തീരദേശ വികസനത്തിൽ കേരള മോഡൽ: മത്സ്യത്തൊഴിലാളി ക്ഷേമത്തിലും പശ്ചാത്തല സൗകര്യങ്ങളിലും പുതിയ കുതിപ്പ് 

കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉന്നമനവും തീരദേശത്തിന്റെ സുരക്ഷയും ലക്ഷ്യമിട്ട് സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, ആധുനികമായ പുനരധിവാസം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ തീരദേശത്തെ ഒരു ആധുനിക വികസന മേഖലയായി സർക്കാർ പരിവർത്തനം ചെയ്യുന്നു.

 

കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശ കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിനായി 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 5338 കുടുംബങ്ങളെ ഇതിനോടകം പുനരധിവസിപ്പിച്ചു. പദ്ധതിയുടെ ഭാ​ഗമായി 2625 വീടുകൾ പൂർത്തിയാക്കി കൈമാറുകയും 1271 വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലുമാണ്.  തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലായി 738 ഫ്‌ളാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. വിവിധ ജില്ലകളിലായി എണ്ണൂറോളം ഫ്‌ളാറ്റുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. 

 

തീരദേശത്തെ യുവതലമുറയെ ശാക്തീകരിക്കുന്നതിനായി വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ സർക്കാർ മെച്ചപ്പെടുത്തി. 66.35 കോടി രൂപ കിഫ്ബി വഴി അനുവദിച്ചുകൊണ്ട് 57 തീരദേശ വിദ്യാലയങ്ങളുടെ നവീകരണം പൂർത്തിയാക്കി. ആഴക്കടൽ മത്സ്യബന്ധനത്തിന് മത്സ്യത്തൊഴിലാളികളെ സജ്ജരാക്കാൻ പ്രത്യേക പരിശീലന പരിപാടികൾ നടപ്പിലാക്കുന്നു. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ജീവിതനിലവാരം ഉയർത്തുന്നതിനായി ധനസഹായ പദ്ധതികൾ സർക്കാർ വിപുലീകരിച്ചു.

 

മത്സ്യത്തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷം രൂപയിൽ നിന്നും 10 ലക്ഷം രൂപയായി ഉയർത്തി. സമാശ്വാസ സഹായം 2700 രൂപയിൽ നിന്നും 4500 രൂപയായി വർദ്ധിപ്പിച്ചു. പ്രതിവർഷം 1.80 ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കുന്നു. കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി 'അഭയം' പദ്ധതിയിലൂടെ 10 ലക്ഷം രൂപ ധനസഹായം നൽകി പുനരധിവാസം ഉറപ്പാക്കി.

 

ശാസ്ത്രീയമായ ഇടപെടലുകളിലൂടെ മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കാൻ സർക്കാരിന് സാധിച്ചു. പത്തനംതിട്ട, ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലെ 12 ജലസംഭരണികളിലായി 39.47 ലക്ഷം മത്സ്യവിത്തുകൾ നിക്ഷേപിച്ചതിലൂടെ 1,937 മെട്രിക് ടൺ മത്സ്യ ഉത്പാദനം അധികമായി ലഭിച്ചു. 2024-25 കാലയളവിൽ അക്വാകൾച്ചർ ഉത്പാദനം 0.412 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചു. 2024-ൽ രാജ്യത്തെ ഏറ്റവും മികച്ച സമുദ്ര മത്സ്യമേഖലാ സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളവും മികച്ച ജില്ലയ്ക്കുള്ള അവാർഡ് കൊല്ലവും സ്വന്തമാക്കി.  

 

ഹാർബറുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികൾ രൂപീകരിച്ചു. മത്സ്യഫെഡ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് എന്നിവ വഴി പെൻഷൻ മുതൽ പാർപ്പിടം വരെയുള്ള സേവനങ്ങൾ സർക്കാർ നേരിട്ട് ഉറപ്പാക്കുന്നു. തീരദേശ സംരക്ഷണം, പുതിയ ഹാർബറുകൾ, ഫിഷിങ് ജെട്ടികൾ എന്നിവയിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തെ സംസ്ഥാന വികസനത്തിന്റെ മുൻനിരയിലേക്ക് നയിക്കുകയാണ് സർക്കാർ.

