നവകേരളത്തിന്റെ സംരക്ഷണ കവചം: ആധുനികതയുടെ പാതയിൽ കേരള പോലീസ്

മാറുന്ന കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ സജ്ജമായി, സാങ്കേതിക മികവും ജനകീയ മുഖവുമുള്ള ഒരു പോലീസ് സേനയെ വാർത്തെടുക്കുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാകുന്നു. പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും അത്യാധുനിക സംവിധാനങ്ങൾ ഏകോപിപ്പിച്ചാണ് ആഭ്യന്തര വകുപ്പ് മുന്നോട്ട് പോകുന്നത്.


കുറ്റാന്വേഷണത്തിലും അഴിമതിരഹിതമായ സേവനത്തിലും കേരള പോലീസ് കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ധിക്കപ്പെടുന്നു. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ സർവ്വേ റിപ്പോർട്ട് പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ റാങ്കിംഗിൽ രാജ്യത്തെ മികച്ച അഞ്ചാമത്തെ പോലീസ് സ്റ്റേഷനായി ആലത്തൂർ തിരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരി, മുഹമ്മ, പണക്കാട് തുടങ്ങിയ സ്റ്റേഷനുകളുടെ മികവും ISO അംഗീകാരങ്ങളും സേനയുടെ കരുത്തിന്റെ തെളിവാണ്.


ഡിജിറ്റൽ യുഗത്തിലെ സൈബർ ഭീഷണികൾ നേരിടാൻ വിപുലമായ സംവിധാനങ്ങളാണ് പോലീസ് വകുപ്പ് ഒരുക്കിയിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി രൂപീകരിച്ച സൈബർഡോം, ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളുമായി ചേർന്ന് അത്യാധുനിക സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നു. ഡാർക്ക് വെബ് കുറ്റകൃത്യങ്ങൾ കണ്ടെത്താൻ 'Grapnel 1.0' എന്ന സോഫ്റ്റ്‌വെയർ വികസിപ്പിച്ചത് ഇതിന്റെ ഭാഗമാണ്.


 രാജ്യത്ത് ആദ്യമായി ഡ്രോൺ ഫോറൻസിക് ലാബും ഗവേഷണ കേന്ദ്രവും സ്ഥാപിച്ച പോലീസ് ഏജൻസിയാണ് കേരള പോലീസ്. ഡ്രോൺ ആക്രമണങ്ങളെ തടയാൻ 'ഈഗിൾ ഐ' എന്ന മൊബൈൽ ആന്റി ഡ്രോൺ വെഹിക്കിളും സജ്ജമാക്കി. പോലീസ് സ്റ്റേഷനുകളെ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനൊപ്പം സേവനങ്ങൾ സുതാര്യമാക്കാൻ ഡിജിറ്റൽ പോർട്ടലുകൾ സഹായിക്കുന്നു.

 

സിറ്റിസൺ സർവ്വീസ് പോർട്ടലായ 'തുണ', മൊബൈൽ ആപ്ലിക്കേഷനായ 'പോൽ ആപ്പ്' എന്നിവയിലൂടെ പരാതികൾ നൽകാനും മറ്റ് പോലീസ് സേവനങ്ങൾ ഓൺലൈനായി നേടാനും സാധിക്കുന്നു. സേവനങ്ങൾ സ്വീകരിച്ച ശേഷം വ്യക്തികൾക്ക് തങ്ങളുടെ അഭിപ്രായങ്ങളും പരാതികളും എസ്.എം.എസ് വഴി അറിയിക്കാനുള്ള സൗകര്യം നിലവിൽ വന്നു.


എല്ലാ ജില്ലകളിലും ഫോറൻസിക് സയൻസ് ലബോറട്ടറികൾ സ്ഥാപിച്ചു. ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കാൻ കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ അംഗീകാരമുള്ള രാജ്യത്തെ ചുരുക്കം ലാബുകളിൽ ഒന്നായി സംസ്ഥാന ഫോറൻസിക് ലാബ് മാറി. സാമ്പത്തിക തട്ടിപ്പുകൾ തടയാൻ 'ഇക്കണോമിക് ഒഫൻസസ് വിംഗ്' രൂപീകരിച്ചതും ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക കോൾ സെന്റർ ആരംഭിച്ചതും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായകമായി. നൂതന സാങ്കേതിക വിദ്യകളും മാനുഷികമായ സമീപനവും ഒരുപോലെ ചേർത്തുവെച്ച് കേരള പോലീസ് നവകേരളത്തിന്റെ കരുത്തുറ്റ കാവൽക്കാരായി മാറുകയാണ്.

