സ്വയംപര്യാപ്തതയിലേക്കും സുസ്ഥിരതയിലേക്കുമുള്ള കുതിപ്പിൽ വൈദ്യുത മേഖല

ആധുനിക ലോകത്തിനൊപ്പം സഞ്ചരിക്കാൻ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി വൈദ്യുതി മേഖല. ലോഡ് ഷെഡ്ഡിങ്ങും പവർകട്ടും ഇല്ലാത്ത, തടസ്സരഹിതമായ വൈദ്യുതി ലഭ്യമാക്കുന്ന ഭരണമികവിലൂടെ കേരളം ഊർജ്ജമേഖലയിൽ ചരിത്രപരമായ മുന്നേറ്റമാണ് നടത്തുന്നത്.

 

കഴിഞ്ഞ ഒൻപത് വർഷത്തിനിടയിൽ സംസ്ഥാനത്തിന്റെ ആഭ്യന്തര വൈദ്യുതോൽപ്പാദനത്തിൽ 1776.3 മെഗാവാട്ടിന്റെ റെക്കോർഡ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ സംസ്ഥാനത്തിന്റെ ആകെ ഊർജ്ജ സ്ഥാപിത ശേഷി 4412.14 മെഗാവാട്ടായി ഉയർന്നു. 2016-ൽ കേവലം 16.49 മെഗാവാട്ട് ആയിരുന്ന സൗരോർജ്ജ ശേഷി ഇന്ന് 1576.5 മെഗാവാട്ടായി വർദ്ധിച്ചു. രണ്ട് ലക്ഷത്തിലധികം പുരപ്പുറ സൗരോർജ്ജ നിലയങ്ങളും ഇതിൽ ഉൾപ്പെടുന്നു.

 

ദശാബ്ദങ്ങളായി മുടങ്ങിക്കിടന്ന പള്ളിവാസൽ വിപുലീകരണ പദ്ധതി (60 മെഗാവാട്ട്), തൊട്ടിയാർ (40 മെഗാവാട്ട്) എന്നിവ ഈ സർക്കാരിന്റെ ദൃഢനിശ്ചയത്തിൽ പൂർത്തീകരിച്ചു. വൈദ്യുതി വിതരണത്തിലെ തടസ്സങ്ങൾ ഒഴിവാക്കാൻ 10,000 കോടി രൂപയുടെ 'ട്രാൻസ്ഗ്രിഡ്' പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. സംസ്ഥാനത്തിന്റെ പ്രസരണ ഇടനാഴിയെ 220 കെ.വിയിൽ നിന്ന് 400 കെ.വിയിലേക്ക് ഉയർത്തി.

 

ഇടമൺ-കൊച്ചി പവർ ഹൈവേ, തിരുനെൽവേലി-ഇടമൺ കോറിഡോർ, തൃശൂർ-അരീക്കോട് ലൈൻ എന്നിവ പൂർത്തിയാക്കി. ഉഡുപ്പി-കാസർഗോഡ് അന്തർസംസ്ഥാന പ്രസരണ ലൈനിന്റെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കുന്നതിനായി വിതരണ ശൃംഖലയെ സർക്കാർ ആധുനികവൽക്കരിച്ചു. 2024-25ൽ മാത്രം പുതിയതായി 2554 ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കുകയും 3,19,338 പുതിയ കണക്ഷനുകൾ നൽകുകയും ചെയ്തു. കെ.എസ്.ഇ.ബി (KSEB) വിതരണ മേഖലയിൽ മാത്രം 13,015 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഒൻപത് വർഷത്തിനുള്ളിൽ നടത്തിയത്.

 

സാങ്കേതികവിദ്യയുടെ സഹായത്തോടെ ഊർജ്ജമേഖലയെ നവീകരിക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജ്ജിതമാക്കിയിട്ടുണ്ട്. വൈദ്യുതി ആവശ്യകത മുൻകൂട്ടി പ്രവചിക്കുന്നതിനായി സ്റ്റേറ്റ് ലോഡ് ഡിസ്പാച്ച് സെന്ററിൽ AI, മെഷീൻ ലേണിംഗ് അധിഷ്ഠിത സംവിധാനങ്ങൾ ഏർപ്പെടുത്തി.ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനായി ചാർജ്ജിംഗ് സംരംഭങ്ങളെ ഏകോപിപ്പിക്കാൻ പ്രത്യേക സെൽ രൂപീകരിച്ചു.

 

ഇടുക്കി രണ്ടാം ഘട്ടം (800 MW), ലക്ഷ്മി പദ്ധതി (240 MW), ശബരിഗിരി എക്സ്റ്റെൻഷൻ (450 MW) എന്നിവയിലൂടെ കൂടുതൽ വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നു. കെ.എസ്.ഇ.ബി 571.22 കോടി രൂപയുടെ ലാഭം കൈവരിച്ചതും കഴിഞ്ഞ ഒൻപത് വർഷമായി വൈദ്യുതി ഉൽപ്പാദന-വിതരണ മേഖലയിൽ നടത്തിയ 24,013 കോടി രൂപയുടെ നിക്ഷേപവും കേരളത്തിന്റെ ഊർജ്ജമേഖലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നു.

