മായുന്നു, നിരക്ഷരതയുടെ തുരുത്തുകള്‍

നിരക്ഷരതയുടെ തുരുത്തുകൾ ഇല്ലാതാക്കുക ലക്ഷ്യമിട്ട് സർക്കാർ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറ്റിയുടെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാകുന്നു.

 

📍ചങ്ങാതി പദ്ധതി: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും കേരള സംസ്‌കാരവും പഠിക്കുന്നതിനായി തുടക്കമിട്ട പദ്ധതിയാണ് ചങ്ങാതി. രാജ്യത്ത് തന്നെ ഇതാദ്യമാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ മലയാളഭാഷയിൽ സാക്ഷരരാക്കുക എന്നത് കൂടാതെ ആരോഗ്യ -സാമ്പത്തിക -ശുചിത്വ സാക്ഷരതയെ കുറിച്ചും അവബോധം വളർത്തുന്ന നിലയിലാണ് മഹാത്മാഗാന്ധി സർവകലാശാലയിലെ മൈനോരിറ്റി ഗവേഷണ വിഭാഗവുമായി ചേർന്നുകൊണ്ട് പദ്ധതി പരിഷ്‌കരിച്ചു നടപ്പാക്കുന്നത്. 469 പേർ പദ്ധതിയിലൂടെ സാക്ഷരരായി. ഇതിനകം പദ്ധതിയുടെ മൂന്നു ഘട്ടങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.

 

📍സമന്വയ പദ്ധതി: ട്രാൻസ്‌ജെൻഡർ, എൽ.ജി.ബി.ടി.ക്യൂ പ്ലസ് വിഭാഗങ്ങളെ പഠനത്തോടൊപ്പം സാംസ്‌കാരികവും വൈജ്ഞാനികവുമായി മികവുള്ളവരാക്കി മാറ്റി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് സമന്വയ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം. നിലവിൽ സാക്ഷരതയിൽ തുടങ്ങി ഹയർ സെക്കൻഡറി തലം വരെയാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. പദ്ധതിയിൽ തൊഴിൽ/ജീവിതനൈപുണി സാധ്യതകൾകൂടി ഉൾപ്പെടുത്തി ട്രാൻസ്‌ജെൻഡർ വിഭാഗക്കാരെ കൂടുതൽ ആത്മവിശ്വാസമുള്ള സമൂഹമാക്കി മാറ്റുവാനുള്ള ശ്രമമാണ് നടക്കുന്നത്. സാക്ഷരതാ-തുല്യതാ കോഴ്‌സുകളിൽ പഠിക്കുന്ന ട്രാൻസ്‌ജെൻഡർ പഠിതാക്കൾക്ക് സ്‌കോളർഷിപ്പിന് പുറമേ പഠനകാലയളവിൽ താമസിക്കുനതിനായുള്ള പഠനവീട് സമ്പ്രദായവും ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലാണ് പഠനവീട് പ്രവർത്തിക്കുന്നത്.

 

📍സമഗ്ര: ആദിവാസിവിഭാഗക്കാർക്കും അറിവ് ലഭ്യമാക്കാനുള്ള ശ്രമമാണ് സമഗ്ര ആദിവാസി തുടർവിദ്യാഭ്യാസ പദ്ധതി. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ 100 ആദിവാസി സാങ്കേതങ്ങളിൽ ആരംഭിച്ച സമഗ്ര ആദിവാസി തുടർവിദ്യാഭ്യാസ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 1966 പേർ സാക്ഷരരായി. രണ്ടാംഘട്ടം 100 ഊരുകളിലേക്ക് കൂടി വ്യാപിച്ചിരുന്നു. ഊരുകളിൽ നാലും ഏഴും തുല്യതാകോഴ്‌സുകൾ സാധ്യമാക്കി.

 

📍പാരിസ്ഥിതിക മലിനീകരണ വിഷയങ്ങളിൽ ജനങ്ങളുടെ അവബോധം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് പരിസ്ഥിതി സാക്ഷരതാപദ്ധതി. പ്രാരംഭപ്രവർത്തനങ്ങൾക്കായി 2023 ഓഗസ്റ്റിൽ കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, വയനാട് ജില്ലകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.

