
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സ്വയം തൊഴിൽ ലഭ്യമാക്കുന്നതിനായി സാമൂഹികനീതി വകുപ്പ് ആരംഭിച്ച പദ്ധതിയാണ് സാകല്യം. സ്വത്വം വെളിപ്പെടുത്തിയതിന്റെ പേരിൽ വീട് വിട്ടിറങ്ങാൻ നിർബന്ധിതരായ ട്രാൻസ്‌ജെൻഡർ വ്യക്തികൾ സ്വന്തമായി വരുമാനമില്ലാത്തതിനാൽ വ്യക്തികളുടെയും സംഘടനകളുടെയും ചൂഷണങ്ങൾക്ക് വിധേയരാവാൻ നിർബന്ധിതരാവുന്നു. 51% ട്രാൻസ്ജെൻഡേഴ്സും സ്വത്വം വെളിപ്പെടുത്തിയതിന്റെ പേരിൽ വീട് വിട്ടിറങ്ങിയവരാണ്. അരികുവത്ക്കരിയ്ക്കപ്പെട്ട ഇവരെ പുനരധിവസിപ്പിയ്ക്കാനായി സ്വയം തൊഴിൽ ലഭ്യമാക്കാൻ സാകല്യം പദ്ധതിയിലൂടെ സർക്കാർ 25,00,000 രൂപ അനുവദിച്ചട്ടുണ്ട്.
അഭിരുചിയുള്ള മേഖലയില്‍ ഇവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകായും തുടർന്ന് തൊഴിലും ഉറപ്പാക്കും. കോഴ്‌സുകളില്‍ ചേരുന്നതിന് വിദ്യാഭ്യാസയോഗ്യത നിര്‍ബന്ധമല്ല. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 140 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഓരോ ജില്ലയില്‍ നിന്നും പത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഇതിനായി തിരഞ്ഞെടുക്കും. പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് സ്‌റ്റൈപ്പെന്‍ഡ് അടക്കമാണ് സൗജന്യ പരിശീലനം.
തൊഴില്‍പരിശീലനം നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയായിരിക്കും പരിശീലനം. ജില്ലാ സാമൂഹികനീതി ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് പരിശീലകരെയും പരിശീലനം നല്‍കുന്നതിനുള്ള സ്ഥാപനങ്ങളെയും കണ്ടെത്തുക. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യ വര്‍ഷം പദ്ധതി നടപ്പാക്കുന്നത്. പദ്ധതി സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ www.sid.kerala.gov.in ലും 0471-2301100 എന്ന നമ്പറിലും ലഭ്യമാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2022-10-31 15:00:12
ലേഖനം നമ്പർ: 501