അനുബന്ധ ലേഖനങ്ങൾ

കേരള ടൂറിസം, സുസ്ഥിര വളർച്ചയിലൂടെ സാമ്പത്തിക മുന്നേറ്റം
തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന അതിവേഗം വളരുന്ന മേഖലകളിൽ ഒന്നാണ് ടൂറിസം. പുരോഗമനപരമായ നയങ്ങൾ, നൂതന ആശയങ്ങൾ, മികച്ച അടിസ്ഥാന സൗകര്യ വികസനങ്ങൾ എന്നിവയുടെ പിന്തുണയോടെ കേരളത്തിലെ ടൂറിസം മേഖല സുസ്ഥിര വികസനത്തെ മുൻനിർത്തി ശക്തമായ മുന്നേറ്റമാണ് കൈവരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
കർഷക ക്ഷേമവും കാർഷിക വികസനവും, മുന്നേത്തിന്റെ പാതയിൽ കേരളം
ഭക്ഷ്യസുരക്ഷ, ധനസമാഹാരം, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയ്ക്ക് പ്രധാനമായും സംഭാവന നല്‍കുന്ന കാര്‍ഷിക മേഖല സമ്പദ്‍വ്യവസ്ഥയിൽ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, മത്സ്യബന്ധനം, വ്യവസായം, കാര്‍ഷിക സംസ്കരണമേഖല, വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള വിവിധ മേഖലകളുമായി കാര്‍ഷിക മേഖലയ്ക്കുള്ള ശക്തമായ ബന്ധങ്ങള്‍, സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വികസനത്തിന് സഹായിക്കുന്നു.    വിവിധ തരം തോട്ടവിളകള്‍, നാണ്യവിളകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ഭക്ഷ്യവിളകള്‍ എന്നിവയുടെ കൃഷിയ്ക്ക് അനുകൂലമായ വൈവിദ്ധ്യമാര്‍ന്ന കാര്‍ഷിക കാലാവസ്ഥാ സാഹചര്യങ്ങളും ചെറിയ കൃഷിയിടങ്ങളും കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ സവിശേഷതകളാണ്.
കൂടുതൽ വിവരങ്ങൾ
സമഗ്രം ഒരു കുടക്കീഴിൽ ആർദ്രം
സംസ്ഥാന സർക്കാർ ആരോഗ്യരംഗത്തെ സമഗ്ര സേവനങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പദ്ധതി. ആരോഗ്യ മേഖലയിൽ അനുയോജ്യവും സമഗ്രവുമായ സൗകര്യങ്ങൾ ഉറപ്പാക്കുക, സംരക്ഷണം, പ്രതിരോധം, ചികിത്സ, പുനരധിവാസം, സാന്ത്വന പരിചരണം എന്നിവ അർഹിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുക, പകർച്ചവ്യാധി രോഗ നിയന്ത്രണ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കുക, മാതൃ-ശിശു സേവനങ്ങളുടെ ശാക്തീകരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആർദ്രം മിഷൻ I പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് ആരംഭിച്ചത്.
കൂടുതൽ വിവരങ്ങൾ
മെഡിക്കൽ കോളേജുകളുടെ വികസനം
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
കെ-ഫോൺ: ഡിജിറ്റൽ വിടവ് നികത്തി കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് വിപ്ലവം
ഇന്റർനെറ്റ് ഒരു പൗരാവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളം, ആ പ്രഖ്യാപനം യാഥാർത്ഥ്യമാക്കുന്നത് കെ-ഫോൺ എന്ന ബൃഹദ് പദ്ധതിയിലൂടെയാണ്. പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും സാധാരണക്കാർക്കും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കി, സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയമാണ് കെ-ഫോൺ.
കൂടുതൽ വിവരങ്ങൾ
പ്രവാസി-മത്സ്യത്തൊഴിലാളി മക്കൾക്കും കരുതലായി കേരളം
കേരളത്തിന്റെ സാമൂഹിക വികസനത്തിൽ വലിയ പങ്കുവഹിക്കുന്ന രണ്ട് പ്രധാന വിഭാഗങ്ങളാണ് പ്രവാസികളും മത്സ്യത്തൊഴിലാളി സമൂഹവും. ഇവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തി, അവരുടെ ഭാവിക്കും, അതുവഴി സംസ്ഥാനത്തിന്റെ വികസനത്തിനും മുതൽക്കൂട്ടാകുക എന്ന ലക്ഷ്യത്തോടെ നിരവധി വിദ്യാഭ്യാസ പദ്ധതികളാണ് കേരള സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ഹരിതകേരളം മിഷൻ: മാലിന്യമുക്ത കേരളത്തിന്റെ ശക്തമായ അടിത്തറ 
സർവതല സ്പർശിയായ വികസന പ്രവർത്തനങ്ങളിലൂടെ നവകേരള നിർമ്മിതിക്കായി സംസ്ഥാന സർക്കാർ രൂപം നൽകിയ നാല് മിഷനുകളിൽ ഒന്നാണ് ഹരിതകേരളം മിഷൻ. ശുചിത്വവും ജലസമൃദ്ധിയും ജലസുരക്ഷയും സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനവും ലക്ഷ്യമിട്ട് 2016 ഡിസംബർ എട്ടിനാണ് ഹരിതകേരളം മിഷൻ പ്രവർത്തനമാരംഭിച്ചത്.
കൂടുതൽ വിവരങ്ങൾ
സൈബർ ഇടങ്ങളിൽ സുരക്ഷാ കവചം: സാങ്കേതിക മികവിൽ രാജ്യത്തിന് മാതൃക
കുറ്റാന്വേഷണ മികവിൽ ദേശീയതലത്തിൽ മുൻനിരയിലുള്ള കേരള പോലീസ് സൈബർ കുറ്റകൃത്യങ്ങൾ പിടികൂടുന്നതിലും സൈബർ തട്ടിപ്പുകൾക്കെതിരായ ബോധവൽക്കരണത്തിലും നടത്തുന്നത് മാതൃകാപരമായ മുന്നേറ്റം. ഡിജിറ്റൽ യുഗത്തിലെ വെല്ലുവിളികളെ നേരിടാൻ ആധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പോലീസ് സേനയെ സജ്ജമാക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
ജനകീയമാകുന്ന പൊതുഗതാഗ സംവിധാനങ്ങള്‍
സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നടത്തിവരുന്ന മുന്നേറ്റം വലുതാണ്. സര്‍ക്കാര്‍ പിന്തുണയോടു കൂടി റെക്കോര്‍ഡ് വരുമാനം നേടുന്നതിനും യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തുന്നതിനും കെഎസ്ആര്‍ടിസിക്ക് സാധിച്ചു.
കൂടുതൽ വിവരങ്ങൾ