സമഗ്രം ഒരു കുടക്കീഴിൽ ആർദ്രം

സംസ്ഥാന സർക്കാർ ആരോഗ്യരംഗത്തെ സമഗ്ര സേവനങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പദ്ധതി. ആരോഗ്യ മേഖലയിൽ അനുയോജ്യവും സമഗ്രവുമായ സൗകര്യങ്ങൾ ഉറപ്പാക്കുക, സംരക്ഷണം, പ്രതിരോധം, ചികിത്സ, പുനരധിവാസം, സാന്ത്വന പരിചരണം എന്നിവ അർഹിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുക, പകർച്ചവ്യാധി രോഗ നിയന്ത്രണ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കുക, മാതൃ-ശിശു സേവനങ്ങളുടെ ശാക്തീകരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആർദ്രം മിഷൻ I പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ചത്. പിന്നീട് നവകേരളം കർമപദ്ധതിയ്ക്ക് കീഴിൽ വരുന്ന നാല് ഉപമിഷനുകളിൽ ഒന്നായി ആർദ്രം മിഷൻ II 2022ൽ പുനരവതരിപ്പിച്ചു.

 

എല്ലാ ജില്ലകളിലും സമ്പൂർണ്ണ സാർവ്വത്രിക ഇമ്മ്യൂണൈസേഷൻ പരിപാടികളും പദ്ധതിയിലൂടെ നടപ്പിലാക്കുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവയുടെ പ്രവർത്തനം ശക്തിപ്പെടുത്തുകയും ഓരോ പ്രദേശത്തെയും പൗരന്മാരുടെ മുഴുവൻ അടിസ്ഥാന ആരോഗ്യ വിവരങ്ങൾ ശേഖരിക്കുകയും അതിൻറെ അടിസ്ഥാനത്തിൽ ജീവിതശൈലി രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ ഒരുക്കാനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. ജനസൗഹൃദ ഔട്ട്‌പേഷ്യന്റ് സേവനങ്ങൾ,PHC-കളെ FHC-കളാക്കി പുനർ-എൻജിനീയറിംഗ് ചെയ്യുക, പാർശ്വവൽക്കരിക്കപ്പെട്ട/ദുർബലരായ ജനങ്ങൾക്ക് സമഗ്രമായ ആരോഗ്യ, പ്രതിരോധ സേവനങ്ങള് കൈയ്യെത്തും ദൂരെ ലഭ്യമാക്കുക, ആരോഗ്യ സേവനങ്ങളുടെ സ്റ്റാൻഡേർഡൈസേഷൻ എന്നിവയാണ് ആർദ്രം മിഷന്റെ പ്രധാന ലക്ഷ്യം.

 

വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകശ്രദ്ധ ആകർഷിച്ചതാണ്. ആരോഗ്യ സൂചികകളുടെ കാര്യത്തിൽ ഇന്ത്യയിൽ കേരളം എല്ലാകാലവും ഒന്നാം സ്ഥാനം നിലനിർത്തുന്നു. വികസിതരാജ്യങ്ങളുടേതിന് സമാനമായ ജനസംഖ്യ വളർച്ചയും പൊതുജനാരോഗ്യ സംവിധാനവും കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഏവർക്കും പ്രാപ്യമായതും തുല്യതയുള്ളതും സാമ്പത്തികഭാരമില്ലാത്തതും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് കേരളത്തിലെ പൊതുജനാരോഗ്യ സംരക്ഷണം. 

 

ആരോഗ്യ വനിതാ ശിശുവികസന വകുപ്പിന് ദേശീയ അന്തർദേശീയ തലത്തിൽ 30 പുരസ്‌കാരങ്ങളും ബഹുമതികളുമാണ് ലഭിച്ചത്. സംസ്ഥാനത്ത് ആദ്യമായി 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കി. സംസ്ഥാനത്തെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദവും കാര്യക്ഷമവും ആക്കുന്നതിനാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കിയത്. പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ സൂക്ഷ്മമായി താഴെത്തട്ടിലൂടെ ജനപങ്കാളിത്തത്തോടെ എല്ലാവർക്കും ആരോഗ്യം ഉറപ്പ് വരുത്തുന്നു. എല്ലാ നിയോജക മണ്ഡലങ്ങളിലും മാതൃകാ കേന്ദ്രങ്ങൾ ആരംഭിച്ചു. മാതൃകയായി ജനകീയ ആരോഗ്യ ക്ലബ്ബുകളും ആരംഭിച്ചു. സംസ്ഥാനത്തെ 255 ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. 

