കൊടുങ്കാറ്റിലും പേമാരിയിലും വാഴകൾ കൂട്ടത്തോടെ ഒടിഞ്ഞു വീഴാതിരിക്കാൻ കോളർ ബെൽറ്റ് വികസിപ്പിച്ച് കുസാറ്റ്. മണിക്കൂറിൽ 60-70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയാലും വാഴകൾ ഒടിഞ്ഞു വീഴാതെ ഈ ബെൽറ്റുകൾ സംരക്ഷണമൊരുക്കും. 2019 മുതൽ വിജയകരമായി പരീക്ഷിക്കുന്ന പോർട്ടബിൾ അഗ്രികൾച്ചർ നെറ്റ്‌വർക്ക് സിസ്റ്റത്തിന് (പാൻസ്) പേറ്റന്റും ലഭ്യമായി. 

തറയിൽ ഉറപ്പിച്ചു നിർത്തുന്ന ഇരുമ്പു പൈപ്പുകളിലേക്ക് വാഴയുടെ 4 ഭാഗത്ത് നിന്നും വള്ളികൾ കെട്ടി ബലപ്പെടുത്തുന്നതാണ് സംവിധാനം. ലളിതവും ചെലവ് കുറഞ്ഞതുമായ ഈ സംവിധാനത്തിൽ ഏത് ദിശയിൽ കാറ്റ് വീശിയാലും ബാധിക്കില്ല. തോട്ടങ്ങളുടെ അതിരിലും മൂലകളിലും ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ചാണ് ബലം കൊടുക്കുന്നത്. വാഴയ്ക്ക് ചുറ്റും കോളറായി ഉപയോഗിക്കുന്നത് പഴയ സൈക്കിൾ ട്യൂബ്, കൺവെയർ ബെൽറ്റ് തുടങ്ങിയവയാണ്. അവയിൽ നിന്നുള്ള ചരടുകൾ ഇരുമ്പ് പൈപ്പുകളിലേക്ക് വലിച്ചുകെട്ടും. ഒരു പൈപ്പിലേക്ക് പല വാഴകളിൽ നിന്നുള്ള ചരടുകൾ കെട്ടാം. ഉണങ്ങിയ വാഴപ്പോള, നാരുകൾ, പഴയ പരുത്തി വസ്ത്രങ്ങൾ തുടങ്ങിയവകൊണ്ട് നിർമിച്ച ചരടായതിനാൽ സാമ്പത്തിക ചെലവ് കുറവാണ്. 5 വർഷം വരെ ഉപയോഗിക്കാവുന്ന ഈ സംവിധാനത്തിന് ഒരു വാഴയ്ക്ക് ₹ 60-80 ചിലവാകും. 

 വിവരങ്ങൾക്ക് : 9846622326, 7907169090

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-03-10 11:30:43

ലേഖനം നമ്പർ: 981

sitelisthead