സാമൂഹിക നീതിയുടെ പുത്തൻ മാതൃക 

കേരള സർക്കാരിന്റെ ഭരണമികവിന്റെയും സാമൂഹിക നീതിയിലൂന്നിയ കാഴ്ചപ്പാടിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി നടപ്പാക്കുന്ന സമഗ്ര പദ്ധതികൾ. ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം ചേർന്ന് നിൽക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുക എന്നത് ഈ സർക്കാരിന്റെ സുപ്രധാന നയങ്ങളിൽ ഒന്നാണ്.

 

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് 70,27,186 രൂപ അനുവദിച്ചത് ഈ വിഭാഗത്തിലുള്ളവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് വലിയൊരളവിൽ താങ്ങായി. സുരക്ഷിതമായ താമസ സൗകര്യമൊരുക്കുന്ന ഷോർട്ട് സ്റ്റേ ഹോമുകളുടെ പ്രവർത്തനങ്ങൾക്കായി 30,86,528 രൂപ ചെലവഴിച്ചു.വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾക്കായി 4,15,000 രൂപയും ഹോസ്റ്റൽ സൗകര്യത്തിനായി 7,44,000 രൂപയും അനുവദിച്ചു. ട്രാൻസ്‌ജെൻഡർ ദമ്പതികൾക്കുള്ള വിവാഹ ധനസഹായമായ 60,000 രൂപ സാമൂഹിക അംഗീകാരത്തോടൊപ്പം സാമ്പത്തികപരമായ പിന്തുണയും നൽകുന്നു.

 

ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ 1357 പേർക്ക് വ്യക്തിഗത ഗുണഭോക്തൃ പദ്ധതികൾക്കായി 6.17 കോടി രൂപ അനുവദിച്ചത് അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 'അനന്യം' എന്ന പേരിൽ ഒരു കലാട്രൂപ്പ് യാഥാർത്ഥ്യമാക്കിയത് അവരുടെ കലാപരമായ താല്പര്യങ്ങൾക്ക് ഒരു വേദി നൽകി.വിദൂര വിദ്യാഭ്യാസത്തിലൂടെ ഡിഗ്രി/പി.ജി കോഴ്സുകൾ പഠിക്കുന്നവർക്ക് വർഷം 24,000 രൂപ വരെ ധനസഹായം നൽകുന്ന 'വർണ്ണം' പദ്ധതി ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് ഏറെ പ്രയോജനകരമാണ്. തൊഴിൽ രംഗത്ത് അവർക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കുന്നതിനായി വിവിധ പരിശീലന പദ്ധതികൾ സർക്കാർ നടപ്പാക്കുന്നു. മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിന് സാമ്പത്തിക സഹായം നൽകുന്ന 'യത്നം' പദ്ധതിയും, അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ പരിശീലനത്തിന് 'സാകല്യം' പദ്ധതിയും, തുടർവിദ്യാഭ്യാസം സാധ്യമാക്കുന്ന 'സമന്വയ' പദ്ധതിയും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ശാക്തീകരണത്തിന് ഊർജ്ജം നൽകുന്നു. കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 'വർണ്ണപ്പകിട്ട്' എന്ന പേരിൽ ഒരു ട്രാൻസ്‌ജെൻഡർ കലോത്സവം സംഘടിപ്പിച്ചു തുടങ്ങി ഇത് അവർക്ക് ഒരുമിച്ചു കൂടാനും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം നൽകുന്നു.

