സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന് ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദ്ദേശിക്കുന്ന lSPS (ഇന്റർ നാഷണൽ ഷിപ്പിംഗ് ആന്റ് പോർട്ട് സെക്യൂരിറ്റി കോഡ്) അംഗീകാരം ലഭിച്ചു. മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻഡ് പോർട്ടിന്റെ കീഴിലുള്ള മറൈൻ മർച്ചന്റ് ഡിപ്പാർട്ട്‌മെന്റാണ് അംഗീകാരം നൽകിയത്. കഴിഞ്ഞ മാർച്ചിൽ ലഭ്യമായ താൽക്കാലിക അംഗീകാരതേത്തുടർന്നുള്ള പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സ്ഥിര അംഗീകാരം ലഭിച്ചത്.ഐഎസ്പിഎസ് അംഗീകാരം ലഭിച്ചതോടെ  വിഴിഞ്ഞം അന്താരാഷ്ട്ര കപ്പലുകൾ സർവ്വീസിന്  ഉപയോഗിക്കാവുന്നതും  അതോടുകൂടി  തുറമുഖം പൂർണ്ണ തോതിൽ പ്രവർത്തന സജ്ജമാകുകായും ചെയ്യും.

തുറമുഖത്ത് നങ്കൂരമിടാനുള്ള സൗകര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോ എന്നുള്ള കർശന പരിശോധനകൾക്ക് ശേഷമാണ് ഐഎസ്പിഎസ് അംഗീകാരം ലഭിക്കുന്നത്. കാർഗോ അതിവേഗ ക്രാഫ്റ്റ്, ബൾക്ക് കാരിയർ, ചരക്ക് കപ്പൽ എന്നിവയ്ക്ക് വിഴിഞ്ഞത്ത് നങ്കൂരമിടാനുള്ള അനുമതിയാണ് ഇതോടെ ലഭിക്കുന്നത്. ട്രാൻസ്ഷിപ്മെന്റ് തുറമുഖമായി നിർമ്മിച്ച രാജ്യത്തെ ആദ്യ തുറമുഖമായ  വിഴിഞ്ഞം 2030  ഓടെ പൂർണമായും പ്രവർത്തന സജ്ജമാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-10-01 12:48:30

ലേഖനം നമ്പർ: 1536

sitelisthead