ഇ-മൊബിലിറ്റിക്ക് ഊർജ്ജം പകർന്ന് വൈദ്യുത വകുപ്പ്

കേരളത്തിന്റെ ഗതാഗതമേഖലയെ ഹരിതാഭമാക്കാൻ ലക്ഷ്യമിട്ട്, ഇലക്ട്രിക് വാഹനങ്ങൾക്ക് (EVs) ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വലിയ മുന്നേറ്റങ്ങൾ നടത്തി സംസ്ഥാന വൈദ്യുതി വകുപ്പ്. വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ കാഴ്ചപ്പാടിന് അനുസൃതമായി, സംസ്ഥാനത്തുടനീളം അത്യാധുനിക ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിച്ചുവരുന്നത്.
 

ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കാൻ പ്രധാന പാതകളിലും നഗരങ്ങളിലും കെ.എസ്.ഇ.ബി ഇതി തകം 63 അത്യാധുനിക ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ദീർഘദൂര യാത്രകൾ ഉൾപ്പെടെയുള്ള ഇ.വി ഉപയോഗം കൂടുതൽ പ്രായോഗികമാക്കുന്നു. നഗരങ്ങളിലും ഗ്രാമങ്ങളിലും വീടുകൾക്ക് സമീപം എളുപ്പത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന 1,169 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത് ചാർജിംഗ് കൂടുതൽ സൗകര്യപ്രദമാക്കി. ഊർജ്ജ കാര്യക്ഷമത ഏജൻസിയായ അനർട്ട്, സംസ്ഥാനത്തുടനീളം 35 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.
 

സംസ്ഥാന സർക്കാർ പബ്ലിക് ഇ.വി ചാർജിംഗ് സ്റ്റേഷൻ സൗരോർജ്ജവത്കരിക്കാനുള്ള സാമ്പത്തികസഹായം അനർട്ട് മുഖേന നൽകുന്നു. ഒരു കിലോവാട്ടിന് 20,000 രൂപ മുതൽ, 50 കിലോവാട്ട് ഓൺ ഗ്രിഡ് സോളാർ പവർ പ്ലാന്റിന് 10 ലക്ഷം രൂപ വരെ ഇതിനായി സബ്സിഡി നൽകുന്നു. ഇതിന്റെ ഭാഗമായി 14 സ്വകാര്യ സ്ഥാപനങ്ങൾക്ക് സബ്സിഡി നൽകിയിട്ടുണ്ട്. ഇതു കൂടാതെ, ഗതാഗത വകുപ്പ് ചാർജിംഗ് മെഷീനുകൾക്ക് നൽകുന്ന സബ്‌സിഡി  23 സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്.
 

എല്ലാ ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകളും ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാൻ കെ.എസ്.ഇ.ബി പദ്ധതികൾ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. റിഫ്രഷ് & റീ ചാർജ് എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നതോടെ നാല് വാഹനങ്ങൾക്ക് വരെ ഒരേസമയം ചാർജ്ജ് ചെയ്യാനാവും. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ കഫറ്റേരിയ, ശുചിമുറി, വൈഫൈ സംവിധാനം എന്നിവയും ചാർജിംഗ് സ്റ്റേഷനിൽ ഒരുക്കും. ഈ സംയോജിത ശ്രമങ്ങൾ കേരളത്തിന്റെ ഇ-മൊബിലിറ്റി സ്വപ്നങ്ങൾക്ക് ചിറകു നൽകുകയാണ്. കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിലൂടെയും സാങ്കേതികവിദ്യ നവീകരിക്കുന്നതിലൂടെയും കേരളം ഇലക്ട്രിക് വാഹന സൗഹൃദ സംസ്ഥാനമെന്ന പദവിയിലേക്കാണ് അതിവേഗം കുതിക്കുന്നത്.

