നട്ടെല്ലായി മാറുന്ന റോഡ് ഗതാഗത മേഖല

സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗതാഗത മേഖല സാക്ഷ്യം വഹിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയും ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും സമന്വയിപ്പിച്ച്, സംസ്ഥാനത്തെ റോഡ് ശൃംഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ.

 

2025വരെയുള്ള കണക്കുകളിൽ സംസ്ഥാനത്തെ റോഡുകളുടെ ആകെ നീളം 1,97,448.34 കിലോമീറ്ററായി വർദ്ധിച്ചു. ഇതിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകൾ മാത്രം 30,000 കിലോമീറ്റർ പിന്നിട്ടു എന്നത് ശ്രദ്ധേയമാണ്. ഗതാഗത സൗകര്യങ്ങൾ വർദ്ധിച്ചതോടെ സംസ്ഥാനത്തെ വാഹനങ്ങളുടെ എണ്ണം 1.8 കോടിയായി ഉയരുകയും ചെയ്തു. പി.ഡബ്ല്യു.ഡി റോഡുകളിൽ 60 ശതമാനവും ബി.എം ആന്റ് ബി.സി നിലവാരത്തിലേക്ക് ഉയർത്തിയത് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നു.

 

കേരളത്തിന്റെ വടക്ക് മുതൽ തെക്ക് അറ്റം വരെ നീളുന്ന ദേശീയപാത 66-ന്റെ വികസനം അതിവേഗം പുരോഗമിക്കുകയാണ്. ഇതിനായുള്ള ഭൂമി ഏറ്റെടുക്കലിന് കിഫ്ബി വഴി 5580 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതമായി നൽകിയത് ദേശീയപാത വികസന ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പാണ്. 45 മീറ്റർ വീതിയിൽ ആറുവരി പാതയായി മാറുന്ന എൻ.എച്ച് 66 ഈ വർഷം അവസാനത്തോടെ പൂർണ്ണമായും ഗതാഗതയോഗ്യമാകും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 444 കിലോമീറ്റര്‍ പൂര്‍ത്തീകരിച്ചു. 473.42 കിലോമീറ്റര്‍ മലയോര ഹൈവേ പൂര്‍ത്തീകരിച്ചു. 481.13 കിലോമീറ്റര്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കൂടാതെ, തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ്, എറണാകുളം ബൈപ്പാസ് തുടങ്ങിയ വൻകിട പദ്ധതികൾക്കായി വലിയ സാമ്പത്തിക ബാധ്യതയും നികുതി ഇളവുകളും സംസ്ഥാനം ഏറ്റെടുത്തിട്ടുണ്ട്.

 

സംസ്ഥാന പാതകളിലെ 2849 പാലങ്ങളുടെ പരിപാലനം സർക്കാർ കാര്യക്ഷമമായി നിർവ്വഹിക്കുന്നു. ഈ സർക്കാരിന്റെ കാലയളവിൽ മാത്രം 150-ലേറെ പുതിയ പാലങ്ങളാണ് നിർമ്മിച്ചത്. എക്സ്ട്രാഡോസ്ഡ്, ബൗസ്ട്രിംഗ്, നെറ്റ്വർക്ക് ടൈഡ് സ്റ്റീൽ ആർച്ച് തുടങ്ങി അത്യാധുനിക എഞ്ചിനീയറിംഗ് വിസ്മയങ്ങൾ ഇന്ന് കേരളത്തിലെ പുഴകൾക്ക് കുറുകെ ഉയർന്നു കഴിഞ്ഞു.

 

മലയോര മേഖലയുടെ വികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിക്കായി 2043.7 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. വയനാട് ചുരത്തിലെ ഗതാഗത കുരുക്കിന് ഇത് ശാശ്വത പരിഹാരമാകും.

 

കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലുള്ള രണ്ട് വൻകിട ഇടനാഴികളാണ് മലയോര, തീരദേശ ഹൈവേകൾ.

മലയോര ഹൈവേ: 1166 കിലോമീറ്റർ നീളമുള്ള ഈ പദ്ധതിയുടെ വലിയൊരു ഭാഗം പൂർത്തിയായിക്കഴിഞ്ഞു. ഇതുവരെ 3593 കോടി രൂപ ഇതിനായി അനുവദിച്ചു. 2025-ഓടെ കൂടുതൽ ഭാഗങ്ങൾ തുറന്നുകൊടുക്കും.

507.86 കിലോമീറ്റർ നീളുന്ന തീരദേശ പാത, തീരദേശത്തെ യാത്രാക്ലേശം കുറയ്ക്കുന്നതിനൊപ്പം ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വേകും. ഇതുവരെ മൂന്ന് റീച്ചുകൾ പൂർത്തിയാക്കി. വർഷങ്ങളായി മുടങ്ങിക്കിടന്ന കുതിരാൻ ടണൽ, മൂന്നാർ-ബോഡിമെട്ട് പാത തുടങ്ങിയവ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തു. താമരശ്ശേരി ചുരത്തിലെ ഹെയർപിൻ വളവുകൾ നിവർത്തി വീതികൂട്ടുന്ന പ്രവൃത്തികളും പുരോഗമിക്കുന്നു. ഗ്രാമീണ റോഡുകളുടെ വികസനത്തിനായി 1000 കോടി രൂപയുടെ പദ്ധതികളാണ് പൂർത്തിയാക്കിയത്.

