സൈബർ ഇടങ്ങളിൽ സുരക്ഷാ കവചം: സാങ്കേതിക മികവിൽ രാജ്യത്തിന് മാതൃക

കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം. ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.

 

ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തടയാൻ എല്ലാ ജില്ലകളിലും സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം വ്യാപിപ്പിച്ചു. സാങ്കേതികപരിജ്ഞാനവും യോഗ്യതയും അന്വേഷണ വൈദഗ്ധ്യവുമുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് ഓരോ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലും നിയോഗിച്ചിരിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള അതിക്രമങ്ങൾ, ഓൺലൈൻ തട്ടിപ്പ് എന്നിങ്ങനെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ പൊലീസ് സജ്ജമാണ്.

 

കേരള പോലീസിന്റെ അഭിമാനമായ സൈബർഡോം, രാജ്യത്തെ ഏറ്റവും മികച്ച സൈബർ സെക്യൂരിറ്റി ഏജൻസിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ (DSCI) എക്‌സലൻസ് അവാർഡ്, ഐ.എസ്.ഒ സർട്ടിഫിക്കേഷൻ, ELETS അവാർഡ് എന്നിവ സൈബർഡോമിന്റെ മികവിനുള്ള അംഗീകാരങ്ങളാണ്. ഐടി മേഖലയിലെ വിദഗ്ധരുടെ സഹായം പോലീസിന് ലഭ്യമാക്കുന്ന പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് മോഡൽ സൈബർഡോമിനെ കൂടുതൽ കരുത്തുറ്റതാക്കുന്നു. 

 

ഡാർക്ക് വെബിലെ നിഗൂഢതകൾ നീക്കാനും കുറ്റകൃത്യങ്ങൾ വിശകലനം ചെയ്യാനുമായി ഹാക്ക് പി സമ്മിറ്റ് എന്ന ഹാക്കത്തോണിലൂടെ കേരളാ പോലീസ് GRAPNEL1.0 എന്ന സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുമായി കേരളാ പോലീസ് സൈബർ ഡോം ധാരണാപത്രത്തിൽ ഒപ്പിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനായി ഇക്കണോമിക് ഒഫൻസസ് വിങ്ങിന് രൂപം നൽകി.

 

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഫേക്ക് വീഡിയോ നിർമ്മിച്ച് പണം തട്ടിയെടുത്ത രാജ്യത്തെ ആദ്യ 'ഡീപ്പ് ഫേക്ക്' കേസ് കോഴിക്കോടാണ് റിപ്പോർട്ട് ചെയ്തത്. ഈ കേസിൽ നഷ്ടപ്പെട്ട തുക മുഴുവൻ വീണ്ടെടുക്കാനും കേരള പോലീസിന് സാധിച്ചു. സൈബർ തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന വിദേശ സംഘങ്ങളെയും ഈ കാലയളവിൽ പിടികൂടിയത് പോലീസിന്റെ കാര്യക്ഷമതയ്ക്ക് തെളിവാണ്. 

 

ഓൺലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതിനൽകാനുളള കോൾസെന്റർ സംവിധാനം നിലവിൽവന്നു. ഓൺലൈനിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ ചെറുക്കാൻ 1930 എന്ന സൈബർ ക്രൈം ഹെൽപ് ലൈൻ പോലീസ് ആരംഭിച്ചു. സൈബര്‍ തട്ടിപ്പുകളിലൂടെ തട്ടിയെടുത്ത 66.88 കോടി രൂപ തിരികെപ്പിടിച്ചു. സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം സംസ്ഥാനമൊട്ടാകെ വിപുലപ്പെടുത്തി.

 

കേരള പോലീസിന്റെ സൈബർ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന നിർമ്മിതബുദ്ധിയിൽ അധിഷ്ഠിതമായ സെക്യൂരിറ്റി ഓപ്പറേഷൻ സെന്ററിന് (SOC) തുടക്കം കുറിച്ചു. സൈബർ സുരക്ഷ പ്രതിരോധത്തിനുവേണ്ടി നിർിതബുദ്ധിയിൽ അധിഷ്ഠിതമായ സെക്യൂരിറ്റി ഓപ്പറേറ്റിങ് സെന്റർ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ പോലീസ് സേനയാണ് കേരള പോലീസ്. ആധുനിക കാലത്തെ ഡിജിറ്റൽ വെല്ലുവിളികളെ കൃത്യമായി തിരിച്ചറിഞ്ഞ്, നിർമ്മിത ബുദ്ധിയും ഹാക്കത്തോണുകളും ഉൾപ്പെടെയുള്ള നവീന മാർഗ്ഗങ്ങളിലൂടെ പൗരന്മാരുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കി കേരള പോലീസ് മുന്നേറുകയാണ്.

