സുതാര്യവും സുരക്ഷിതവും: കേരളത്തിന്റെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ

സർക്കാർ സേവനങ്ങൾക്കായി പൗരന്മാർ ഓഫീസുകൾ കയറിയിറങ്ങുന്ന കാലം മാറി, വിരൽത്തുമ്പിലൂടെ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയുന്ന സുതാര്യമായ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങൾ സംസ്ഥാനത്ത് വിപുലമാക്കിയിരിക്കുന്നു. സർക്കാർ ഖജനാവിലേക്കുള്ള പണമടയ്ക്കലുകൾ കൂടുതൽ ലളിതമാക്കുന്നതിനും അഴിമതിരഹിതമാക്കുന്നതിനും ഓൺലൈൻ സംവിധാനങ്ങൾ മുഖ്യപങ്ക് വഹിക്കുന്നു.

 

റവന്യൂ & രജിസ്‌ട്രേഷൻ വകുപ്പുകളിലെ ഒട്ടുമിക്ക പൊതുസേവനങ്ങളും സമ്പൂർണ ‍ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിക്കഴിഞ്ഞു. സബ് രജിസ്ട്രാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സുപ്രധാന സർക്കാർ സ്ഥാപനങ്ങളിൽ ഫീസുകൾ ഓൺലൈനായി അടയ്ക്കാനുള്ള സംവിധാനം നിലവിൽ വന്നു. ഇത് പണമിടപാടുകളിലെ സുതാര്യത വർദ്ധിപ്പിക്കുകയും ഇടനിലക്കാരുടെ ഇടപെടൽ ഒഴിവാക്കുകയും ചെയ്തു. ഒറ്റ ക്ലിക്കിൽ 39 ഓളം സേവനങ്ങളാണ് റവന്യുവകുപ്പ് നൽകുന്നത്. ജനന, മരണ, വിവാഹ രജിസ്‌ട്രേഷനുകൾ, കെട്ടിട പെർമിറ്റ്, സർട്ടിഫിക്കറ്റുകൾ ,സാക്ഷ്യപത്രങ്ങൾ, കെട്ടിടനികുതി തുടങ്ങിയവ ഓൺലൈനായി അടക്കാനുള്ള സൗകര്യം കെ-സ്മാർട്ടിലൊരുക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിൽ കെ-സ്മാർട്ട് പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി വസ്തുനികുതി ഉൾപ്പെടെയുള്ള വിവിധ നികുതികൾ വീട്ടിലിരുന്ന് തന്നെ അടയ്ക്കാൻ സാധിക്കുന്നു. 

 

പ്രവാസി സേവനങ്ങൾക്കായി ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമുള്ള പ്രവാസി മിത്രം പോർട്ടൽ സഹായിക്കുന്നു. റേഷൻ കാർഡ് സംബന്ധമായ സേവനങ്ങൾക്കും മറ്റ് പൊതുവിതരണ സംവിധാനങ്ങൾക്കുമായി ഓൺലൈൻ പേയ്‌മെന്റ് ഏകോപിപ്പിച്ചു.
ഇന്റർനെറ്റ് ഒരു പൗരാവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായ കേരളം, കെ-ഫോൺ പദ്ധതിയിലൂടെ അതിവേഗ കണക്റ്റിവിറ്റി ഉറപ്പാക്കി. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ തടസ്സമില്ലാതെ സാധാരണക്കാരിലേക്ക് എത്താൻ കെ-ഫോൺ സഹായിക്കുന്നു. സർക്കാർ ഓഫീസുകൾ ഡിജിറ്റലായി ബന്ധിക്കപ്പെട്ടതോടെ ട്രഷറി ഇടപാടുകൾ മുതൽ ഓൺലൈൻ ചലാനുകൾ വരെയുള്ളവ തത്സമയം പൂർത്തിയാക്കാൻ സാധിക്കുന്നു.