 

റോഡ് നിർമ്മാണത്തിനപ്പുറം, റോഡ് സുരക്ഷ, ജംഗ്ഷനുകളുടെ നവീകരണം, ആധുനിക യാത്രാ സൗകര്യങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് കേരളത്തിന്റെ റോഡ് ​ഗതാ​ഗതം ഒരു നവയുഗത്തിലേക്ക് ചുവടുവെക്കുകയാണ്.

അനുബന്ധ ലേഖനങ്ങൾ

സൈബർ ഇടങ്ങളിൽ സുരക്ഷാ കവചം: സാങ്കേതിക മികവിൽ രാജ്യത്തിന് മാതൃക
കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം. ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
മെഡിക്കൽ കോളേജുകളുടെ വികസനം
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, പുനർഗേഹം
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോയി, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭവനം ലഭ്യമാക്കി. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള 'പുനർഗേഹം' പദ്ധതി നടപ്പാക്കി.ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഇതുവരെ 5,46,327 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചതിൽ 4,52,156 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തീകരിച്ചു.
കൂടുതൽ വിവരങ്ങൾ
കർഷക ക്ഷേമവും കാർഷിക വികസനവും, മുന്നേത്തിന്റെ പാതയിൽ കേരളം
ഭക്ഷ്യസുരക്ഷ, ധനസമാഹാരം, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയ്ക്ക് പ്രധാനമായും സംഭാവന നല്‍കുന്ന കാര്‍ഷിക മേഖല സമ്പദ്‍വ്യവസ്ഥയിൽ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, മത്സ്യബന്ധനം, വ്യവസായം, കാര്‍ഷിക സംസ്കരണമേഖല, വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള വിവിധ മേഖലകളുമായി കാര്‍ഷിക മേഖലയ്ക്കുള്ള ശക്തമായ ബന്ധങ്ങള്‍, സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വികസനത്തിന് സഹായിക്കുന്നു.    വിവിധ തരം തോട്ടവിളകള്‍, നാണ്യവിളകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ഭക്ഷ്യവിളകള്‍ എന്നിവയുടെ കൃഷിയ്ക്ക് അനുകൂലമായ വൈവിദ്ധ്യമാര്‍ന്ന കാര്‍ഷിക കാലാവസ്ഥാ സാഹചര്യങ്ങളും ചെറിയ കൃഷിയിടങ്ങളും കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ സവിശേഷതകളാണ്.
കൂടുതൽ വിവരങ്ങൾ
സൗജന്യ ചികിത്സയിലൂടെ ജനങ്ങൾക്ക് ആശ്വാസം
ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കാതെ മികച്ച ചികിത്സ ഉറപ്പാക്കാൻ കേരള സർക്കാർ വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പാക്കി വരുന്നു. ഈ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം ലഭിക്കുകയും, ആരോഗ്യം ഒരു അവകാശമായി നിലനിർത്തുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
പ്രവാസി-മത്സ്യത്തൊഴിലാളി മക്കൾക്കും കരുതലായി കേരളം
കേരളത്തിന്റെ സാമൂഹിക വികസനത്തിൽ വലിയ പങ്കുവഹിക്കുന്ന രണ്ട് പ്രധാന വിഭാഗങ്ങളാണ് പ്രവാസികളും മത്സ്യത്തൊഴിലാളി സമൂഹവും. ഇവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തി, അവരുടെ ഭാവിക്കും, അതുവഴി സംസ്ഥാനത്തിന്റെ വികസനത്തിനും മുതൽക്കൂട്ടാകുക എന്ന ലക്ഷ്യത്തോടെ നിരവധി വിദ്യാഭ്യാസ പദ്ധതികളാണ് കേരള സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
സാമൂഹിക നീതിയുടെ പുത്തൻ മാതൃക 
കേരള സർക്കാരിന്റെ ഭരണമികവിന്റെയും സാമൂഹിക നീതിയിലൂന്നിയ കാഴ്ചപ്പാടിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി നടപ്പാക്കുന്ന സമഗ്ര പദ്ധതികൾ. ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം ചേർന്ന് നിൽക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുക എന്നത് ഈ സർക്കാരിന്റെ സുപ്രധാന നയങ്ങളിൽ ഒന്നാണ്.
കൂടുതൽ വിവരങ്ങൾ
ഹരിതകേരളം മിഷൻ: മാലിന്യമുക്ത കേരളത്തിന്റെ ശക്തമായ അടിത്തറ 
സർവതല സ്പർശിയായ വികസന പ്രവർത്തനങ്ങളിലൂടെ നവകേരള നിർമ്മിതിക്കായി സംസ്ഥാന സർക്കാർ രൂപം നൽകിയ നാല് മിഷനുകളിൽ ഒന്നാണ് ഹരിതകേരളം മിഷൻ. ശുചിത്വവും ജലസമൃദ്ധിയും ജലസുരക്ഷയും സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനവും ലക്ഷ്യമിട്ട് 2016 ഡിസംബർ എട്ടിനാണ് ഹരിതകേരളം മിഷൻ പ്രവർത്തനമാരംഭിച്ചത്.
കൂടുതൽ വിവരങ്ങൾ
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ നവകേരളം
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ സാധ്യതകൾ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