സംസ്ഥാനത്ത് ജനങ്ങൾക്ക് വളരെ കുറഞ്ഞ നിരക്കിൽ താമസസൗകര്യമൊരുക്കുന്ന പീപ്പിൾസ് റെസ്റ്റ് ഹൗസ് പദ്ധതി വരുമാന കണക്കിൽ 20 കോടിയിലേക്ക് കുതിച്ച് വൻ വിജയത്തിൽ. പൊതുമരാമത്ത് റസ്റ്റ്ഹൗസുകൾ ഓൺലൈൻ ബുക്കിങ്ങിലൂടെ കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന പദ്ധതിയിൽ സംസ്ഥാനത്തെ 156 റസ്റ്റ്ഹൗസുകളിലായി മൂന്ന് വർഷത്തിനിടെ 30,41,77 ബുക്കിങ്ങാണുണ്ടായത്. 18,333,7700 കോടി രൂപയുടെ വരുമാനവും ലഭിച്ചു.
സംസ്ഥാനത്താകെ വിവിധ റസ്റ്റ് ഹൗസുകളിലായി കോട്ടേജുകൾ ഉൾപ്പെടെ 1200 മുറികളാണുള്ളത്. 256 മുറികളുടെ നിർമാണം പുരോഗമിക്കുകയാണ്. ഗുരുവായൂർ 55 ഓളം മുറികളും തൈക്കാട് 39 ഓളം മുറികളും നിർമ്മാണഘട്ടത്തിലാണ്.അടുത്ത വർഷത്തോടെ ഇവ തുറന്ന് നൽകും. പ്രധാന കേന്ദ്രങ്ങളിലെയും വിനോദ സഞ്ചാരമേഖലയിലേയും റസ്റ്റ് ഹൗസുകൾ നവീകരിക്കുകയും പുതിയത് നിർമിക്കുകയും ചെയ്തു. ഫോർട്ട് കൊച്ചി റസ്റ്റ് ഹൗസ് നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം തുറന്നു കൊടുക്കുന്നതിനു പിന്നാലെ തിരുവനന്തപുരത്ത് പൊന്മുടി, പാലക്കാട് തൃത്താല, വയനാട് മേപ്പാടി, കണ്ണൂർ മട്ടന്നൂർ റസ്റ്റ് ഹൗസുകൾ കൂടി നവീകരിക്കും.
2021 നവംബർ 1 നാണ് കേരളത്തിലെ റസ്റ്റ് ഹൗസുകൾ പീപ്പിൾസ് റസ്റ്റ് ഹൗസുകളായി മാറിയത്. പ്രവർത്തനം തുടങ്ങിയ ആദ്യ വർഷത്തിൽ 4,01,55,362 കോടി രൂപയാണ് വരുമാനം നേടിയത്. കുറഞ്ഞ നിരക്കിൽ മികച്ച സൗകര്യങ്ങൾ സഞ്ചാരികൾക്ക് ലഭ്യമാക്കുകയാണ് പീപ്പിൾസ് റസ്റ്റ് ഹൗസിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ റസ്റ്റ് ഹൗസുകളുടെ നവീകരണത്തിലൂടെ ടൂറിസം കേന്ദ്രങ്ങളുടെ വളർച്ചയും സർക്കാർ വിഭാവനം ചെയ്യുന്നു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-11-22 12:15:31
ലേഖനം നമ്പർ: 1571