 

ഇ-സാക്ഷരത നേടിയവർക്ക് നേരിട്ടും അല്ലാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയും നമ്മുടെ നാട്ടിൽ സർക്കാർ സേവനങ്ങൾ നേടിയെടുക്കാൻ ഇന്ന് സാധിക്കും. സർക്കാർ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ ലളിതവും സുതാര്യവും സമയബന്ധിതവുമാക്കി മാറ്റുന്നതിനും എല്ലാ വകുപ്പുകളുടെയും ഓൺലൈൻസേവനങ്ങൾ ഒരു കുടക്കീഴിൽ എന്ന ആശയത്തിലുമാണ് നമ്മുടെ കേരളം പോർട്ടൽ സർക്കാർ ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ വൈദ്യുതി, വാട്ടർ അതോറിറ്റി, കെ-ഫോൺ പോലെയുള്ള സേവനങ്ങളുടെ ബില്ലുകൾ ഒടുക്കുന്നതിനുള്ള സൗകര്യം 'നമ്മുടെ കേരളം' ആപ്പിൽ ലഭ്യമാക്കി കഴിഞ്ഞു. ഗ്യാസ് ബുക്കിംഗ്, ഇന്റർനെറ്റ് സേവനങ്ങളുടെ ബിൽ പെയ്‌മെന്റ് തുടങ്ങിയവ കൂടി ചേർക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു.   


സർക്കാർ ഓഫീസുകളിലെ വലിയ ക്യൂ ഒഴിവാക്കി സമയം ലാഭിക്കാൻ ഓൺലൈൻ പേയ്‌മെന്റ് സഹായിക്കുന്നു. ഇ-ഗവേണൻസ് ആപ്ലിക്കേഷനുകൾ വഴി നടത്തുന്ന ഇടപാടുകൾക്ക് ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ സേവനങ്ങൾക്കായി ഇ-ട്രഷറി  പോലുള്ള ഏകീകൃത പോർട്ടലുകൾ സജ്ജമാക്കിയത് വഴി ഏത് സമയത്തും എവിടെയിരുന്നും തുകയടയ്ക്കാനും രസീതുകൾ സ്വീകരിക്കാനും പൗരന്മാർക്ക് സാധിക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ മുന്നേറ്റം ജനങ്ങളും സർക്കാരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുകയും സേവന വിതരണത്തിൽ ദ്രുതവേഗത കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