 

സംസ്ഥാനത്തെ 8 ജില്ലാ ആശുപത്രികൾ, 8 താലൂക്ക് ആശുപത്രികൾ, 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 163 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 17 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ നിലവിൽ എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് ആകെ 16 ആശുപത്രികൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. 3 മെഡിക്കൽ കോളേജുകൾ, 9 ജില്ലാ ആശുപത്രികൾ, 4 താലൂക്കാശുപത്രികൾ എന്നിവയാണ് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ള ആശുപത്രികൾ. ആരോഗ്യ മേഖലയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തുടർച്ചയായി നമ്മുടെ സർക്കാർ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് കേന്ദ്രം ഉയർത്തുന്നത്. കൂടുതൽ ആശുപത്രികളെ എൻ.ക്യു.എ.എസ്. നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.

അനുബന്ധ ലേഖനങ്ങൾ

ഹരിതകേരളം മിഷൻ: മാലിന്യമുക്ത കേരളത്തിന്റെ ശക്തമായ അടിത്തറ 
സർവതല സ്പർശിയായ വികസന പ്രവർത്തനങ്ങളിലൂടെ നവകേരള നിർമ്മിതിക്കായി സംസ്ഥാന സർക്കാർ രൂപം നൽകിയ നാല് മിഷനുകളിൽ ഒന്നാണ് ഹരിതകേരളം മിഷൻ. ശുചിത്വവും ജലസമൃദ്ധിയും ജലസുരക്ഷയും സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനവും ലക്ഷ്യമിട്ട് 2016 ഡിസംബർ എട്ടിനാണ് ഹരിതകേരളം മിഷൻ പ്രവർത്തനമാരംഭിച്ചത്.
കൂടുതൽ വിവരങ്ങൾ
സൗജന്യ ചികിത്സയിലൂടെ ജനങ്ങൾക്ക് ആശ്വാസം
ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കാതെ മികച്ച ചികിത്സ ഉറപ്പാക്കാൻ കേരള സർക്കാർ വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പാക്കി വരുന്നു. ഈ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം ലഭിക്കുകയും, ആരോഗ്യം ഒരു അവകാശമായി നിലനിർത്തുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
അതിജീവനത്തിന്റെ കേരള മാതൃക: ദുരന്തനിവാരണത്തിൽ സമാനതകളില്ലാത്ത ജാഗ്രത
ഭദ്രമായ ക്രമസമാധാന നിലയും സമാധാനപരമായ സാമൂഹിക ജീവിതവും ഉറപ്പാക്കുന്നതിനൊപ്പം, പ്രകൃതിദുരന്തങ്ങളെയും മഹാമാരികളെയും ശാസ്ത്രീയമായി അതിജീവിക്കുന്നതിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. 2018-ലെ പ്രളയം മുതൽ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ വരെയുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ട്, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അത്യാധുനിക സംവിധാനങ്ങളും ജനപങ്കാളിത്തവും സമന്വയിപ്പിക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ നവകേരളം
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ സാധ്യതകൾ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
ജനകീയമാകുന്ന പൊതുഗതാഗ സംവിധാനങ്ങള്‍
സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നടത്തിവരുന്ന മുന്നേറ്റം വലുതാണ്. സര്‍ക്കാര്‍ പിന്തുണയോടു കൂടി റെക്കോര്‍ഡ് വരുമാനം നേടുന്നതിനും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തുന്നതിനും കെഎസ്ആര്‍ടിസിക്ക് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
ജലസംരക്ഷണം നൂതനവും ജനകീയവുമായ പ്രവർത്തനങ്ങളിലൂടെ 
നദികളും കുളങ്ങളുമടങ്ങിയ ജലസ്രോതസ്സുകളാൽ സമ്പന്നമാണ് കേരളം. ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങൾ കേരളത്തെയും ബാധിക്കുന്നുവെന്നതിനാൽ ജലദൗർലഭ്യം വരാനിരിക്കുന്ന വലിയ വെല്ലുവിളിയായി കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
പ്രവാസി ക്ഷേമത്തിലൂടെ സാമ്പത്തിക സുരക്ഷ, മാതൃകയായി കേരളം 
കേരളത്തിന്റെ സാമൂഹിക–സാമ്പത്തിക ഘടനയിൽ കുടിയേറ്റം നിർണ്ണായക പങ്കാണ് വഹിക്കുന്നത്. വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ മലയാളികൾ സംസ്ഥാനവുമായി ശക്തമായ ബന്ധം നിലനിർത്തുകയും സാമ്പത്തിക–സാമൂഹിക വികസനത്തിന് ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
പൊതുവിതരണ സംവിധാനം കൃത്യം സുതാര്യം !
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കി. അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും, ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
സാമൂഹ്യക്ഷേമ പെൻഷൻ വിതരണം സുഗമമായി തന്നെ
കഴിഞ്ഞ നാല് വർഷക്കാലം സംസ്ഥാനം സാമ്പത്തിക വെല്ലുവിളികൾ നേരിട്ടെങ്കിലും, സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും വികസന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിന് സാധിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വർദ്ധിപ്പിക്കുകയും കുടിശ്ശികയില്ലാതെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