വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മാനം നൽകുന്ന തീരദേശ ഹൈവേ പദ്ധതിക്കായി ഭൂമി വിട്ടുനൽകുന്നവർക്ക് സമഗ്രമായ പ്രത്യേക പുനരധിവാസ പാക്കേജ്.  തീരദേശത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പുനരധിവാസ പാക്കേജുകൾ തയ്യാറാക്കിയിട്ടുള്ളത്. 

ഉടമസ്ഥാവകാശ രേഖകൾ ഉള്ളവർ ഇല്ലാത്തവർ എന്ന തരത്തിൽ രണ്ട് കാറ്റഗറികളായി തിരിച്ചാണ് പാക്കേജ് നടപ്പിലാക്കുക. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ ഉള്ളവർ‌ക്ക്, ഏറ്റെടുക്കുമ്പോൾ മൂല്യനിർണയം നടത്തി കാലപ്പഴക്കം കണക്കിലെടുത്തുള്ള മൂല്യം കുറയ്ക്കും. അതിന്റെയൊപ്പം സ്ഥലമേറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരവും നൽകും. ഇതിന് പുറമെ, പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി കാലപ്പഴക്കം കണക്കിലെടുത്ത് കുറച്ച മൂല്യം കൂടി അനുവദിക്കും. ഈ മൂന്ന് തുകയും ചേർന്നതായിരിക്കും ആകെ നഷ്ടപരിഹാരം.

2013ലെ ഭൂമിയേറ്റെടുക്കൽ ചട്ടമനുസരിച്ച് നിശ്ചയിക്കുന്ന സ്ഥലവില നൽകും. പദ്ധതിയുടെ ഭാഗമായി പുനരധിവാസം ആവശ്യമായ കുടുംബങ്ങൾക്ക് 600 ചതുരശ്ര അടി ഫ്ലാറ്റ് അല്ലെങ്കിൽ ഒറ്റത്തവണ നഷ്ടപരിഹാരമായി 13 ലക്ഷം രൂപ ലഭിക്കും.ഉടമസ്ഥാവകാശ രേഖ ഇല്ലാത്തവർക്കും ഡിപ്രീസിയേഷൻ മൂല്യം കുറയ്ക്കാതെയുള്ള കെട്ടിട വില നഷ്ടപരിഹാരമായി ലഭിക്കും.

ഒൻപത് ജില്ലകളിൽ 623 കിലോമീറ്റർ ദൂരത്തിലായി കടന്നുപോകുന്ന തീരദേശ ഹൈവെയ്ക്ക് 52 സ്ട്രെച്ചുകളിലാണുള്ളത്. 44 സ്ട്രെച്ചുകളിലായി 537 കിലോമീറ്റർ റോഡ് കേരള റോഡ് ഫണ്ട് ബോർഡ് ആണ് നിർമിക്കുന്നത്. 24 സ്ട്രെച്ചുകളിലായി 415 കിലോമീറ്റർ ദൂരം ഭൂമി ഏറ്റെടുക്കാൻ സാമ്പത്തിക അനുമതി ലഭിച്ചു. 14 മീറ്റർ വീതിയിലുള്ള പാതയിൽ സൈക്കിൾ ട്രാക്ക്, വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള ചാർജിങ് സ്റ്റേഷനുകൾ, റസ്റ്ററന്റുകൾ അടക്കമുള്ള സൗകര്യങ്ങളും ഉണ്ടാകും.തീരദേശ ഹൈവേ വരുന്നതോടെ ബീച്ച് ടൂറിസത്തിലും വലിയ മാറ്റങ്ങളുണ്ടാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-17 16:57:13

ലേഖനം നമ്പർ: 987

sitelisthead