അനുബന്ധ ലേഖനങ്ങൾ

നവകേരളത്തിന്റെ സംരക്ഷണ കവചം: ആധുനികതയുടെ പാതയിൽ കേരള പോലീസ്
മാറുന്ന കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ സജ്ജമായി, സാങ്കേതിക മികവും ജനകീയ മുഖവുമുള്ള ഒരു പോലീസ് സേനയെ വാർത്തെടുക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാകുന്നു. പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും അത്യാധുനിക സംവിധാനങ്ങൾ ഏകോപിപ്പിച്ചാണ് ആഭ്യന്തര വകുപ്പ് മുന്നോട്ട് പോകുന്നത്.
കൂടുതൽ വിവരങ്ങൾ
പ്രവാസി-മത്സ്യത്തൊഴിലാളി മക്കൾക്കും കരുതലായി കേരളം
കേരളത്തിന്റെ സാമൂഹിക വികസനത്തിൽ വലിയ പങ്കുവഹിക്കുന്ന രണ്ട് പ്രധാന വിഭാഗങ്ങളാണ് പ്രവാസികളും മത്സ്യത്തൊഴിലാളി സമൂഹവും. ഇവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തി, അവരുടെ ഭാവിക്കും, അതുവഴി സംസ്ഥാനത്തിന്റെ വികസനത്തിനും മുതൽക്കൂട്ടാകുക എന്ന ലക്ഷ്യത്തോടെ നിരവധി വിദ്യാഭ്യാസ പദ്ധതികളാണ് കേരള സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്കും സുസ്ഥിരതയിലേക്കുമുള്ള കുതിപ്പിൽ വൈദ്യുത മേഖല
ആധുനിക ലോകത്തിനൊപ്പം സഞ്ചരിക്കാൻ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി വൈദ്യുതി മേഖല. ലോഡ് ഷെഡ്ഡിങ്ങും പവർകട്ടും ഇല്ലാത്ത, തടസ്സരഹിതമായ വൈദ്യുതി ലഭ്യമാക്കുന്ന ഭരണമികവിലൂടെ കേരളം ഊർജ്ജമേഖലയിൽ ചരിത്രപരമായ മുന്നേറ്റമാണ് നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ
നട്ടെല്ലായി മാറുന്ന റോഡ് ഗതാഗത മേഖല
സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയിൽ വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഗതാഗത മേഖല സാക്ഷ്യം വഹിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയും ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണവും സമന്വയിപ്പിച്ച്, സംസ്ഥാനത്തെ റോഡ് ശൃംഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
അതിജീവനത്തിന്റെ കേരള മാതൃക: ദുരന്തനിവാരണത്തിൽ സമാനതകളില്ലാത്ത ജാഗ്രത
ഭദ്രമായ ക്രമസമാധാന നിലയും സമാധാനപരമായ സാമൂഹിക ജീവിതവും ഉറപ്പാക്കുന്നതിനൊപ്പം, പ്രകൃതിദുരന്തങ്ങളെയും മഹാമാരികളെയും ശാസ്ത്രീയമായി അതിജീവിക്കുന്നതിൽ കേരളം ലോകത്തിന് തന്നെ മാതൃകയാണ്. 2018-ലെ പ്രളയം മുതൽ വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ വരെയുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ട്, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അത്യാധുനിക സംവിധാനങ്ങളും ജനപങ്കാളിത്തവും സമന്വയിപ്പിക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
ഉന്നതവിദ്യാഭ്യാസം: കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കാന്‍
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പാക്കി വരുന്ന പരിഷ്‌കരണങ്ങൾ, കേരളത്തെ ഒരു ആഗോള വിജ്ഞാന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ 6,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഈ രംഗത്ത് തുടക്കമിട്ടത്.
കൂടുതൽ വിവരങ്ങൾ
പ്രവാസി ക്ഷേമത്തിലൂടെ സാമ്പത്തിക സുരക്ഷ, മാതൃകയായി കേരളം 
കേരളത്തിന്റെ സാമൂഹിക–സാമ്പത്തിക ഘടനയിൽ കുടിയേറ്റം നിർണ്ണായക പങ്കാണ് വഹിക്കുന്നത്. വിദേശ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലെ മലയാളികൾ സംസ്ഥാനവുമായി ശക്തമായ ബന്ധം നിലനിർത്തുകയും സാമ്പത്തിക–സാമൂഹിക വികസനത്തിന് ഗണ്യമായ സംഭാവനകൾ നൽകുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ
ലൈഫ് മിഷൻ, പുനർഗേഹം
എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോയി, ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ഭവനം ലഭ്യമാക്കി. തീരദേശവാസികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുള്ള 'പുനർഗേഹം' പദ്ധതി നടപ്പാക്കി.ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഇതുവരെ 5,46,327 കുടുംബങ്ങൾക്ക് ധനസഹായം അനുവദിച്ചതിൽ 4,52,156 കുടുംബങ്ങൾ ഭവനനിർമ്മാണം പൂർത്തീകരിച്ചു.
കൂടുതൽ വിവരങ്ങൾ
കർഷക ക്ഷേമവും കാർഷിക വികസനവും, മുന്നേത്തിന്റെ പാതയിൽ കേരളം
ഭക്ഷ്യസുരക്ഷ, ധനസമാഹാരം, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയ്ക്ക് പ്രധാനമായും സംഭാവന നല്‍കുന്ന കാര്‍ഷിക മേഖല സമ്പദ്‍വ്യവസ്ഥയിൽ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, മത്സ്യബന്ധനം, വ്യവസായം, കാര്‍ഷിക സംസ്കരണമേഖല, വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള വിവിധ മേഖലകളുമായി കാര്‍ഷിക മേഖലയ്ക്കുള്ള ശക്തമായ ബന്ധങ്ങള്‍, സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വികസനത്തിന് സഹായിക്കുന്നു.    വിവിധ തരം തോട്ടവിളകള്‍, നാണ്യവിളകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ഭക്ഷ്യവിളകള്‍ എന്നിവയുടെ കൃഷിയ്ക്ക് അനുകൂലമായ വൈവിദ്ധ്യമാര്‍ന്ന കാര്‍ഷിക കാലാവസ്ഥാ സാഹചര്യങ്ങളും ചെറിയ കൃഷിയിടങ്ങളും കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ സവിശേഷതകളാണ്.
കൂടുതൽ വിവരങ്ങൾ