 

സർക്കാർ അവതരിപ്പിച്ച 'കരുതൽ' പദ്ധതിയിലൂടെ അടിയന്തിര ഘട്ടങ്ങളിൽ സഹായം നൽകുന്ന. ട്രാൻസ് വ്യക്തികളിലെ ആത്മഹത്യാ പ്രവണത, വിഷാദം, അമിത ഉത്കണ്ഠ എന്നിവ പ്രതിരോധിക്കുന്നതിന് പിയർ കൗൺസിലർമാർക്ക് പ്രത്യേക പരിശീലനം നൽകി ജില്ലകളിൽ സജ്ജമാക്കുന്ന പദ്ധതി ആരംഭിച്ചത് ഈ സമൂഹത്തിന്റെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്നു. സമൂഹത്തിൽ നിന്നും കുടുംബങ്ങളിൽ നിന്നും ട്രാൻസ്‌ജെൻഡർ വ്യക്തികൾ നേരിടുന്ന അതിക്രമങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ, വ്യക്തികൾക്കിടയിൽ തന്നെയുള്ള പ്രശ്‌നങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണുന്നതിനായി ഒരു ക്രൈസിസ് ഇന്റർവെൻഷൻ സെന്റർ സ്ഥാപിച്ചു.

 

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സാമൂഹിക പുനരധിവാസത്തിനും പുരോഗതിക്കുമായുള്ള ബോധവൽക്കരണ പരിപാടികൾക്കായി നിയമ വിദഗ്ദ്ധർ, ഡോക്ടർമാർ, ജെൻഡർ വിഷയ വിദഗ്ദ്ധർ, ട്രാൻസ്‌ജെൻഡർ പ്രതിനിധികൾ എന്നിവരടങ്ങുന്ന ജില്ലാതല റിസോഴ്സ് പൂൾ രൂപീകരിച്ചു.  പ്രകൃതിദുരന്തങ്ങൾ, അടിയന്തിര സാഹചര്യങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ 30 ട്രാൻസ്‌ജെൻഡർ/ക്വിയർ വ്യക്തികൾക്ക് ദുരന്തനിവാരണ പരിശീലനം നൽകിയതും സ്വയംതൊഴിൽ വായ്പാ പദ്ധതിയുടെ ഭാഗമായി സംരംഭകത്വ പരിശീലനം നൽകിയതും അവരെ സ്വയംപര്യാപ്തരാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. വിവിധ പദ്ധതികളിലൂടെ ട്രാൻസ്‌ജെൻഡർ സമൂഹത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനും അവർക്ക് അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധനൽകുന്നു.

