സാമൂഹ്യക്ഷേമ പെൻഷൻ വിതരണം സുഗമമായി തന്നെ

കഴിഞ്ഞ നാല് വർഷക്കാലം സംസ്ഥാനം സാമ്പത്തിക വെല്ലുവിളികൾ നേരിട്ടെങ്കിലും, സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും വികസന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിന് സാധിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വർദ്ധിപ്പിക്കുകയും കുടിശ്ശികയില്ലാതെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്തു. വൃദ്ധർ, വിധവകൾ, ഭിന്നശേഷിക്കാർ, രോഗികൾ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലെ അവശതയനുഭവിക്കുന്നവർക്ക് ഇത് വലിയ സാമ്പത്തിക സഹായമായി. കേരളം ഇന്ന് രാജ്യത്തെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമാണ്. മുൻ സർക്കാർ (2016-2021) 35,154 കോടി രൂപ സാമൂഹ്യ സുരക്ഷാ പെൻഷനായി വിതരണം ചെയ്തപ്പോൾ, ഈ സർക്കാർ ഇതുവരെ 36,212 കോടി രൂപ ഈ വിഭാഗത്തിൽ ജനങ്ങളിലേക്ക് എത്തിച്ചു. നിലവിൽ 62 ലക്ഷത്തിൽപരം ഗുണഭോക്താക്കൾക്ക് പ്രതിമാസം 1600 രൂപ വീതം സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നു. 

 

ഒരു കാലത്ത് 600 രൂപയായിരുന്ന സാമൂഹ്യസുരക്ഷാ പെൻഷൻ 1600 രൂപയായി ഉയർത്തിയത് ഈ സർക്കാരിന്റെ ശക്തമായ ഇച്ഛാശക്തിയുടെ ഫലമാണ്. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ 18 മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടായിരുന്നത് പൂർണ്ണമായും കൊടുത്തുതീർത്താണ് മുന്നോട്ട് പോയത്. പിന്നീട് ഘട്ടം ഘട്ടമായി പെൻഷൻ തുക വർദ്ധിപ്പിച്ചു.സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ ഭൂരിഭാഗം വിഹിതവും (98%) വഹിക്കുന്നത് സംസ്ഥാന സർക്കാർ തന്നെയാണ്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെൻഷനുകളിൽ വാർധക്യകാല പെൻഷൻ, ദേശീയ വിധവാ പെൻഷൻ, ദേശീയ വികലാംഗ പെൻഷൻ എന്നിവയ്ക്ക് മാത്രമാണ് കേന്ദ്ര വിഹിതമുള്ളത്. എന്നാൽ, കേന്ദ്ര വിഹിതം പോലും ക്യത്യമായി കേന്ദ്ര സർക്കാരിൽനിന്ന് ലഭിക്കാറില്ല. അതും സംസ്ഥാന സർക്കാർതന്നെയാണ് മുൻകുറായി വിതരണം ചെയ്യുന്നത്. 

 

കഴിഞ്ഞവർഷം മാർച്ചു മുതൽ അതാത് മാസംതന്നെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നു. അഞ്ചു ഗഡു കുടിശിക വന്നതിൽ രണ്ട് ഗഡുക്കൾ വിതരണം ചെയ്തു. കുടിശികയിൽ ഒരു ഗഡുകൂടി ഈ മാസം നൽകുകയാണ്. ബാക്കി രണ്ടു ഗഡുവും ഈവർഷംതന്നെ വിതരണം ചെയ്യും. സാമ്പത്തിക വെല്ലുവിളികൾക്കിടയിലും സാമൂഹ്യക്ഷേമ പെൻഷൻ പദ്ധതിയെ ഇത്രയും വിപുലമായി നടപ്പാക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ മികച്ച നേട്ടമാണ്

അനുബന്ധ ലേഖനങ്ങൾ

പ്രവാസി ക്ഷേമത്തിലൂടെ സാമ്പത്തിക സുരക്ഷ, മാതൃകയായി കേരളം 
കേരളത്തിന്റെ സാമൂഹിക–സാമ്പത്തിക ഘടനയിൽ കുടിയേറ്റം നിർണ്ണായക പങ്കാണ് വഹിക്കുന്നത്. വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ മലയാളികൾ സംസ്ഥാനവുമായി ശക്തമായ ബന്ധം നിലനിർത്തുകയും സാമ്പത്തിക–സാമൂഹിക വികസനത്തിന് ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
സൗജന്യ ചികിത്സയിലൂടെ ജനങ്ങൾക്ക് ആശ്വാസം
ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കാതെ മികച്ച ചികിത്സ ഉറപ്പാക്കാൻ കേരള സർക്കാർ വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പാക്കി വരുന്നു. ഈ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം ലഭിക്കുകയും, ആരോഗ്യം ഒരു അവകാശമായി നിലനിർത്തുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്കും സുസ്ഥിരതയിലേക്കുമുള്ള കുതിപ്പിൽ വൈദ്യുത മേഖല
ആധുനിക ലോകത്തിനൊപ്പം സഞ്ചരിക്കാൻ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി വൈദ്യുതി മേഖല. ലോഡ് ഷെഡ്ഡിങ്ങും പവർകട്ടും ഇല്ലാത്ത, തടസ്സരഹിതമായ വൈദ്യുതി ലഭ്യമാക്കുന്ന ഭരണമികവിലൂടെ കേരളം ഊർജ്ജമേഖലയിൽ ചരിത്രപരമായ മുന്നേറ്റമാണ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ
പൊതുവിതരണ സംവിധാനം കൃത്യം സുതാര്യം !
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കി. അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും, ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
മെഡിക്കൽ കോളേജുകളുടെ വികസനം
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് ഡിജിറ്റൽ ഭരണം: വിരൽത്തുമ്പിൽ സർക്കാർ സേവനങ്ങൾ
സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഭരണസംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിൽ കേരളം കൈവരിച്ചത് മാതൃകാപരമായ നേട്ടങ്ങളാണ്. ഇന്റർനെറ്റ് ഒരു പൗരാവകാശമായി പ്രഖ്യാപിച്ചും, സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തും ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾ
സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃക
ലോകത്തിന്  കേരളം സമ്മാനിച്ച അതുല്യമായ സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ
പകർച്ചവ്യാധി നിയന്ത്രണത്തിൽ കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റം
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലാണ്. പ്രത്യേകിച്ച്, പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടുന്നതിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ദേശീയ തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
നവകേരളത്തിന്റെ സംരക്ഷണ കവചം: ആധുനികതയുടെ പാതയിൽ കേരള പോലീസ്
മാറുന്ന കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ സജ്ജമായി, സാങ്കേതിക മികവും ജനകീയ മുഖവുമുള്ള ഒരു പോലീസ് സേനയെ വാർത്തെടുക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാകുന്നു. പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും അത്യാധുനിക സംവിധാനങ്ങൾ ഏകോപിപ്പിച്ചാണ് ആഭ്യന്തര വകുപ്പ് മുന്നോട്ട് പോകുന്നത്.
കൂടുതൽ വിവരങ്ങൾ