
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലാണ്. പ്രത്യേകിച്ച്, പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടുന്നതിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ദേശീയ തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പൊതുജനാരോഗ്യ സംവിധാനങ്ങളെ ശാക്തീകരിച്ചും, പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയും സർക്കാർ ഈ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.
ഏറ്റവും താഴെത്തട്ടിലുള്ള ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ ഉൾക്കൊള്ളുന്ന ശക്തമായ ഒരു ശൃംഖലയാണ് കേരളത്തിലുള്ളത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചത് ഈ രംഗത്തെ ഒരു സുപ്രധാന ചുവടുവെപ്പാണ്. പ്രാഥമിക തലത്തിൽത്തന്നെ രോഗനിർണയവും ചികിത്സയും ഉറപ്പാക്കുന്നതിലൂടെ പകർച്ചവ്യാധികൾ വ്യാപിക്കുന്നത് തടയാൻ ഇത് സഹായിക്കുന്നു. സംസ്ഥാനത്തെ 255 ആരോഗ്യ സ്ഥാപനങ്ങൾക്ക് ആണ് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചത്. പകർച്ചവ്യാധി നിയന്ത്രണത്തിലും രോഗപ്രതിരോധ പ്രവർത്തനങ്ങളിലും കേരളം നേടിയ വിജയം നിരവധി ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങളിലൂടെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
@ പകർച്ചേതരരോഗങ്ങളുടെ (നോൺ കമ്മ്യൂണിക്കബിൾ ഡിസീസ്) പ്രത്യേക പ്രവർത്തനങ്ങൾക്ക് (സെർവി സ്‌കാൻ) ആർസിസിയ്ക്ക് ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം. (2024)
@ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ പുരസ്‌കാരങ്ങൾ തുടർച്ചയായി 3 വർഷങ്ങൾ ലഭിച്ചു
@ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ 22ലും 2023ലും ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിച്ച സംസ്ഥാനം
@ ഹീമോഫീലിയ വിവര ശേഖരണത്തിനും ഏകോപനത്തിനും അന്തർദേശീയ അംഗീകാരം
@ കാഴ്ച പരിമിതർക്കായി സജ്ജമാക്കിയ സേവനത്തിന് പ്രത്യേക ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം
@ അനുവദിച്ച തുക പൂർണമായും വിനിയോഗം നടത്തിയ സംസ്ഥാനം
@ ഗുണഭോക്താക്കൾക്ക് ഏറ്റവും കൂടുതൽ ബെഡുകൾ എംപാനൽ ചെയ്ത സംസ്ഥാനത്തിനുള്ള അവാർഡ്
@ കുറഞ്ഞത് ഒരു ആയുഷ്മാൻ കാർഡ് എങ്കിലുമുള്ള 90% കുടുംബങ്ങൾക്ക് മുകളിലുള്ള സംസ്ഥാനം
@ സംസ്ഥാന ആശാധാര പദ്ധതിയ്ക്ക് ദേശീയ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ്
@ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിൽ തുടർച്ചയായ രണ്ട് വർഷങ്ങളിൽ (2022, 2023) കേരളം ഒന്നാമത്
@ കേരളത്തിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണൽ ഹെൽത്ത്കെയർ അവാർഡ്
@ ആരോഗ്യ രംഗത്തെ മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ 2022 അവാർഡ്
@ മാതൃമരണം കുറയ്ക്കുന്നതിൽ ബെസ്റ്റ് പെർഫോമിംഗ് സ്റ്റേറ്റിനുള്ള ദേശീയ അവാർഡ്
@ എൻ.ക്യു.എ.എസ് അംഗീകാരം ഏറ്റവും കൂടുതൽ കരസ്ഥമാക്കിയ സംസ്ഥാനം (2021)
@ ദേശീയ തലത്തിൽ എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ച നഗര പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തിൽ കേരളത്തിന് ഒന്നാം സ്ഥാനം
@ ദേശീയ തലത്തിൽ എൻ.ക്യു.എ.എസ്. അംഗീകാരം ലഭിച്ച പ്രാഥമിക ആരോഗ്യ കേന്ദ്ര വിഭാഗത്തിൽ രണ്ടാം സ്ഥാനം
@ ഇന്ത്യാ ടുഡേയുടെ 'ഹെൽത്ത്ഗിരി' അവാർഡ്
@ ഇ സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ സംരംഭങ്ങൾക്ക് ഗവേർണസ് നൗവിന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡ്
@ വനിതാ വികസന കോർപ്പറേഷൻ ഏറ്റവും മികച്ച ദേശീയ ചാനലൈസിംഗ് ഏജൻസി
@ വനിതാ വികസന കോർപറേഷന് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള ദേശീയ അംഗീകാരം (2024).
@ എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് ചലഞ്ചിൽ സംസ്ഥാനത്തെ നാല് നഗരങ്ങൾക്ക് ദേശീയ പുരസ്‌കാരം.
@ വനിത വികസന കോർപറേഷന് ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷന്റെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള ദേശീയ പുരസ്‌കാരം
@ വനമിത്ര പദ്ധതിയ്ക്ക് ദേശീയ അംഗീകാരം ലഭിച്ചു
@ രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ ആശുപത്രിയായി കോട്ടയം മെഡിക്കൽ കോളേജ്
@ സർക്കാർ തലത്തിൽ ഏറ്റവും കൂടുതൽ കാർഡിയോളജി ഇന്റർവെൻഷൻ നടത്തുന്ന ആശുപത്രിയായി തിരുവനന്തപുരം മെഡിക്കൽ കോളേജ്.
@ മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനത്തിന് കേരളത്തിന് ദേശീയ അവാർഡ് (2024)
മാതൃമരണ നിരക്ക് കുറയ്ക്കുന്നതിൽ കേരളം കൈവരിച്ച വിജയം ആരോഗ്യമേഖലയുടെ പൊതുവായ മുന്നേറ്റത്തിന്റെ സൂചനയാണ്. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാർ പുരസ്‌കാരം തുടർച്ചയായി മൂന്ന് വർഷം നേടിയത്, എല്ലാ വിഭാഗം ജനങ്ങൾക്കും ചികിത്സ ലഭ്യമാക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. കഴിഞ്ഞ 4 വർഷം കൊണ്ട് 25.17 ലക്ഷം പേർക്ക് ആകെ 7036 കോടിയുടെ സൗജന്യ ചികിത്സയാണ് സംസ്ഥാനത്ത് സാധ്യമായത്.
പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടാൻ നൂതന പദ്ധതികളും സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. രോഗബാധിതർക്ക് പ്രത്യേക പരിചരണം ഉറപ്പാക്കുന്നതിനായി പാലിയേറ്റീവ് കെയർ ഗ്രിഡ് രൂപീകരിച്ചു. കാൻസർ രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രത്യേക ഊന്നൽ നൽകി കാൻസർ ഗ്രിഡ് സ്ഥാപിച്ചു. ഓൺലൈൻ ചികിത്സാ സംവിധാനമായ ഇ-സഞ്ജീവനി, വിദൂര സ്ഥലങ്ങളിൽപ്പോലും ആരോഗ്യ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുന്നു. ഇത് രോഗികൾക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കുന്നതിന് സഹായിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും ആധുനിക സൗകര്യങ്ങളിലൂടെയും പകർച്ചവ്യാധികളെ ചെറുക്കുന്നതിൽ കേരളത്തിന്റെ മുന്നേറ്റം തുടരുന്നു.