കി മാറ്റാൻ സർക്കാരിന് സാധിച്ചു. എൺപതിലധികം ഇ-ഗവേണൻസ് ആപ്ലിക്കേഷനുകളിലൂടെ മുപ്പത് ലക്ഷത്തിലധികം പൗരന്മാരെ ഡിജിറ്റൽ സേവനങ്ങളിൽ പങ്കാളികളാക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ, പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിച്ചും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിച്ചും ഡിജിറ്റൽ ഭരണം കരുത്താർന്ന മുന്നേറ്റം തുടരുകയാണ്.

അനുബന്ധ ലേഖനങ്ങൾ

തീരദേശ വികസനത്തിൽ കേരള മോഡൽ: മത്സ്യത്തൊഴിലാളി ക്ഷേമത്തിലും പശ്ചാത്തല സൗകര്യങ്ങളിലും പുതിയ കുതിപ്പ് 
കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉന്നമനവും തീരദേശത്തിന്റെ സുരക്ഷയും ലക്ഷ്യമിട്ട് സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, ആധുനികമായ പുനരധിവാസം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ തീരദേശത്തെ ഒരു ആധുനിക വികസന മേഖലയായി സർക്കാർ പരിവർത്തനം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: നവകേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം
കേരളത്തിന്റെ തനതായ വിദ്യാഭ്യാസ മാതൃകയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച ഒരു ബഹുജന പരിപാടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. നവലിബറൽ നയങ്ങളുടെ സ്വാധീനത്തിൽ വിദ്യാഭ്യാസ മേഖലയിൽ വന്ന കച്ചവടവൽക്കരണവും മറ്റ് പ്രശ്‌നങ്ങളും പരിഹരിച്ച്, പൊതുവിദ്യാഭ്യാസത്തെ വീണ്ടും മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ഈ യജ്ഞത്തിന്റെ ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
സമഗ്രം ഒരു കുടക്കീഴിൽ ആർദ്രം
സംസ്ഥാന സർക്കാർ ആരോഗ്യരംഗത്തെ സമഗ്ര സേവനങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പദ്ധതി. ആരോഗ്യ മേഖലയിൽ അനുയോജ്യവും സമഗ്രവുമായ സൗകര്യങ്ങൾ ഉറപ്പാക്കുക, സംരക്ഷണം, പ്രതിരോധം, ചികിത്സ, പുനരധിവാസം, സാന്ത്വന പരിചരണം എന്നിവ അർഹിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുക, പകർച്ചവ്യാധി രോഗ നിയന്ത്രണ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കുക, മാതൃ-ശിശു സേവനങ്ങളുടെ ശാക്തീകരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആർദ്രം മിഷൻ I പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ചത്.
കൂടുതൽ വിവരങ്ങൾ
കേരള ടൂറിസം, സുസ്ഥിര വളർച്ചയിലൂടെ സാമ്പത്തിക മുന്നേറ്റം
തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന അതിവേഗം വളരുന്ന മേഖലകളിൽ ഒന്നാണ് ടൂറിസം. പുരോഗമനപരമായ നയങ്ങൾ, നൂതന ആശയങ്ങൾ, മികച്ച അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയുടെ പിന്തുണയോടെ കേരളത്തിലെ ടൂറിസം മേഖല സുസ്ഥിര വികസനത്തെ മുൻനിർത്തി ശക്തമായ മുന്നേറ്റമാണ് കൈവരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
പൊതുവിതരണ സംവിധാനം കൃത്യം സുതാര്യം !
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കി. അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും, ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസം: കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാന്‍
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പാക്കി വരുന്ന പരിഷ്‌കരണങ്ങൾ, കേരളത്തെ ഒരു ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഈ രംഗത്ത് തുടക്കമിട്ടത്.
കൂടുതൽ വിവരങ്ങൾ
സൈബർ ഇടങ്ങളിൽ സുരക്ഷാ കവചം: സാങ്കേതിക മികവിൽ രാജ്യത്തിന് മാതൃക
കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം. ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, പുനർഗേഹം
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോയി, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭവനം ലഭ്യമാക്കി. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള 'പുനർഗേഹം' പദ്ധതി നടപ്പാക്കി.ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഇതുവരെ 5,46,327 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചതിൽ 4,52,156 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തീകരിച്ചു.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്കും സുസ്ഥിരതയിലേക്കുമുള്ള കുതിപ്പിൽ വൈദ്യുത മേഖല
ആധുനിക ലോകത്തിനൊപ്പം സഞ്ചരിക്കാൻ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി വൈദ്യുതി മേഖല. ലോഡ് ഷെഡ്ഡിങ്ങും പവർകട്ടും ഇല്ലാത്ത, തടസ്സരഹിതമായ വൈദ്യുതി ലഭ്യമാക്കുന്ന ഭരണമികവിലൂടെ കേരളം ഊർജ്ജമേഖലയിൽ ചരിത്രപരമായ മുന്നേറ്റമാണ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