 

📍തീരദേശമേഖലകളിൽ നടപ്പാക്കിയ സാക്ഷരതാ പരിപാടിയാണ് അക്ഷരസാഗരം. 2017ൽ ഒന്നാംഘട്ടം പൂർത്തിയാകുമ്പോൾ 39 സ്ഥാപനങ്ങളിലെ 234 തീരദേശ വാർഡുകളിൽ സാക്ഷരതാതുല്യതാപരിപാടി നടപ്പാക്കി.

 

📍ഇന്ത്യയിൽ തുല്യതാവിദ്യാഭ്യാസ പരിപാടി നടക്കുന്ന ഏകസംസ്ഥാനമാണ് കേരളം. നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർസെക്കൻഡറി തുല്യതാ കോഴ്‌സുകളാണ് സാക്ഷരത പദ്ധതി കൂടാതെ സാക്ഷരതാ മിഷൻ നടത്തുന്നത്. സാക്ഷരത നേടിയ എല്ലാ വിഭാഗം ആളുകളെയും തുടർവിദ്യാഭ്യാസത്തിലേക്ക് നയിക്കുന്നതിനാണ് തുല്യതാകോഴ്‌സുകൾ നടപ്പാക്കുന്നത്. മലയാളം, ഇംഗ്ലീഷ് പരിസ്ഥിതി പഠനം, ഗണിതം, തൊഴിൽപരിശീലനം എന്നീ അഞ്ചു വിഷയങ്ങൾ ഉൾപ്പെടുത്തി നാലാംതരം പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നു. ഔപചാരിക വിദ്യാഭ്യാസം നേടാൻ സാധിക്കാത്ത 15 വയസ് പൂർത്തിയായവർക്ക് പദ്ധതിയിലൂടെ മുടങ്ങിപ്പോയ വിദ്യാഭ്യാസം നേടാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കോഴ്‌സുകൾ നടത്തുന്നത്. കണ്ണൂർ ജില്ലയിൽ പത്താമുദയം, ആലപ്പുഴ ജില്ലയിൽ പാഠം ഒന്ന് ആലപ്പുഴ എന്നീ പദ്ധതികളിലൂടെ സമ്പൂർണ പത്താംതരം നടപ്പാക്കുന്നു.

 

📍ജയിൽജ്യോതി പദ്ധതിയിലൂടെ കേരളത്തിലെ ജയിലുകളിൽ തുല്യതാപഠനത്തിന് അവസരം ഒരുക്കുന്നു. ഹയർസെക്കൻഡറി തുല്യതയിൽ ഏഴു ബാച്ചുകൾ പൂർത്തിയായി.
മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ പച്ചമലയാളം, അച്ഛീ ഹിന്ദി, ഗുഡ് ഇംഗ്ലീഷ് പദ്ധതികൾ ആവിഷ്‌കരിച്ചു,
സംസ്ഥാനസർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സമൂഹത്തിൽ നിലനിൽക്കുന്ന ഡിജിറ്റൽ വിടവ് മറികടക്കുന്നതിനായി ഇ-മുറ്റം ഡിജിറ്റൽ ബോധവത്ക്കരണ പദ്ധതി ആവിഷ്‌കരിച്ചു. 14 ജില്ലകളിലായി പദ്ധതിയിൽ 26971 പേർ ഗുണഭോക്താക്കളാണ്. സ്ത്രീകളുടെ തുടർവിദ്യാഭ്യാസവും ഉന്നമനവും ലക്ഷ്യമിട്ട് മുന്നേറ്റം പദ്ധതി, കാഴ്ചപരിമിതരെ ബ്രെയിൻ ലിപിയിൽ സാക്ഷരരാക്കുന്ന ദീപ്തി-ബ്രെയിലി സാക്ഷരതാ പദ്ധതി എന്നിവ സാക്ഷരതാമിഷന്റെ പ്രധാന ജനകീയ പ്രവർത്തനങ്ങളാണ്.

