അടിസ്ഥാന സൗകര്യത്തിലൂന്നിയ കായിക വളര്‍ച്ച

കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഒരു സമഗ്ര മുന്നേറ്റത്തിനാണ് സർക്കാർ തുടക്കം കുറിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തി നാളിതുവരെ 3500 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ് കായികരംഗത്ത് നടപ്പാക്കി വരുന്നത്.
 

വയനാട് ജില്ലാ സ്റ്റേഡിയം പൂർത്തിയായി. 10 ജില്ലകളിൽ ജില്ലാ സ്റ്റേഡിയം നിർമാണം പുരോഗമിക്കുന്നു. നിർമ്മാണം പൂർത്തികരിച്ചതും പ്രവൃത്തി പുരോഗമിക്കുന്നതുമായ ഏകദേശം 354 ഓളം സ്‌റ്റേഡിയങ്ങളും ഗ്രൗണ്ടുകളുമുണ്ട്. 24 കായികസമുച്ചയങ്ങൾ പൂർത്തിയായി. ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിൽ 30 കോടി രൂപയുടെയും കണ്ണൂർ, കുന്നംകുളം സ്‌പോർട്‌സ് ഡിവിഷനുകളിൽ 10 കോടിയുടെ വീതവും നിർമ്മാണപ്രവർത്തനങ്ങൾ നടപ്പാക്കി. 10 കോടിയോളം ചെലവുവരുന്ന മൂന്ന് പുതിയ ഹോസ്റ്റലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ജി വി രാജയിലും തൃശൂരും സിന്തറ്റിക് ട്രാക്ക് നിർമ്മിച്ചു. തിരുവനന്തപുരം വാൻറോസ് ജംങ്ഷനിൽ കായികഭവൻ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. കായിക മേഖലയുടെ അടിസ്ഥാനസൗകര്യ വികസത്തിനും കളിക്കളങ്ങളുടെയും സ്‌റ്റേഡിയങ്ങളുടെയും പരിപാലനത്തിനും വേണ്ടി സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ രൂപീകരിച്ചു.
 

നഗരങ്ങളിലും ഗ്രാമങ്ങളിലും സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, ഫുട്‌ബോൾ ടർഫ്, സിന്തറ്റിക് ട്രാക്ക്, സ്വിമ്മിങ്ങ്പൂൾ, ഫിറ്റ്‌നസ് സെന്റർ, ഓപ്പൺ ജിം തുടങ്ങിയവ നിർമിക്കുന്നു. വലുതും ചെറുതുമായ നാനൂറോളം പ്രവൃത്തികൾ പല ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. കായിക സാക്ഷരതപ്രായഭേദമെന്യേ എല്ലാവർക്കും പ്രയോജനപ്പെടുത്താവുന്ന തരത്തിൽ വിവിധ ജില്ലകളിലായി 18 ഫിറ്റ്‌നസ് സെന്ററുകൾ സജ്ജമായി. തദ്ദേശ സ്ഥാപനതല സ്‌പോർട്‌സ് കൗൺസിൽ രൂപീകരണം കായിക വകുപ്പിന്റെ ഏറ്റവും ശ്രദ്ധേയമായ ചുവടുവെയ്പ്പായി. കോർപ്പറേഷൻ, മുൻസിപ്പൽ, പഞ്ചായത്ത് തലത്തിൽ സ്‌പോർട്‌സ് കൗൺസിൽ നിലവിൽ വന്നു.
 

അഞ്ച്‌ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതിയ്ക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ 1000 കേന്ദ്രങ്ങളിലായി ഒരു ലക്ഷം പേർക്ക് പരിശീലനം നടത്തി. അത്‌ലറ്റിക്‌സ് പരിശീലനത്തിന് സ്പ്രിന്റ് , ജൂഡോ പരിശീലനത്തിന് പഞ്ച്. ബാസ്‌ക്കറ്റ് ബോൾ പരിശീലനത്തിന് ഹൂപ്‌സ് തുടങ്ങി വൈവിധ്യമാർന്ന പദ്ധതികൾ. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കുക ലക്ഷ്യമിട്ട് ആരംഭിച്ച ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ആദ്യഘട്ടത്തിൽ 124 പഞ്ചായത്തുകളിലാണ് കളിക്കളം ഒരുക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് പദ്ധതി പ്രകാരമുള്ള ആദ്യ കളിക്കളം പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. എട്ട് കളിക്കളങ്ങൾ കൂടി പൂർത്തിയായി. 76 കളിക്കളങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.വ ട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ അക്കാദമി ആരംഭിച്ചു, തിരുവനന്തപുരം കുമാരപുരത്ത് ടെന്നീസ് അക്കാദമി തുടങ്ങി നിരവധി മികവുറ്റ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

അനുബന്ധ ലേഖനങ്ങൾ

വിറ്റുവരവില്‍ കുതിപ്പുമായി കേരള ചിക്കന്‍
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.
കൂടുതൽ വിവരങ്ങൾ
വളരുന്നു ക്ഷീരസമ്പത്ത്‌
കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും, പോഷകാഹാര ലഭ്യതയുടെയും നട്ടെല്ലായ ക്ഷീരമേഖലയെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയെ കൂടുതൽ കർഷക സൗഹാർദ്ദമാക്കി പരിഷ്കരിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.
കൂടുതൽ വിവരങ്ങൾ
വികസനപാതയില്‍ കൈപിടിച്ച് കിഫ്ബി
സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ നിർണ്ണായകമായ മാറ്റങ്ങളാണ് കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ ഉണ്ടായത്. ബജറ്റിന് പുറത്തുനിന്ന് വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് സർക്കാരിനെ സഹായിച്ചുകൊണ്ട്, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഈ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾ
ജലം പരിശോധിക്കാം; ഉറവിടം സുരക്ഷിതമാക്കാം
ജനങ്ങൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ്, ജല അതോറിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ജലഗുണനിലവാര പരിശോധനാ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മൺസൂണിന് മുൻപും ശേഷവും നദീജല സ്രോതസ്സുകളിൽ നിന്നുള്ള വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
അങ്കണവാടികളിലൂടെ കുരുന്നുകള്‍ക്ക് മികച്ച ഭാവി
വനിതാ ശിശുവികസന വകുപ്പ് കേരളത്തിലെ കുരുന്നുകൾക്കായി അങ്കണവാടികളിൽ നടപ്പാക്കിയത് ദേശീയ ശ്രദ്ധനേടിയ ഇടപെടലുകളാണ്. കുട്ടികളുടെ സമഗ്ര വികാസവും പോഷകാഹാരവും ഉറപ്പാക്കുന്നതിനൊപ്പം ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം ചെറുപ്രായത്തിൽ തന്നെ വളർത്താനും സർക്കാർ പ്രത്യേക ശ്രദ്ധനൽകുന്നു.
കൂടുതൽ വിവരങ്ങൾ
മൃഗസംരക്ഷണത്തിന് സാങ്കേതിക പിന്തുണ
മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളെ പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണരീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സർക്കാരിന് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
പഠനം പുതിയതലത്തിലേക്ക് !
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.
കൂടുതൽ വിവരങ്ങൾ
ഉയരങ്ങൾ കീഴടക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല
പ്രീ-പ്രൈമറി മുതൽ പിഎച്ച്.ഡി. പഠനം വരെ, പൈലറ്റ് പരിശീലനം മുതൽ ലോകോത്തര സർവ്വകലാശാലകളിലെ പഠനം വരെ സാധ്യമാക്കി, കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസമുന്നേറ്റം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
കുതിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗം
ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോമർ' പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