ജനകീയ മന്ത്രിസഭ ജനങ്ങൾക്കൊപ്പം എന്ന ആശയം മുൻ നിർത്തി സംസ്ഥാനം ഇതുവരെ കൈവരിച്ച നേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും എല്ലാവരിലേക്കും എത്തിക്കാനും വികസനം എത്താത്തവരിലേക്ക് അതിന്റെ സാധ്യതകളെ പരിശോധിക്കാനുമായി നടത്തുന്ന നവകേരള സദസ് 100 നിയമസഭ മണ്ഡലങ്ങൾ പിന്നിട്ടു. എല്ലാവരും വികസനത്തിൽ പങ്കാളികളാവുന്ന വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തിക്കുന്ന നവകേരളമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നവകേരള സദസിന്റെ മുഖ്യ ആകർഷണമായ പ്രഭാത സദസിൽ സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന എല്ലാവരെയും ഒരുപോലെ കേൾക്കുകയും അവരുടെ ചിന്തകളെയും ആശയങ്ങളെയും കേൾക്കുകയും അവയെ പ്രവർത്തികമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. നവകേരള നിർമിതിയുടെ ഭാഗമായി സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച്‌ ജനങ്ങളെ ബോധ്യപെടുത്തിയാണ് സദസ് മുന്നോട്ട് പോയ്കൊണ്ടിരിക്കുന്നത്. നവകേരള സദസിന്റെ ഭാഗമായി നടക്കുന്ന പ്രഭാത യോഗങ്ങൾ നാടിന്റെ വികസനത്തിലും സാമൂഹ്യപുരോഗതിയിലും വലിയ പങ്ക്‌ വഹിക്കാനാകുന്ന സംവാദവേദികളായി മാറുകയാണ്. കാർഷിക, ടൂറിസം, കായിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ വികസനത്തിനുതകുന്ന വേറിട്ട ആശയങ്ങൾ ഈ വേദിയിൽ പങ്കുവെക്കുന്നുണ്ട്. പൊതുജനങ്ങളിൽ നിന്നും പരാതികൾ സ്വീകരിക്കുകയൂം പരിഹാരത്തിനായി ദ്രുതഗതിയിൽ നടപടികൾ സ്വീകരിക്കുകയൂം ചെയ്യുന്നതിലൂടെ പൗരന്മാരുടെ ക്ഷേമത്തോടുള്ള സർക്കാരിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് വ്യക്തമാകുന്നത്. 

നവംബർ 18 മുതൽ ഡിസംബർ 23 വരെ നേരത്തെ നിശ്ചയിച്ചിരുന്ന സദസ് സാങ്കേതിക കാരണങ്ങളാൽ ജനുവരി 2 വരെ നീട്ടി. എല്ലാ വിഭാഗം ജനങ്ങളും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന നവകേരള സദസിന് വലിയ ആവേശമാണ് നൽകുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് ഓരോ മണ്ഡലങ്ങളിലും നവകേരള സദസിന് പിന്തുണയുമായി എത്തുന്നത്. കേരളം കൈവരിച്ച വികസന നേട്ടങ്ങളെ തകർക്കാൻ കേരളത്തിൽ നിന്നും പുറത്തു നിന്നുമുള്ള ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളെയും, വിദ്വേഷക പ്രവർത്തനങ്ങളെ തടയുന്നതിനും സമഗ്രമായ പ്രവർത്തനങ്ങളാണ് കേരളം നടത്തുന്നത്. 

കാസറ​ഗോഡ് - 14232, കണ്ണൂർ - 28584, പാലക്കാട് -61204, കോഴിക്കോട് -45,897, മലപ്പുറം - 80,885, തൃശൂർ  54,260, വയനാട് - 18823, ഇടുക്കി -  42,234, കോട്ടയം -  42,656 എന്നിങ്ങനെയാണ് നവകേരളസദസ് പൂർത്തീകരിച്ച ജില്ലകളിൽ നിന്നും ലഭിച്ച നിവേദനങ്ങൾ. ജനങ്ങളിൽ നിന്നും നേരിട്ടുള്ള നിവേദനങ്ങൾക്ക് പരിഹാരം കാണുന്നതിലൂടെ പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനുള്ള വേദിയായി  നവകേരള സദസ് മാറും. 

സാമൂഹിക വികസനഘടകങ്ങളിൽ എന്നും മുന്നിൽ നിന്നിട്ടുള്ള കേരളം കൂടുതൽ മെച്ചപ്പെട്ട എല്ലാവരെയും ഉൾകൊള്ളുന്ന വികസനമാണ് നവകേരളത്തിലൂടെ മുന്നോട്ട് വെക്കുന്നത്. സർവതല സ്പർശിയായ നവകേരളത്തിനുള്ള യാത്രയാണ് നവകേരള സദസ്.

നവകേരള സദസ് സംബന്ധിച്ച വിവരങ്ങൾക്ക് : navakeralasadas.kerala.gov.in
നവകേരള സദസ് വാർത്തകൾക്ക്                           : kerala.gov.in/navakeralasadas

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-12-18 10:31:50

ലേഖനം നമ്പർ: 1241

sitelisthead