അനുബന്ധ ലേഖനങ്ങൾ

വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് ഡിജിറ്റൽ ഭരണം: വിരൽത്തുമ്പിൽ സർക്കാർ സേവനങ്ങൾ
സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഭരണസംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിൽ കേരളം കൈവരിച്ചത് മാതൃകാപരമായ നേട്ടങ്ങളാണ്. ഇന്റർനെറ്റ് ഒരു പൗരാവകാശമായി പ്രഖ്യാപിച്ചും, സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തും ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്കും സുസ്ഥിരതയിലേക്കുമുള്ള കുതിപ്പിൽ വൈദ്യുത മേഖല
ആധുനിക ലോകത്തിനൊപ്പം സഞ്ചരിക്കാൻ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി വൈദ്യുതി മേഖല. ലോഡ് ഷെഡ്ഡിങ്ങും പവർകട്ടും ഇല്ലാത്ത, തടസ്സരഹിതമായ വൈദ്യുതി ലഭ്യമാക്കുന്ന ഭരണമികവിലൂടെ കേരളം ഊർജ്ജമേഖലയിൽ ചരിത്രപരമായ മുന്നേറ്റമാണ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ
സാമൂഹിക നീതിയുടെ പുത്തൻ മാതൃക 
കേരള സർക്കാരിന്റെ ഭരണമികവിന്റെയും സാമൂഹിക നീതിയിലൂന്നിയ കാഴ്ചപ്പാടിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി നടപ്പാക്കുന്ന സമഗ്ര പദ്ധതികൾ. ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം ചേർന്ന് നിൽക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുക എന്നത് ഈ സർക്കാരിന്റെ സുപ്രധാന നയങ്ങളിൽ ഒന്നാണ്.
കൂടുതൽ വിവരങ്ങൾ
സമഗ്രം ഒരു കുടക്കീഴിൽ ആർദ്രം
സംസ്ഥാന സർക്കാർ ആരോഗ്യരംഗത്തെ സമഗ്ര സേവനങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പദ്ധതി. ആരോഗ്യ മേഖലയിൽ അനുയോജ്യവും സമഗ്രവുമായ സൗകര്യങ്ങൾ ഉറപ്പാക്കുക, സംരക്ഷണം, പ്രതിരോധം, ചികിത്സ, പുനരധിവാസം, സാന്ത്വന പരിചരണം എന്നിവ അർഹിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുക, പകർച്ചവ്യാധി രോഗ നിയന്ത്രണ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കുക, മാതൃ-ശിശു സേവനങ്ങളുടെ ശാക്തീകരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആർദ്രം മിഷൻ I പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ചത്.
കൂടുതൽ വിവരങ്ങൾ
നട്ടെല്ലായി മാറുന്ന റോഡ് ഗതാഗത മേഖല
സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗതാഗത മേഖല സാക്ഷ്യം വഹിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയും ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും സമന്വയിപ്പിച്ച്, സംസ്ഥാനത്തെ റോഡ് ശൃംഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ നവകേരളം
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ സാധ്യതകൾ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസം: കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാന്‍
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പാക്കി വരുന്ന പരിഷ്‌കരണങ്ങൾ, കേരളത്തെ ഒരു ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഈ രംഗത്ത് തുടക്കമിട്ടത്.
കൂടുതൽ വിവരങ്ങൾ
അതിജീവനത്തിന്റെ കേരള മാതൃക: ദുരന്തനിവാരണത്തിൽ സമാനതകളില്ലാത്ത ജാഗ്രത
ഭദ്രമായ ക്രമസമാധാന നിലയും സമാധാനപരമായ സാമൂഹിക ജീവിതവും ഉറപ്പാക്കുന്നതിനൊപ്പം, പ്രകൃതിദുരന്തങ്ങളെയും മഹാമാരികളെയും ശാസ്ത്രീയമായി അതിജീവിക്കുന്നതിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. 2018-ലെ പ്രളയം മുതൽ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ വരെയുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ട്, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അത്യാധുനിക സംവിധാനങ്ങളും ജനപങ്കാളിത്തവും സമന്വയിപ്പിക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
സുതാര്യവും സുരക്ഷിതവും: കേരളത്തിന്റെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ
സർക്കാർ സേവനങ്ങൾക്കായി പൗരന്മാർ ഓഫീസുകൾ കയറിയിറങ്ങുന്ന കാലം മാറി, വിരൽത്തുമ്പിലൂടെ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുന്ന സുതാര്യമായ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങൾ സംസ്ഥാനത്ത് വിപുലമാക്കിയിരിക്കുന്നു. സർക്കാർ ഖജനാവിലേക്കുള്ള പണമടയ്ക്കലുകൾ കൂടുതൽ ലളിതമാക്കുന്നതിനും അഴിമതിരഹിതമാക്കുന്നതിനും ഓൺലൈൻ സംവിധാനങ്ങൾ മുഖ്യപങ്ക് വഹിക്കുന്നു.
കൂടുതൽ വിവരങ്ങൾ