ആഗോള ഊർജ്ജ ഭാവിയുടെ രൂപകൽപ്പനയിൽ നിർണായക ചുവടുവെയ്പായി, ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂവബിൾ എനർജി സമ്മിറ്റ് 2025 കേരളത്തിൽ സംഘടിപ്പിക്കുന്നു. വൈദ്യുതി വകുപ്പിന്റെ നേതൃത്വത്തിൽ, ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്‌നോളജി (ANERT), ഇലറ്റ്സ് ടെക്നോ മീഡിയ എന്നിവ സംയുക്തമായാണ് ആഗോള ഉച്ചകോടി സംഘടിപ്പിക്കുന്നത്. മാർച്ച് 12, 13 തീയതികളിൽ ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടി വേദിയാകുന്ന ഉച്ചകോടിയിൽ ഗ്രീൻ ഹൈഡ്രജൻ വികസനവും പുനരുപയോഗ ഊർജ്ജത്തിനുള്ള പുതിയ മാർഗങ്ങളും ആഗോള തലത്തിൽ ചർച്ച ചെയ്യും. ഉച്ചകോടി ഹരിത ഊർജ  ഭാവിയിലേക്കുള്ള കേരളത്തിന്റെ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന വേദിയാകും. 

ഗ്രീൻ ഹൈഡ്രജൻ വികസനം, പുനരുപയോഗിക്കാവുന്ന ഊർജ്ജ സമന്വയം, കാർബൺ നിയന്ത്രണ പരിപാടികൾ, വ്യവസായ സഹകരണങ്ങൾ, നയരൂപീകരണ ചർച്ചകൾ എന്നിവ ലക്ഷ്യമിട്ടുള്ള ഉച്ചകോടി കാർബൺ ന്യൂട്രാലിറ്റി നേടുന്നതിൽ ഗ്രീൻ ഹൈഡ്രജന്റെ സാധ്യതയെ ഉപയോഗപ്പെടുത്തി ഗ്രീൻ ഹൈഡ്രജൻ പ്രോത്സാഹിപ്പിക്കുക, നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് റിന്യൂവബിൾ എനർജി മേഖലയിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പദ്ധതികളും ആവിഷ്‌കരിക്കുക, സഹകരണത്തെ പ്രോത്സാഹിപ്പിച്ച് പബ്ലിക്, പ്രൈവറ്റ് മേഖലകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, കേരളത്തിലെ റിന്യൂവബിൾ എനർജി പദ്ധതികളിലും അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപങ്ങളെ ആകർഷിക്കുക തുടങ്ങിയവയ്ക്ക് ഊന്നൽ നൽകും. 

കേന്ദ്ര-സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ, ഊർജ്ജ മന്ത്രാലയത്തിലെ സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (CEA), ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE), പവർ ഫിനാൻസ് കോർപ്പറേഷൻ (PFC) എന്നിവ ഉൾപ്പെടെ 50-ലധികം പൊതു മേഖലാ സ്ഥാപനങ്ങൾ, ഊർജ്ജ മേഖലയിൽ പ്രധാന പങ്കാളികളായ 250-ലധികം പ്രൈവറ്റ് സെക്ടർ കമ്പനികൾ, സാങ്കേതിക വിദഗ്ദ്ധരും അന്താരാഷ്ട്ര സംഘടനകളുടെയും വിദേശ സർക്കാരുകളുടെയും പ്രതിനിധികൾ,  റിന്യൂവബിൾ എനർജി കമ്പനികളിലെ സി.ഇ.ഒ-മാർ, മാനേജിംഗ് ഡയറക്ടർമാർ, മുതിർന്ന എക്‌സിക്യൂട്ടിവുകൾ, ഗ്രീൻ ഹൈഡ്രജൻ, റിന്യൂവബിൾ എനർജി സാങ്കേതികവിദ്യകളിലെ വിദഗ്ദ്ധരും ഗവേഷകരും എന്നിങ്ങനെ ദേശീയ അന്തർദേശീയ തലത്തിലുള്ള പ്രാതിനിധ്യം ഉച്ചകോടിയിലുണ്ടാകും.

താഴെപ്പറയുന്ന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിലൂടെ സുസ്ഥിര ഊർജ്ജ മേഖലയിലെ ഒരു പ്രധാന ശക്തിയായി കേരളത്തെ സ്ഥാപിക്കാൻ ആഗോള ഹൈഡ്രജൻ, പുനരുപയോഗ ഊർജ്ജ ഉച്ചകോടിക്ക് സാധിക്കും.