അനുബന്ധ ലേഖനങ്ങൾ

വികസന പദ്ധതികൾക്ക് മാതൃക, സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിനും വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ ശക്തമായ വേദിയായി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ഭിന്നശേഷി സൗഹൃദ കേരളം
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചു. കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കാൻ ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു.
കൂടുതൽ വിവരങ്ങൾ
സൗജന്യ ചികിത്സയിലൂടെ ജനങ്ങൾക്ക് ആശ്വാസം
ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കാതെ മികച്ച ചികിത്സ ഉറപ്പാക്കാൻ കേരള സർക്കാർ വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പാക്കി വരുന്നു. ഈ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം ലഭിക്കുകയും, ആരോഗ്യം ഒരു അവകാശമായി നിലനിർത്തുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം, വ്യവസായ രംഗത്ത് വൻ മുന്നേറ്റങ്ങൾ 
സർക്കാരിന്റെ സജീവമായ പ്രവർത്തനങ്ങളിലൂടെ, കേരളം വ്യാവസായിക സൗഹൃദ സംസ്ഥാനമായി മാറി കൊണ്ടിരിക്കുകയാണ്. അനൂകൂല ബിസിനസ് സമീപനം, നിക്ഷേപകരുടെ ഉയർന്ന ആത്മവിശ്വാസം, ജനങ്ങൾക്കിടയിലുള്ള സംരംഭകത്വ മനോഭാവം എന്നിവയാൽ സവിശേഷമാണ്  നിലവില്‍ കേരളത്തിലെ വ്യാവസായിക മേഖല.
കൂടുതൽ വിവരങ്ങൾ
സുതാര്യവും സുരക്ഷിതവും: കേരളത്തിന്റെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ
സർക്കാർ സേവനങ്ങൾക്കായി പൗരന്മാർ ഓഫീസുകൾ കയറിയിറങ്ങുന്ന കാലം മാറി, വിരൽത്തുമ്പിലൂടെ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുന്ന സുതാര്യമായ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങൾ സംസ്ഥാനത്ത് വിപുലമാക്കിയിരിക്കുന്നു. സർക്കാർ ഖജനാവിലേക്കുള്ള പണമടയ്ക്കലുകൾ കൂടുതൽ ലളിതമാക്കുന്നതിനും അഴിമതിരഹിതമാക്കുന്നതിനും ഓൺലൈൻ സംവിധാനങ്ങൾ മുഖ്യപങ്ക് വഹിക്കുന്നു.
കൂടുതൽ വിവരങ്ങൾ
കർഷക ക്ഷേമവും കാർഷിക വികസനവും, മുന്നേത്തിന്റെ പാതയിൽ കേരളം
ഭക്ഷ്യസുരക്ഷ, ധനസമാഹാരം, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയ്ക്ക് പ്രധാനമായും സംഭാവന നല്‍കുന്ന കാര്‍ഷിക മേഖല സമ്പദ്‍വ്യവസ്ഥയിൽ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, മത്സ്യബന്ധനം, വ്യവസായം, കാര്‍ഷിക സംസ്കരണമേഖല, വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള വിവിധ മേഖലകളുമായി കാര്‍ഷിക മേഖലയ്ക്കുള്ള ശക്തമായ ബന്ധങ്ങള്‍, സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വികസനത്തിന് സഹായിക്കുന്നു.    വിവിധ തരം തോട്ടവിളകള്‍, നാണ്യവിളകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ഭക്ഷ്യവിളകള്‍ എന്നിവയുടെ കൃഷിയ്ക്ക് അനുകൂലമായ വൈവിദ്ധ്യമാര്‍ന്ന കാര്‍ഷിക കാലാവസ്ഥാ സാഹചര്യങ്ങളും ചെറിയ കൃഷിയിടങ്ങളും കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ സവിശേഷതകളാണ്.
കൂടുതൽ വിവരങ്ങൾ
പ്രവാസി-മത്സ്യത്തൊഴിലാളി മക്കൾക്കും കരുതലായി കേരളം
കേരളത്തിന്റെ സാമൂഹിക വികസനത്തിൽ വലിയ പങ്കുവഹിക്കുന്ന രണ്ട് പ്രധാന വിഭാഗങ്ങളാണ് പ്രവാസികളും മത്സ്യത്തൊഴിലാളി സമൂഹവും. ഇവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തി, അവരുടെ ഭാവിക്കും, അതുവഴി സംസ്ഥാനത്തിന്റെ വികസനത്തിനും മുതൽക്കൂട്ടാകുക എന്ന ലക്ഷ്യത്തോടെ നിരവധി വിദ്യാഭ്യാസ പദ്ധതികളാണ് കേരള സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
നവകേരളത്തിന്റെ സംരക്ഷണ കവചം: ആധുനികതയുടെ പാതയിൽ കേരള പോലീസ്
മാറുന്ന കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ സജ്ജമായി, സാങ്കേതിക മികവും ജനകീയ മുഖവുമുള്ള ഒരു പോലീസ് സേനയെ വാർത്തെടുക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാകുന്നു. പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും അത്യാധുനിക സംവിധാനങ്ങൾ ഏകോപിപ്പിച്ചാണ് ആഭ്യന്തര വകുപ്പ് മുന്നോട്ട് പോകുന്നത്.
കൂടുതൽ വിവരങ്ങൾ
തീരദേശ വികസനത്തിൽ കേരള മോഡൽ: മത്സ്യത്തൊഴിലാളി ക്ഷേമത്തിലും പശ്ചാത്തല സൗകര്യങ്ങളിലും പുതിയ കുതിപ്പ് 
കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉന്നമനവും തീരദേശത്തിന്റെ സുരക്ഷയും ലക്ഷ്യമിട്ട് സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, ആധുനികമായ പുനരധിവാസം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ തീരദേശത്തെ ഒരു ആധുനിക വികസന മേഖലയായി സർക്കാർ പരിവർത്തനം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