സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃക

ലോകത്തിന്  കേരളം സമ്മാനിച്ച അതുല്യമായ സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്. നിലവിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക്  7076.06 കോടി രൂപ സമ്പാദ്യമുണ്ട്. സമ്പാദ്യപദ്ധതി എന്നതിനപ്പുറം, സംരംഭകത്വത്തിലേക്കും പുത്തൻ ആശയങ്ങളിലേക്കും കഴിഞ്ഞ 9 വർഷം കൊണ്ട് സർക്കാരിന് കുടുംബശ്രീയെ നയിക്കാനായി. ഇതിനായി 18-നും 40-നും ഇടയിലുള്ള യുവതികളുടെ സമഗ്ര വികസനം ലക്ഷ്യം മുന്നിൽ കണ്ട് 19,472 ഓക്‌സിലറി ഗ്രൂപ്പുകൾ ആരംഭിക്കുകയും ഇതിൽ 3 ലക്ഷത്തോളം യുവതികൾ അംഗങ്ങളാവുകയും ചെയ്തു. ഈ സർക്കാർ അധികാരത്തിലെത്തിയതോടെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ജനങ്ങളുടെ വിശ്വാസ്യത കരസ്ഥമാക്കി. കേരളത്തിന്റെ സമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക-സ്ത്രീ ശാക്തീകരണ മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കാൻ ഈ നാല് വർഷം കൊണ്ട് കുടുംബശ്രീക്ക് കഴിഞ്ഞു. 

 


സൂക്ഷ്മ സംരംഭ മേഖലയിൽ 1,54,511 സംരംഭ യൂണിറ്റുകൾ, 3.16 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ സാധ്യമാക്കി. കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകൾ വഴി 1,01,607 വനിതകൾ 20,640.02 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യുന്നു. ഓണത്തോടനുബന്ധിച്ച് 1,301 ഏക്കറിൽ പൂ കൃഷി, 2.98 കോടി രൂപയുടെ വിറ്റുവരവ്. 6,882 ഏക്കറിൽ പച്ചക്കറി കൃഷി, 7.8 കോടി രൂപയുടെ വിറ്റുവരവ്. വേനലിൽ  769.9 ഏക്കർ സ്ഥലത്ത് വിഷരഹിത തണ്ണിമത്തൻ കൃഷി.  സ്മാർട്ട് ഫാമിംഗ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാൻ വനിതകൾക്ക് ഡ്രോൺ പരിശീലനം നൽകി, കുടുംബശ്രീ സംരംഭമായ 'കേരള ചിക്കൻ' വിൽപ്പന ഒരു വർഷം കൊണ്ട് നൂറുകോടി കടന്ന് റെക്കോർഡിലേക്കെത്തി.  ഈ വർഷം പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു.

 


'കെലിഫ്റ്റ് '(KLIFT-Kudumbashree Livelihood Initiative for Transformation) എന്ന പേരിൽ പ്രത്യേക ഉപജീവന ക്യാമ്പെയിൻ. ഒരു അയൽക്കൂട്ടത്തിൽ നിന്നും ചുരുങ്ങിയത് ഒരു സംരംഭം/തൊഴിൽ എന്ന കണക്കിൽ  മൂന്ന് ലക്ഷം പേർക്ക് ഉപജീവന മാർഗങ്ങൾ സൃഷ്ടിക്കുക ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലൂടെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 3,06,862 പേർക്ക് ഉപജീവന മാർഗം ഒരുക്കി. ഒരു വർഷം കൊണ്ട് അഞ്ചുകോടിയുടെ കച്ചവടം സ്വന്തമാക്കിയ 12  'പ്രീമിയം കഫേ' ബ്രാൻഡഡ് ഭക്ഷണശാലകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. കുടുംബശ്രീ ഉത്പന്നങ്ങൾക്ക് ബ്രാൻഡിംഗ്, കുടുംബശ്രീ ഉത്പന്നങ്ങളും സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതിന്  പോക്കറ്റ് മാർട്ട് മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ചു.

 


ഓണക്കാലത്ത് 5,082 ഓണചന്തകളിലൂടെ 80.16 കോടി രൂപ വിറ്റുവരവ് നേടി.  'ഫ്രെഷ് ബൈറ്റ്‌സ്' എന്ന പേരിൽ ചിപ്‌സ്,  ശർക്കരവരട്ടി എന്നിവ ബ്രാന്റ് ചെയ്ത് വിപണയിൽ എത്തിച്ചു. അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി എല്ലാ ജില്ലകളിലും,  അട്ടപ്പാടിയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്. 84 DYSP ഓഫീസുകളിൽ 'സ്‌നേഹിത എക്സ്റ്റഷൻ സെന്ററുകൾ' എന്നിവ ആരംഭിച്ചു. കുടുംബശ്രീ ഇനീഷിയേറ്റീവ് ഫോർ ബിസിനസ് സൊല്യൂഷൻസ് (കിബ്‌സ് ) വഴി  വിവിധ സ്ഥാപനങ്ങളിൽ ഫെസിലിറ്റി മാനേജ്മന്റ് സേവനങ്ങളിലൂടെ 1190 പേർക്ക് ഇതുവരെ തൊഴിൽ ഉറപ്പാക്കി. മാലിന്യ പരിപാലനത്തിൽ രാജ്യത്തിന് മാതൃകയായ ഹരിതകർമ്മ സേനയടക്കം കേരളം ആർജിച്ച മികവിന്റെ പ്രതീകമായി കുടുംബശ്രീ മാറി കഴിഞ്ഞു.