അനുബന്ധ ലേഖനങ്ങൾ

സേവന മേഖലയിൽ മികവു തെളിയിച്ച് ലീഗൽ മെട്രോളജി
ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ചത്.   എറണാകുളം സെൻട്രൽ ലബോറട്ടറിയിൽ പുതിയ കാലിബറേഷൻ ലാബുകൾ ആരംഭിച്ചത് ഇതിൽ പ്രധാനമാണ്.
കൂടുതൽ വിവരങ്ങൾ
തൊഴില്‍ സംരക്ഷണത്തില്‍ മാതൃക
കേരളം തൊഴിൽസംരക്ഷണത്തിലും തൊഴിലാളി അവകാശസംരക്ഷണത്തിലും രാജ്യത്തിന് മാതൃകയാണ്. തൊഴിലവസരങ്ങൾ വർധിപ്പിച്ചും തൊഴിലാളി സംരക്ഷണം ഉറപ്പാക്കിയുമുള്ള നയങ്ങൾ സംസ്ഥാനത്തെ ഉന്നതതൊഴിൽ സംസ്‌കാരമുള്ള സംസ്ഥാനമായി മാറ്റിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
വയോജനങ്ങള്‍ക്ക് സമഗ്രക്ഷേമം
മുതിർന്ന പൗരന്മാരെ സംരക്ഷിക്കാനും സുരക്ഷിതമായ ജീവിതം ഉറപ്പാക്കാനും, വയോജനങ്ങളുടെ സമഗ്രക്ഷേമവും സാമൂഹ്യപുനരധിവാസവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുള്ളത്.   വയോജന കമ്മീഷൻ: വയോജനസംഖ്യ വർദ്ധിച്ചുവരികയും അവരുടെ ആവശ്വങ്ങൾ പരിഗണിക്കാൻ കുടുംബാംഗങ്ങൾക്ക് പരിമിതികളുണ്ടാകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വയോജനസംരക്ഷണം കൂടുതൽ കാര്യക്ഷമമായി ഏറ്റെടുക്കാൻ കഴിയുന്ന വിധത്തിൽ വയോജന കമ്മീഷൻ രൂപീകരിക്കാൻ നിയമനിർമാണ നടപടികൾ പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾ
മൃഗസംരക്ഷണത്തിന് സാങ്കേതിക പിന്തുണ
മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളെ പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണരീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സർക്കാരിന് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
സംഘര്‍ഷം വേണ്ട സംരക്ഷിക്കാം
സംസ്ഥാനത്ത് ഉയരുന്ന വന്യജീവി സംഘര്‍ഷങ്ങളെ ശാസ്ത്രീയവും മാനുഷികവുമായ സമീപനത്തിലൂടെ നേരിടാൻ വിപുലമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മനുഷ്യരുടെ സുരക്ഷയും വന്യജീവികളുടെ സംരക്ഷണവും ഒത്തു ചേര്‍ന്ന് നിലനില്‍ക്കുന്ന 'മനുഷ്യ-വന്യജീവി സമവായം' ഈ ശ്രമങ്ങളുടെ അടിസ്ഥാനമാണ്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ
കാലത്തിനൊപ്പം വേഗത്തില്‍ മോട്ടോര്‍വാഹന വകുപ്പ്‌
പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് വലിയ പരിഷ്‌കാരങ്ങളുമായി മുന്നേറുകയാണ്. ഡിജിറ്റൽവത്കരണം, പരാതി പരിഹാരത്തിലെ വേഗത, സേവനങ്ങളുടെ നവീകരണം, റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി അതിവേഗമാണ് വകുപ്പ് മികവിലേക്ക് കുതിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ഉയരെ ഉന്നതവിദ്യാഭ്യാസ മേഖല
നവകേരളസൃഷ്ടിയുടെ ഭാഗമായി നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്താനുള്ള പരിശ്രമങ്ങളിൽ മുന്നിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആയിരത്തോളം ബിരുദ പ്രോഗ്രാമുകളും ഇരുന്നൂറിലധികം ബിരുദാനന്തര പ്രോഗ്രാമുകളും അനുവദിച്ചു.
കൂടുതൽ വിവരങ്ങൾ
കൈത്താങ്ങായി സമുന്നതി
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