അനുബന്ധ ലേഖനങ്ങൾ

സുതാര്യവും സുരക്ഷിതവും: കേരളത്തിന്റെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ
സർക്കാർ സേവനങ്ങൾക്കായി പൗരന്മാർ ഓഫീസുകൾ കയറിയിറങ്ങുന്ന കാലം മാറി, വിരൽത്തുമ്പിലൂടെ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുന്ന സുതാര്യമായ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങൾ സംസ്ഥാനത്ത് വിപുലമാക്കിയിരിക്കുന്നു. സർക്കാർ ഖജനാവിലേക്കുള്ള പണമടയ്ക്കലുകൾ കൂടുതൽ ലളിതമാക്കുന്നതിനും അഴിമതിരഹിതമാക്കുന്നതിനും ഓൺലൈൻ സംവിധാനങ്ങൾ മുഖ്യപങ്ക് വഹിക്കുന്നു.
കൂടുതൽ വിവരങ്ങൾ
പകർച്ചവ്യാധി നിയന്ത്രണത്തിൽ കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റം
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലാണ്. പ്രത്യേകിച്ച്, പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടുന്നതിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ദേശീയ തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
നട്ടെല്ലായി മാറുന്ന റോഡ് ഗതാഗത മേഖല
സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗതാഗത മേഖല സാക്ഷ്യം വഹിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയും ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും സമന്വയിപ്പിച്ച്, സംസ്ഥാനത്തെ റോഡ് ശൃംഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
ജലസംരക്ഷണം നൂതനവും ജനകീയവുമായ പ്രവർത്തനങ്ങളിലൂടെ 
നദികളും കുളങ്ങളുമടങ്ങിയ ജലസ്രോതസ്സുകളാൽ സമ്പന്നമാണ് കേരളം. ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങൾ കേരളത്തെയും ബാധിക്കുന്നുവെന്നതിനാൽ ജലദൗർലഭ്യം വരാനിരിക്കുന്ന വലിയ വെല്ലുവിളിയായി കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിയിലൂടെ സുസ്ഥിര വികസനം: ജലസേചന-കുടിവെള്ള മേഖലകളിൽ കേരളത്തിന്റെ മുന്നേറ്റം
റോഡുകൾ, വൈദ്യുതി എന്നിവയോടൊപ്പം തന്നെ ജലസേചനം പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുമാണ് സംസ്ഥാനത്തിന്റെ വികസനവളർച്ചയിൽ അടിത്തറയൊരുക്കുന്നത്. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഓരോ പൗരനും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനും മുൻഗണന നൽകിക്കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നു.
കൂടുതൽ വിവരങ്ങൾ
കേരള ടൂറിസം, സുസ്ഥിര വളർച്ചയിലൂടെ സാമ്പത്തിക മുന്നേറ്റം
തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന അതിവേഗം വളരുന്ന മേഖലകളിൽ ഒന്നാണ് ടൂറിസം. പുരോഗമനപരമായ നയങ്ങൾ, നൂതന ആശയങ്ങൾ, മികച്ച അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയുടെ പിന്തുണയോടെ കേരളത്തിലെ ടൂറിസം മേഖല സുസ്ഥിര വികസനത്തെ മുൻനിർത്തി ശക്തമായ മുന്നേറ്റമാണ് കൈവരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ദാരിദ്ര്യമില്ലാത്ത കേരളം 
സർക്കാരിന്റെ സാമൂഹ്യക്ഷേമത്തിലൂന്നിയ വികസന കാഴ്ചപ്പാടിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ് ദാരിദ്ര്യ നിർമ്മാർജ്ജന രംഗത്ത് കൈവരിച്ച മുന്നേറ്റം. നീതി ആയോഗ് 2023-ൽ പുറത്തിറക്കിയ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.സംസ്ഥാനത്തെ ജനസംഖ്യയുടെ കേവലം 0.55% മാത്രമാണ് ഇന്ന് ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകൾ നേരിടുന്നത്.
കൂടുതൽ വിവരങ്ങൾ
വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് ഡിജിറ്റൽ ഭരണം: വിരൽത്തുമ്പിൽ സർക്കാർ സേവനങ്ങൾ
സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഭരണസംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിൽ കേരളം കൈവരിച്ചത് മാതൃകാപരമായ നേട്ടങ്ങളാണ്. ഇന്റർനെറ്റ് ഒരു പൗരാവകാശമായി പ്രഖ്യാപിച്ചും, സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തും ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, പുനർഗേഹം
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോയി, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭവനം ലഭ്യമാക്കി. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള 'പുനർഗേഹം' പദ്ധതി നടപ്പാക്കി.ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഇതുവരെ 5,46,327 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചതിൽ 4,52,156 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തീകരിച്ചു.
കൂടുതൽ വിവരങ്ങൾ