അനുബന്ധ ലേഖനങ്ങൾ

പൊതുവിതരണ സംവിധാനം കൃത്യം സുതാര്യം !
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കി. അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും, ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
പ്രവാസി-മത്സ്യത്തൊഴിലാളി മക്കൾക്കും കരുതലായി കേരളം
കേരളത്തിന്റെ സാമൂഹിക വികസനത്തിൽ വലിയ പങ്കുവഹിക്കുന്ന രണ്ട് പ്രധാന വിഭാഗങ്ങളാണ് പ്രവാസികളും മത്സ്യത്തൊഴിലാളി സമൂഹവും. ഇവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തി, അവരുടെ ഭാവിക്കും, അതുവഴി സംസ്ഥാനത്തിന്റെ വികസനത്തിനും മുതൽക്കൂട്ടാകുക എന്ന ലക്ഷ്യത്തോടെ നിരവധി വിദ്യാഭ്യാസ പദ്ധതികളാണ് കേരള സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, പുനർഗേഹം
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോയി, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭവനം ലഭ്യമാക്കി. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള 'പുനർഗേഹം' പദ്ധതി നടപ്പാക്കി.ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഇതുവരെ 5,46,327 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചതിൽ 4,52,156 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തീകരിച്ചു.
കൂടുതൽ വിവരങ്ങൾ
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ നവകേരളം
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കുന്നവർക്ക് മികച്ച തൊഴിൽ സാധ്യതകൾ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതികളുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
സമഗ്രം ഒരു കുടക്കീഴിൽ ആർദ്രം
സംസ്ഥാന സർക്കാർ ആരോഗ്യരംഗത്തെ സമഗ്ര സേവനങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പദ്ധതി. ആരോഗ്യ മേഖലയിൽ അനുയോജ്യവും സമഗ്രവുമായ സൗകര്യങ്ങൾ ഉറപ്പാക്കുക, സംരക്ഷണം, പ്രതിരോധം, ചികിത്സ, പുനരധിവാസം, സാന്ത്വന പരിചരണം എന്നിവ അർഹിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുക, പകർച്ചവ്യാധി രോഗ നിയന്ത്രണ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കുക, മാതൃ-ശിശു സേവനങ്ങളുടെ ശാക്തീകരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആർദ്രം മിഷൻ I പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ചത്.
കൂടുതൽ വിവരങ്ങൾ
സൗജന്യ ചികിത്സയിലൂടെ ജനങ്ങൾക്ക് ആശ്വാസം
ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കാതെ മികച്ച ചികിത്സ ഉറപ്പാക്കാൻ കേരള സർക്കാർ വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പാക്കി വരുന്നു. ഈ പദ്ധതികളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം ലഭിക്കുകയും, ആരോഗ്യം ഒരു അവകാശമായി നിലനിർത്തുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
മെഡിക്കൽ കോളേജുകളുടെ വികസനം
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
സാമൂഹിക നീതിയുടെ പുത്തൻ മാതൃക 
കേരള സർക്കാരിന്റെ ഭരണമികവിന്റെയും സാമൂഹിക നീതിയിലൂന്നിയ കാഴ്ചപ്പാടിന്റെയും ഉജ്ജ്വലമായ ഉദാഹരണമാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി നടപ്പാക്കുന്ന സമഗ്ര പദ്ധതികൾ. ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം ചേർന്ന് നിൽക്കുകയും അവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യുക എന്നത് ഈ സർക്കാരിന്റെ സുപ്രധാന നയങ്ങളിൽ ഒന്നാണ്.
കൂടുതൽ വിവരങ്ങൾ
സാമൂഹ്യക്ഷേമ പെൻഷൻ വിതരണം സുഗമമായി തന്നെ
കഴിഞ്ഞ നാല് വർഷക്കാലം സംസ്ഥാനം സാമ്പത്തിക വെല്ലുവിളികൾ നേരിട്ടെങ്കിലും, സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും വികസന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിന് സാധിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വർദ്ധിപ്പിക്കുകയും കുടിശ്ശികയില്ലാതെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