ജനകീയമാകുന്ന പൊതുഗതാഗ സംവിധാനങ്ങള്‍

സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നടത്തിവരുന്ന മുന്നേറ്റം വലുതാണ്. സര്‍ക്കാര്‍ പിന്തുണയോടു കൂടി റെക്കോര്‍ഡ് വരുമാനം നേടുന്നതിനും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തുന്നതിനും കെഎസ്ആര്‍ടിസിക്ക് സാധിച്ചു. ചരിത്രത്തിലാദ്യമായി ഒരു ദിവസം 10.19 കോടി രൂപയുടെ ടിക്കറ്റ് വരുമാനം നേടി സര്‍വകാല റെക്കോര്‍ഡിട്ടു. പ്രതിദിന യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലധികമായി ഉയര്‍ന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ പുത്തന്‍ ബസ്സുകള്‍ നിരത്തിലിറക്കി. സംസ്ഥാനത്തെ വിവിധ ബസ് സ്റ്റേഷനുകളുടെ അടിസ്ഥാന വികസനത്തിന്റെ ഭാഗമായി പ്രധാന സ്റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡ്രൈവിംഗ് സ്‌കൂളുകള്‍, പുതിയ ബഡ്ജറ്റ് ടൂറിസം പദ്ധതികള്‍  എന്നിവ ആരംഭിച്ചതിലൂടെ കെഎസ്ആര്‍ടിസിക്ക് അധിക വരുമാനം നേടാനായി. 

 

പൊതുഗതാഗ മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത് കെഎസ്ആര്‍ടിസി തന്നെയാണ്. 2025 ഓഗസ്റ്റ് വരെയുള്ള കണക്ക് അനുസരിച്ച് ആകെ 5087 പൊതുഗതാഗത ബസുകള്‍  ഉണ്ട് ഇതില്‍ 4625 ബസുകള്‍ കെഎസ്ആര്‍ടിസിക്ക് കീഴിലുണ്ട്. 462 ബസുകള്‍ കെ-സ്വിഫ്റ്റ് ലിമിറ്റഡിന് കീഴിലുള്ളതാണ്. നിലവില്‍ ഓപ്പറേറ്റ് ചെയ്തുവരുന്ന പഴയ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍, ലോ ഫ്‌ളോര്‍ എസി ബസുകള്‍ എന്നിവയ്ക്ക് പകരം ആകര്‍ഷകമായ ടിക്കറ്റ് നിരക്കില്‍ സ്റ്റോപ്പുകള്‍ കുറഞ്ഞ എന്നാല്‍ ആധുനിക സൗകര്യങ്ങളുള്ള എ.സി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ ആരംഭിച്ചു. ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളും ഇലക്ട്രിക് ബസ്സുകളുടെ പുനക്രമീകരണം, ഭാഷ അറിയാത്ത യാത്രക്കാര്‍ക്ക് ബോര്‍ഡുകള്‍ വായിക്കുന്നതിനു് ഡെസ്റ്റിനേഷന്‍ നമ്പറിംഗ്, പുതിയ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ എന്നിവ മികച്ച യാത്രാ സൗകര്യം ഉറപ്പാക്കി. 

 

തിരുവനന്തപുരം നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് തുരന്ന ഇരുനില ബസില്‍ നഗരം ചുറ്റിക്കാണിക്കാന്‍ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ്സുകള്‍ എന്ന നിലയില്‍ ആരംഭിച്ച പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകള്‍ മൂന്നാറിലേക്കും എറണാകുളത്തേക്കും വ്യാപിപ്പിച്ചു. മൂന്നാറില്‍ റോയല്‍വ്യൂ ഡബിള്‍ഡക്കര്‍ എന്ന പേരില്‍ സര്‍വീസ് ആരംഭിച്ച ബസിന് ഒരു ദിവസം 60,000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്.