അനുബന്ധ ലേഖനങ്ങൾ

സേവന മേഖലയിൽ മികവു തെളിയിച്ച് ലീഗൽ മെട്രോളജി
ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ചത്.   എറണാകുളം സെൻട്രൽ ലബോറട്ടറിയിൽ പുതിയ കാലിബറേഷൻ ലാബുകൾ ആരംഭിച്ചത് ഇതിൽ പ്രധാനമാണ്.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-പേയ്‌മെന്റ് സംവിധാനവുമായി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍
സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി, സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകളെയും സമ്പൂർണ്ണമായി 'ക്യാഷ്‌ലെസ്' സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രേഷൻ വകുപ്പ്. സബ് രജിസ്ട്രാർ ഓഫീസുകളിൽ ലഭിക്കുന്ന സേവനങ്ങൾക്കും സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുകകൾക്കും നേരിട്ട് പണമായി സ്വീകരിച്ച് അടുത്ത പ്രവൃത്തിദിവസം ട്രഷറികളിൽ അടയ്ക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.
കൂടുതൽ വിവരങ്ങൾ
ഹരിത ഭാവിക്കായി ട്രീ ബാങ്കിംഗ്‌
കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനുമുള്ള ലക്ഷ്യത്തോടെ, സംസ്ഥാനത്ത് വനംവകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് 'ട്രീ ബാങ്കിംഗ്'. പരമ്പരാഗത വനമേഖലയ്ക്ക് പുറമെ സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിച്ച് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
സംഘര്‍ഷം വേണ്ട സംരക്ഷിക്കാം
സംസ്ഥാനത്ത് ഉയരുന്ന വന്യജീവി സംഘര്‍ഷങ്ങളെ ശാസ്ത്രീയവും മാനുഷികവുമായ സമീപനത്തിലൂടെ നേരിടാൻ വിപുലമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മനുഷ്യരുടെ സുരക്ഷയും വന്യജീവികളുടെ സംരക്ഷണവും ഒത്തു ചേര്‍ന്ന് നിലനില്‍ക്കുന്ന 'മനുഷ്യ-വന്യജീവി സമവായം' ഈ ശ്രമങ്ങളുടെ അടിസ്ഥാനമാണ്.
കൂടുതൽ വിവരങ്ങൾ
കാർഷിക മേഖലയ്ക്ക് കരുത്തായി സഹകരണ വകുപ്പ്
കേരളത്തിന്റെ കാർഷികമേഖലയെ പരിപോഷിപ്പിക്കാനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനും നിർണായകപങ്കാണ് സഹകരണ വകുപ്പ് വഹിക്കുന്നത്. നൂതന പദ്ധതികളിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധനവ് നൽകിയും ആഗോളവിപണിയിലേക്ക് എത്തിക്കാനും നിർണായക ഇടപെടലുകളാണ് സഹകരണമേഖല നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ
ആരോഗ്യരം​ഗം പുരോഗതിയുടെ പാതയിൽ
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
പവര്‍ഫുള്‍ കേരളം
പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഒഴിവായ ഭരണമികവിൽ സംസ്ഥാനത്തെ വൈദ്യുതി മേഖല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നേടിയത് 1419.55 മെഗാവാട്ടിന്റെ വർധനവാണ്.
കൂടുതൽ വിവരങ്ങൾ
മായുന്നു, നിരക്ഷരതയുടെ തുരുത്തുകള്‍
നിരക്ഷരതയുടെ തുരുത്തുകൾ ഇല്ലാതാക്കുക ലക്ഷ്യമിട്ട് സർക്കാർ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറ്റിയുടെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാകുന്നു.   📍ചങ്ങാതി പദ്ധതി: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും കേരള സംസ്‌കാരവും പഠിക്കുന്നതിനായി തുടക്കമിട്ട പദ്ധതിയാണ് ചങ്ങാതി.
കൂടുതൽ വിവരങ്ങൾ
സഹകരണത്തിന്റെ കരുത്ത്‌
സഹകരണമേഖലയുടെ കരുത്ത് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തി വരുന്നത്. പതിനൊന്നാമത് ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയിൽ കേരളം ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പതാകവാഹകരായി.
കൂടുതൽ വിവരങ്ങൾ