അനുബന്ധ ലേഖനങ്ങൾ

ജലസംരക്ഷണം നൂതനവും ജനകീയവുമായ പ്രവർത്തനങ്ങളിലൂടെ 
നദികളും കുളങ്ങളുമടങ്ങിയ ജലസ്രോതസ്സുകളാൽ സമ്പന്നമാണ് കേരളം. ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങൾ കേരളത്തെയും ബാധിക്കുന്നുവെന്നതിനാൽ ജലദൗർലഭ്യം വരാനിരിക്കുന്ന വലിയ വെല്ലുവിളിയായി കേരളം തിരിച്ചറിഞ്ഞിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
പ്രവാസി ക്ഷേമത്തിലൂടെ സാമ്പത്തിക സുരക്ഷ, മാതൃകയായി കേരളം 
കേരളത്തിന്റെ സാമൂഹിക–സാമ്പത്തിക ഘടനയിൽ കുടിയേറ്റം നിർണ്ണായക പങ്കാണ് വഹിക്കുന്നത്. വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ മലയാളികൾ സംസ്ഥാനവുമായി ശക്തമായ ബന്ധം നിലനിർത്തുകയും സാമ്പത്തിക–സാമൂഹിക വികസനത്തിന് ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
സുതാര്യവും സുരക്ഷിതവും: കേരളത്തിന്റെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ
സർക്കാർ സേവനങ്ങൾക്കായി പൗരന്മാർ ഓഫീസുകൾ കയറിയിറങ്ങുന്ന കാലം മാറി, വിരൽത്തുമ്പിലൂടെ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുന്ന സുതാര്യമായ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങൾ സംസ്ഥാനത്ത് വിപുലമാക്കിയിരിക്കുന്നു. സർക്കാർ ഖജനാവിലേക്കുള്ള പണമടയ്ക്കലുകൾ കൂടുതൽ ലളിതമാക്കുന്നതിനും അഴിമതിരഹിതമാക്കുന്നതിനും ഓൺലൈൻ സംവിധാനങ്ങൾ മുഖ്യപങ്ക് വഹിക്കുന്നു.
കൂടുതൽ വിവരങ്ങൾ
കെ-ഫോൺ: ഡിജിറ്റൽ വിടവ് നികത്തി കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് വിപ്ലവം
ഇന്റർനെറ്റ് ഒരു പൗരാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളം, ആ പ്രഖ്യാപനം യാഥാർത്ഥ്യമാക്കുന്നത് കെ-ഫോൺ എന്ന ബൃഹദ് പദ്ധതിയിലൂടെയാണ്. പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും സാധാരണക്കാർക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കി, സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയമാണ് കെ-ഫോൺ.
കൂടുതൽ വിവരങ്ങൾ
സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃക
ലോകത്തിന്  കേരളം സമ്മാനിച്ച അതുല്യമായ സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ
പകർച്ചവ്യാധി നിയന്ത്രണത്തിൽ കേരളത്തിന്റെ മാതൃകാപരമായ മുന്നേറ്റം
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലാണ്. പ്രത്യേകിച്ച്, പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടുന്നതിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ദേശീയ തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
ജനകീയമാകുന്ന പൊതുഗതാഗ സംവിധാനങ്ങള്‍
സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നടത്തിവരുന്ന മുന്നേറ്റം വലുതാണ്. സര്‍ക്കാര്‍ പിന്തുണയോടു കൂടി റെക്കോര്‍ഡ് വരുമാനം നേടുന്നതിനും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തുന്നതിനും കെഎസ്ആര്‍ടിസിക്ക് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
അതിജീവനത്തിന്റെ കേരള മാതൃക: ദുരന്തനിവാരണത്തിൽ സമാനതകളില്ലാത്ത ജാഗ്രത
ഭദ്രമായ ക്രമസമാധാന നിലയും സമാധാനപരമായ സാമൂഹിക ജീവിതവും ഉറപ്പാക്കുന്നതിനൊപ്പം, പ്രകൃതിദുരന്തങ്ങളെയും മഹാമാരികളെയും ശാസ്ത്രീയമായി അതിജീവിക്കുന്നതിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. 2018-ലെ പ്രളയം മുതൽ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ വരെയുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ട്, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അത്യാധുനിക സംവിധാനങ്ങളും ജനപങ്കാളിത്തവും സമന്വയിപ്പിക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിയിലൂടെ സുസ്ഥിര വികസനം: ജലസേചന-കുടിവെള്ള മേഖലകളിൽ കേരളത്തിന്റെ മുന്നേറ്റം
റോഡുകൾ, വൈദ്യുതി എന്നിവയോടൊപ്പം തന്നെ ജലസേചനം പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുമാണ് സംസ്ഥാനത്തിന്റെ വികസനവളർച്ചയിൽ അടിത്തറയൊരുക്കുന്നത്. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനും ഓരോ പൗരനും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനും മുൻഗണന നൽകിക്കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നു.
കൂടുതൽ വിവരങ്ങൾ