 

പുരോഗമനപരമായ സംസ്ഥാന നയങ്ങളും പരിസ്ഥിതി സൗഹൃദമായ പൊതുജനങ്ങളുടെ കാഴ്ചപ്പാടുകളും ഇവി വാഹനങ്ങളുടെ ഉപയോഗത്തിലും സംസ്ഥാനത്തെ മുന്നിലെത്തിച്ചു. 2024 മുതല്‍ 2025 ഓഗസ്റ്റ് വരെയുള്ള രജിസ്‌ട്രേഷന്‍  കണക്ക് മാത്രം പരിശോധിച്ചാല്‍ ആകെ 9399 ഇലക്ട്രിക് വാഹനങ്ങള്‍ പൊതുഗതാഗത മേഖലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളിലടക്കം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

 

സംസ്ഥാനത്തിന്റെ റോഡ് ഗതാഗതം പോലെ തന്നെ ആളുകള്‍ ആശ്രയിക്കുന്ന ഗതാഗത സംവിധാനമാണ് റയില്‍ ഗതാഗതവും. 1257 കിലോമീറ്റര്‍ റൂട്ട് ദൈര്‍ഘ്യവും 1588 കിലോമീറ്റര്‍ ട്രാക്കും ഉള്‍ക്കൊള്ളുന്നതാണ് കേരളത്തിന്റെ റെയില്‍ ശൃംഖല. കൊച്ചി മെട്രോ റയിലും ലക്ഷക്കണക്കിന് യാത്രക്കാര്‍ പ്രതിദിനം സേവനം ഉപയോഗിക്കുന്ന സംവിധാനമാണ്. ആലുവ മുതല്‍ തൃപ്പുണിത്തുറ ടെര്‍മിനല്‍ വരെയുള്ള ഫേസ് 1 (ബ്ലൂ ലൈന്‍) 28 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ട മെട്രോ പദ്ധതികളില്‍ ഒന്നായി മാറി. ഫെയ്‌സ് 2 (പിങ്ക് ലൈന്‍) നിര്‍മ്മാണം 2027 ഡിസംബറോടെ പൂര്‍ത്തിയാകും. 2024-25ല്‍ 33.35 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം കൈവരിക്കാന്‍ കൊച്ചി മെട്രോ റയിലിന്  കഴിഞ്ഞു. 

 

2023 ഏപ്രില്‍ പ്രവര്‍ത്തനം ആരംഭിച്ച കൊച്ചി വാട്ടര്‍ മെട്രോ കേരളത്തിന്റെ ജലഗതാഗത സംവിധാനത്തിലെ സുപ്രധാന നാഴികക്കല്ലാണ്. അത്യാധുനികവും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകള്‍ ഉപയോഗിച്ചുള്ള ഇന്ത്യയിലെ തന്നെ വാട്ടര്‍ മെട്രോ സംവിധാനമാണ് കൊച്ചിയിലേത്. ഉള്‍നാടന്‍ ജലഗതാഗതത്തില്‍ നിന്നുള്ള മൊത്ത വരുമാനം 813.55 ലക്ഷം രൂപയായി ഉയര്‍ന്നു. വിമാന ഗതാഗതത്തിലും കോവിഡ് കാലത്തിനു ശേഷമുണ്ടായ തകര്‍ച്ചയില്‍ നിന്നുള്ള ശക്തമായ തിരിച്ചു വരവും വളര്‍ച്ചയും പ്രകടമാകുന്ന സ്ഥിതിയാണുള്ളത്.

