പ്രവാസി ക്ഷേമത്തിലൂടെ സാമ്പത്തിക സുരക്ഷ, മാതൃകയായി കേരളം 

കേരളത്തിന്റെ സാമൂഹിക–സാമ്പത്തിക ഘടനയിൽ കുടിയേറ്റം നിർണ്ണായക പങ്കാണ് വഹിക്കുന്നത്. വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ മലയാളികൾ സംസ്ഥാനവുമായി ശക്തമായ ബന്ധം നിലനിർത്തുകയും സാമ്പത്തിക–സാമൂഹിക വികസനത്തിന് ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്യുന്നു. പ്രവാസികളിൽ നിന്നുള്ള പണമയയ്ക്കൽ (Remittances) സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GSDP) പ്രധാന ഘടകങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ഇത് കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര വിപണിയുടെ വളർച്ചക്കും ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വേണ്ടിയുള്ള ആവശ്യകത ഉയർത്തുന്നതിനും സഹായിക്കുന്നു.

 

കേരള മൈഗ്രേഷൻ സർവേ 2023 പ്രകാരം, സംസ്ഥാനത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം 22 ലക്ഷമാണ്, ഇത് 2018-ലെ സർവേയിൽ രേഖപ്പെടുത്തിയ 21 ലക്ഷവുമായി സമാനമായ നിലയിലാണ്. വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിൽ അവസരങ്ങളും ലക്ഷ്യമിട്ട് സ്ത്രീകളുടെ വിദേശ കുടിയേറ്റവും വർദ്ധിച്ചുവരുന്നു. വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും കേരളം മുൻനിര സംസ്ഥാനങ്ങളിലൊന്നായി മാറിയിട്ടുണ്ട്. പതിമൂന്നാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിൽ സ്ഥാപിതമായ ലോക കേരള സഭ പ്രവാസികൾക്ക് കുടിയേറ്റം, നിക്ഷേപം, വികസനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പങ്കാളികളാകാനുള്ള ഒരു പ്രധാന വേദിയായി പ്രവർത്തിക്കുന്നു.

 

ആഗോള തലത്തിൽ കുടിയേറ്റ പ്രവണതകളിലും ഗണ്യമായ മാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2020-ലെയും 2024-ലെയും ഇന്റർനാഷണൽ  ഓർഗനൈസഷൻ ഫോർ മൈഗ്രേഷന്റെ ലോക കുടിയേറ്റ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ അന്താരാഷ്ട്ര കുടിയേറ്റക്കാരുടെ എണ്ണം 150 ദശലക്ഷത്തിൽ നിന്ന് 281 ദശലക്ഷമായി, 87 ശതമാനം വർദ്ധിച്ചു. ഇതോടൊപ്പം, 2000-നെ അപേക്ഷിച്ച് 2024-ൽ അന്താരാഷ്ട്ര പണമൊഴുക്ക് 549 ശതമാനം ഉയർന്നത് കുടിയേറ്റത്തിന്റെ സാമ്പത്തിക പ്രാധാന്യം വ്യക്തമാക്കുന്നു.

 

കേരളത്തിന്റെ വികസനത്തിന് പ്രവാസികൾ നൽകുന്ന സംഭാവനകൾ ചെറുതല്ല. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി കേരള സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. പ്രധാനമായും നോർക്ക റൂട്ട്സ്, പ്രവാസി വെൽഫെയർ ബോർഡ് തുടങ്ങിയ എജന്‍സികളിലൂടെയാണ് ഇവ ഏകോപിപ്പിക്കുന്നത്. നോർക്ക റൂട്ട്സിന്റെ പ്രധാന പദ്ധതികളാണ് സാന്ത്വന പദ്ധതി, 'നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്സ് (എന്‍.ഡി.പി.ആര്‍.ഇ.എം)' എന്നിവ. 

 

കേരളത്തിലെ മൂലധന വളർച്ച ത്വരിതപ്പെടുത്തുന്നതിന് പ്രവാസികൾക്ക് സർക്കാർ വിവിധ നിക്ഷേപ അവസരങ്ങൾ ഉറപ്പാക്കുന്നുമുണ്ട്. കോവിഡ്-19 മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയവർക്കും സ്വയം തൊഴിൽ ചെയ്യാൻ സന്നദ്ധരായവര്‍ക്കും വേണ്ടി 2021-2022 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച പദ്ധതിയാണ് പ്രവാസി ഭദ്രത. 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള പ്രവാസി/തിരികെ വന്ന പ്രവാസി കേരളീയരുടെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുക എന്നതാണ് നോർക്ക-റൂട്ട്‌സ് ഡയറക്‌ടേഴസ്‌ സ്‌കോളർഷിപ്പ് സ്‌കീം പദ്ധതിയുടെ ലക്ഷ്യം. സാധുവായ നോർക്ക ഐഡി കാർഡുള്ള പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി വകുപ്പ് നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് സമഗ്ര ആരോഗ്യ-വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ.

