പൊതുവിതരണ സംവിധാനം കൃത്യം സുതാര്യം !

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കി. അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും, ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനമെന്ന വലിയ നേട്ടത്തിലേക്ക് കേരളം ചുവടുകൾ വച്ചു കഴിഞ്ഞു. തെരുവോരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കുന്ന ചരിത്രനേട്ടത്തോടെയാണ് ഏവർക്കും റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്.ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 5,26,234 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു.തദ്ദേശസ്വയംഭരണ വകുപ്പ് അതിദരിദ്രരായി കണ്ടെത്തിയ 7316 പേരിൽ അർഹരായ മുഴുവൻ പേർക്കും റേഷൻകാർഡ് നൽകി. 

 

പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതി. ഇതിനോടകം 1779 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ സാധിച്ചു എന്നത് ഭക്ഷ്യവകുപ്പിന്റെ കാര്യക്ഷമതയുടെ നേർക്കാഴ്ചയാണ്. റേഷൻ വിതരണത്തിന് പുറമെ, സാധാരണക്കാരന് ഉപകാരപ്രദമായ നിരവധി സേവനങ്ങളും ഉൽപ്പന്നങ്ങളുമാണ് കെ-സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നത്. മിനി ബാങ്കിംഗ് സേവനങ്ങൾ, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതിനുള്ള സൗകര്യം, ചോട്ടുഗ്യാസ് സിലിണ്ടറുകൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, കൃഷി-വ്യവസായ വകുപ്പുകൾക്ക് കീഴിലുള്ള സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഇന്ന് കെ-സ്റ്റോറുകളിൽ ലഭ്യമാണ്. ഈ അധിക സേവനങ്ങളിലൂടെ മാത്രം 11.5 കോടി രൂപയുടെ വ്യാപാരം നടന്നു എന്നത് ഈ സംരംഭത്തിന്റെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്.

 

എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യവകുപ്പ് നടപ്പാക്കിയ പദ്ധതി ഏറെ ശ്രദ്ധേയമാണ്. കേവലം 10 രൂപ നിരക്കിൽ ഗുണമേന്മയുള്ള കുപ്പിവെള്ളം റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്നത് സാധാരണക്കാർക്ക് വലിയൊരാശ്വാസമാണ്. അതുപോലെ, ചെറുധാന്യങ്ങളുടെ പോഷകഗുണങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി റാഗിപ്പൊടി റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ ആരംഭിച്ചത് ആരോഗ്യകരമായ ഒരു ഭക്ഷണശീലം വളർത്തുന്നതിന് സഹായകമാകും.നിത്യോപയോഗ സാധനങ്ങളെല്ലാം പൊതുവിപണിയെക്കാളും കുറഞ്ഞവിലയ്ക്ക് സപ്ലൈകോ വിൽപ്പനശാലകളിലൂടെ ലഭ്യമാക്കുന്നു.ഭക്ഷ്യവകുപ്പിന്റെ ഈ നൂതനമായ കാൽവയ്പ്പുകൾ പൊതുവിതരണ സമ്പ്രദായത്തെ കൂടുതൽ ജനസൗഹൃദപരവും കാര്യക്ഷമവുമാക്കുന്നു.

അനുബന്ധ ലേഖനങ്ങൾ

സാമൂഹ്യക്ഷേമ പെൻഷൻ വിതരണം സുഗമമായി തന്നെ
കഴിഞ്ഞ നാല് വർഷക്കാലം സംസ്ഥാനം സാമ്പത്തിക വെല്ലുവിളികൾ നേരിട്ടെങ്കിലും, സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും വികസന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിന് സാധിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വർദ്ധിപ്പിക്കുകയും കുടിശ്ശികയില്ലാതെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
സൗജന്യ ചികിത്സയിലൂടെ ജനങ്ങൾക്ക് ആശ്വാസം
ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കാതെ മികച്ച ചികിത്സ ഉറപ്പാക്കാൻ കേരള സർക്കാർ വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പാക്കി വരുന്നു. ഈ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം ലഭിക്കുകയും, ആരോഗ്യം ഒരു അവകാശമായി നിലനിർത്തുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
ഭിന്നശേഷി സൗഹൃദ കേരളം
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനും പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചു. കേരളത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കാൻ ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചു.
കൂടുതൽ വിവരങ്ങൾ
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ നവകേരളം
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ സാധ്യതകൾ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
ദാരിദ്ര്യമില്ലാത്ത കേരളം 
സർക്കാരിന്റെ സാമൂഹ്യക്ഷേമത്തിലൂന്നിയ വികസന കാഴ്ചപ്പാടിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ് ദാരിദ്ര്യ നിർമ്മാർജ്ജന രംഗത്ത് കൈവരിച്ച മുന്നേറ്റം. നീതി ആയോഗ് 2023-ൽ പുറത്തിറക്കിയ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.സംസ്ഥാനത്തെ ജനസംഖ്യയുടെ കേവലം 0.55% മാത്രമാണ് ഇന്ന് ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകൾ നേരിടുന്നത്.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, പുനർഗേഹം
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോയി, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭവനം ലഭ്യമാക്കി. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള 'പുനർഗേഹം' പദ്ധതി നടപ്പാക്കി.ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഇതുവരെ 5,46,327 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചതിൽ 4,52,156 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തീകരിച്ചു.
കൂടുതൽ വിവരങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: നവകേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം
കേരളത്തിന്റെ തനതായ വിദ്യാഭ്യാസ മാതൃകയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച ഒരു ബഹുജന പരിപാടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. നവലിബറൽ നയങ്ങളുടെ സ്വാധീനത്തിൽ വിദ്യാഭ്യാസ മേഖലയിൽ വന്ന കച്ചവടവൽക്കരണവും മറ്റ് പ്രശ്‌നങ്ങളും പരിഹരിച്ച്, പൊതുവിദ്യാഭ്യാസത്തെ വീണ്ടും മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ഈ യജ്ഞത്തിന്റെ ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
സാമൂഹിക നീതിയുടെ പുത്തൻ മാതൃക 
കേരള സർക്കാരിന്റെ ഭരണമികവിന്റെയും സാമൂഹിക നീതിയിലൂന്നിയ കാഴ്ചപ്പാടിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി നടപ്പാക്കുന്ന സമഗ്ര പദ്ധതികൾ. ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം ചേർന്ന് നിൽക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുക എന്നത് ഈ സർക്കാരിന്റെ സുപ്രധാന നയങ്ങളിൽ ഒന്നാണ്.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസം: കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാന്‍
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പാക്കി വരുന്ന പരിഷ്‌കരണങ്ങൾ, കേരളത്തെ ഒരു ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഈ രംഗത്ത് തുടക്കമിട്ടത്.
കൂടുതൽ വിവരങ്ങൾ