അനുബന്ധ ലേഖനങ്ങൾ

സമഗ്രം ഒരു കുടക്കീഴിൽ ആർദ്രം
സംസ്ഥാന സർക്കാർ ആരോഗ്യരംഗത്തെ സമഗ്ര സേവനങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പദ്ധതി. ആരോഗ്യ മേഖലയിൽ അനുയോജ്യവും സമഗ്രവുമായ സൗകര്യങ്ങൾ ഉറപ്പാക്കുക, സംരക്ഷണം, പ്രതിരോധം, ചികിത്സ, പുനരധിവാസം, സാന്ത്വന പരിചരണം എന്നിവ അർഹിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുക, പകർച്ചവ്യാധി രോഗ നിയന്ത്രണ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കുക, മാതൃ-ശിശു സേവനങ്ങളുടെ ശാക്തീകരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആർദ്രം മിഷൻ I പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ചത്.
കൂടുതൽ വിവരങ്ങൾ
പൊതുവിതരണ സംവിധാനം കൃത്യം സുതാര്യം !
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കി. അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും, ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്കും സുസ്ഥിരതയിലേക്കുമുള്ള കുതിപ്പിൽ വൈദ്യുത മേഖല
ആധുനിക ലോകത്തിനൊപ്പം സഞ്ചരിക്കാൻ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി വൈദ്യുതി മേഖല. ലോഡ് ഷെഡ്ഡിങ്ങും പവർകട്ടും ഇല്ലാത്ത, തടസ്സരഹിതമായ വൈദ്യുതി ലഭ്യമാക്കുന്ന ഭരണമികവിലൂടെ കേരളം ഊർജ്ജമേഖലയിൽ ചരിത്രപരമായ മുന്നേറ്റമാണ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ
ഭിന്നശേഷി സൗഹൃദ കേരളം
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചു. കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കാൻ ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു.
കൂടുതൽ വിവരങ്ങൾ
ജലസംരക്ഷണം നൂതനവും ജനകീയവുമായ പ്രവർത്തനങ്ങളിലൂടെ 
നദികളും കുളങ്ങളുമടങ്ങിയ ജലസ്രോതസ്സുകളാൽ സമ്പന്നമാണ് കേരളം. ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങൾ കേരളത്തെയും ബാധിക്കുന്നുവെന്നതിനാൽ ജലദൗർലഭ്യം വരാനിരിക്കുന്ന വലിയ വെല്ലുവിളിയായി കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
മാലിന്യമുക്ത കേരളം; ജനകീയ പങ്കാളിത്തത്തിന്റെ പുതിയ മുഖം  
മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള ജനങ്ങളുടെ കൂട്ടായ ശ്രമങ്ങളുടെ ഫലമാണ് 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനത്തോടെ സാക്ഷാത്കരിച്ചത്. മാലിന്യനിർമാർജനം അടിയന്തിര പ്രാധാന്യത്തോടെ കണ്ട് അതിനായുള്ള പ്രവർത്തനങ്ങളും സജ്ജീകരണങ്ങളും കേരളം ലക്ഷ്യത്തിലെത്തിച്ചു.
കൂടുതൽ വിവരങ്ങൾ
സൈബർ ഇടങ്ങളിൽ സുരക്ഷാ കവചം: സാങ്കേതിക മികവിൽ രാജ്യത്തിന് മാതൃക
കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം. ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
സാമൂഹിക നീതിയുടെ പുത്തൻ മാതൃക 
കേരള സർക്കാരിന്റെ ഭരണമികവിന്റെയും സാമൂഹിക നീതിയിലൂന്നിയ കാഴ്ചപ്പാടിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി നടപ്പാക്കുന്ന സമഗ്ര പദ്ധതികൾ. ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം ചേർന്ന് നിൽക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുക എന്നത് ഈ സർക്കാരിന്റെ സുപ്രധാന നയങ്ങളിൽ ഒന്നാണ്.
കൂടുതൽ വിവരങ്ങൾ
തീരദേശ വികസനത്തിൽ കേരള മോഡൽ: മത്സ്യത്തൊഴിലാളി ക്ഷേമത്തിലും പശ്ചാത്തല സൗകര്യങ്ങളിലും പുതിയ കുതിപ്പ് 
കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഉന്നമനവും തീരദേശത്തിന്റെ സുരക്ഷയും ലക്ഷ്യമിട്ട് സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, ആധുനികമായ പുനരധിവാസം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ തീരദേശത്തെ ഒരു ആധുനിക വികസന മേഖലയായി സർക്കാർ പരിവർത്തനം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