അനുബന്ധ ലേഖനങ്ങൾ

പ്രവാസി-മത്സ്യത്തൊഴിലാളി മക്കൾക്കും കരുതലായി കേരളം
കേരളത്തിന്റെ സാമൂഹിക വികസനത്തിൽ വലിയ പങ്കുവഹിക്കുന്ന രണ്ട് പ്രധാന വിഭാഗങ്ങളാണ് പ്രവാസികളും മത്സ്യത്തൊഴിലാളി സമൂഹവും. ഇവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തി, അവരുടെ ഭാവിക്കും, അതുവഴി സംസ്ഥാനത്തിന്റെ വികസനത്തിനും മുതൽക്കൂട്ടാകുക എന്ന ലക്ഷ്യത്തോടെ നിരവധി വിദ്യാഭ്യാസ പദ്ധതികളാണ് കേരള സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസം: കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാന്‍
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പാക്കി വരുന്ന പരിഷ്‌കരണങ്ങൾ, കേരളത്തെ ഒരു ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഈ രംഗത്ത് തുടക്കമിട്ടത്.
കൂടുതൽ വിവരങ്ങൾ
വികസന പദ്ധതികൾക്ക് മാതൃക, സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിനും വികസന പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ ശക്തമായ വേദിയായി പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾ
കേരള ടൂറിസം, സുസ്ഥിര വളർച്ചയിലൂടെ സാമ്പത്തിക മുന്നേറ്റം
തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന അതിവേഗം വളരുന്ന മേഖലകളിൽ ഒന്നാണ് ടൂറിസം. പുരോഗമനപരമായ നയങ്ങൾ, നൂതന ആശയങ്ങൾ, മികച്ച അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയുടെ പിന്തുണയോടെ കേരളത്തിലെ ടൂറിസം മേഖല സുസ്ഥിര വികസനത്തെ മുൻനിർത്തി ശക്തമായ മുന്നേറ്റമാണ് കൈവരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
സമഗ്രം ഒരു കുടക്കീഴിൽ ആർദ്രം
സംസ്ഥാന സർക്കാർ ആരോഗ്യരംഗത്തെ സമഗ്ര സേവനങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പദ്ധതി. ആരോഗ്യ മേഖലയിൽ അനുയോജ്യവും സമഗ്രവുമായ സൗകര്യങ്ങൾ ഉറപ്പാക്കുക, സംരക്ഷണം, പ്രതിരോധം, ചികിത്സ, പുനരധിവാസം, സാന്ത്വന പരിചരണം എന്നിവ അർഹിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുക, പകർച്ചവ്യാധി രോഗ നിയന്ത്രണ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കുക, മാതൃ-ശിശു സേവനങ്ങളുടെ ശാക്തീകരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആർദ്രം മിഷൻ I പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ചത്.
കൂടുതൽ വിവരങ്ങൾ
സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃക
ലോകത്തിന്  കേരളം സമ്മാനിച്ച അതുല്യമായ സ്ത്രീമുന്നേറ്റത്തിന്റെ മഹാമാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ
സാമൂഹ്യക്ഷേമ പെൻഷൻ വിതരണം സുഗമമായി തന്നെ
കഴിഞ്ഞ നാല് വർഷക്കാലം സംസ്ഥാനം സാമ്പത്തിക വെല്ലുവിളികൾ നേരിട്ടെങ്കിലും, സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും വികസന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിന് സാധിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വർദ്ധിപ്പിക്കുകയും കുടിശ്ശികയില്ലാതെ ഗുണഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്തു.
കൂടുതൽ വിവരങ്ങൾ
ദാരിദ്ര്യമില്ലാത്ത കേരളം 
സർക്കാരിന്റെ സാമൂഹ്യക്ഷേമത്തിലൂന്നിയ വികസന കാഴ്ചപ്പാടിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ് ദാരിദ്ര്യ നിർമ്മാർജ്ജന രംഗത്ത് കൈവരിച്ച മുന്നേറ്റം. നീതി ആയോഗ് 2023-ൽ പുറത്തിറക്കിയ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.സംസ്ഥാനത്തെ ജനസംഖ്യയുടെ കേവലം 0.55% മാത്രമാണ് ഇന്ന് ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടുകൾ നേരിടുന്നത്.
കൂടുതൽ വിവരങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: നവകേരളത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം
കേരളത്തിന്റെ തനതായ വിദ്യാഭ്യാസ മാതൃകയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിച്ച ഒരു ബഹുജന പരിപാടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. നവലിബറൽ നയങ്ങളുടെ സ്വാധീനത്തിൽ വിദ്യാഭ്യാസ മേഖലയിൽ വന്ന കച്ചവടവൽക്കരണവും മറ്റ് പ്രശ്‌നങ്ങളും പരിഹരിച്ച്, പൊതുവിദ്യാഭ്യാസത്തെ വീണ്ടും മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ഈ യജ്ഞത്തിന്റെ ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