•സഹകരണത്തെ പ്രോത്സാഹിപ്പിക്കുക: പബ്ലിക്, പ്രൈവറ്റ് മേഖലകളിൽ നിന്നുള്ള 300-ലധികം സ്ഥാപനങ്ങളെ ഏകോപിപ്പിച്ച, സമിറ്റ് അർത്ഥപൂർണ്ണമായ സഹകരണങ്ങളും പങ്കാളിത്തങ്ങളും പ്രോത്സാഹിപ്പിക്കും. 50-ലധികം പബ്ലിക് സെക്ടർ കമ്പനികളും 250-ലധികം പ്രൈവറ്റ് സെക്ടർ കമ്പനികളും ഉൾപ്പെടെ, ഗ്രീൻ ഹൈഡ്രജനും റിന്യൂവബിൾ എനർജിയും മുന്നോട്ട് കൊണ്ടുപോകാൻ പ്രതിബദ്ധതയുള്ള ഒരു ശക്തമായ പങ്കാളിത്ത ശൃംഖല സൃഷ്ടിക്കുക.

•കേരളത്തിന്റെ സാധ്യത പ്രദർശിപ്പിക്കുക: ഗ്രീൻ ഹൈഡ്രജനും റിന്യൂവബിൾ എനർജി മേഖലകളിൽ കേരളത്തിന്റെ തന്ത്രപരമായ പദ്ധതികളും സംരംഭങ്ങളും ഈ പരിപാടിയിൽ അവതിരിപ്പിക്കപ്പെടുന്നതിലൂടെ സുസ്ഥിര വികസനത്തിനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയും ഗ്രീൻ എനർജി പരിഹാരങ്ങൾക്കുള്ള ഒരു ഹബ്ബായി മാറാനുള്ള തയ്യാറെടുപ്പും കാണാനാകും.

•നൂതന സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുക: വിവിധ അവതരണങ്ങൾ, പാനൽ ചർച്ചകൾ, വ്യവസായ സംവാദങ്ങൾ എന്നിവയിലൂടെ സമ്മിറ്റ് ഗ്രീൻ ഹൈഡ്രജനും റിന്യൂവബിൾ എനർജിയും സംബന്ധിച്ച ഏറ്റവും പുതിയ നവീകരണങ്ങളും സാങ്കേതിക പുരോഗതികളും അവതിരിപ്പിക്കപ്പെട്ടു. ഇത് വ്യവസായങ്ങളെ കാർബൺ ന്യൂട്രൽ ആകാനുള്ള ആധുനിക പരിഹാരങ്ങളും മികച്ച രീതികളും സ്വീകരിക്കാനും, അവ വികസിപ്പിച്ച് നടപ്പാക്കാനും പ്രോത്സാഹിപ്പിക്കും.

ഉച്ചകോടിയിൽ കേരളത്തിൽ ഗ്രീൻ ഹൈഡ്രജൻ നിർമ്മാണത്തിനും കയറ്റുമതിക്കും വിവിധ കമ്പനികളിൽ നിന്ന് ഗണ്യമായ താൽപ്പര്യം ഇതിനകം പ്രകടമായിട്ടുണ്ട്. Leap Green Energy Pvt Ltd, HLC Green Energy Pvt Ltd (Hydreen), ReNew Power, Ocior Energy, Enfinity Global എന്നിവയുൾപ്പെടെ പ്രമുഖ നിക്ഷേപ താൽപ്പര്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ കമ്പനികൾ ചേർന്ന് 70,000 കോടി രൂപയിലധികം മൂല്യമുള്ള നിക്ഷേപങ്ങൾക്ക് സന്നദ്ധത കാണിച്ചിട്ടുണ്ട്.

ഈ കമ്പനികളിൽ നിന്ന് ലഭിച്ച താൽപ്പര്യപ്രകടനങ്ങൾ കേരളത്തിൽ ഹരിത ഹൈഡ്രജൻ നിർമ്മാണ, കയറ്റുമതി യൂണിറ്റുകൾ സ്ഥാപിക്കുന്നതിലുള്ള സംസ്ഥാനത്തിന്റെ സാധ്യതയെ ഉയർത്തിക്കാട്ടുന്നു. ഈ മേഖലയിലുള്ള നിക്ഷേപ ഒഴുക്ക് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനൊപ്പം കേരളത്തെ ആഗോള ഗ്രീൻ എനർജി വിപണിയിലെ ഒരു പ്രധാന ശക്തിയായി മാറ്റുകയും ചെയ്യും.

Global Hydrogen and Renewable Energy Summit 2025

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2025-03-12 14:35:59

ലേഖനം നമ്പർ: 1722

sitelisthead