പുതുവേഗതയില്‍ ജലഗതാഗതം

കേരളത്തിന്റെ തനത് ഗതാഗത മാർഗ്ഗങ്ങളിലൊന്നായ ജലഗതാഗത മേഖലയിൽ ആധുനികവൽക്കരണത്തിന്റെയും കാര്യക്ഷമതയുടെയും പാതയിൽ വലിയ മുന്നേറ്റവുമായി സംസ്ഥാന ജലഗതാഗത വകുപ്പ്. അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യയുടെ വിനിയോഗത്തിലും വരുമാനം വർദ്ധിപ്പിക്കുന്നതിലും വകുപ്പ് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
 

2023-ൽ ആയിറ്റി സ്ലിപ്പ് വേയുടെ നിർമ്മാണം പൂർത്തിയായത് ജലഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലെ പ്രധാന നാഴികക്കല്ലാണ്. ഇത് ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കും വലിയ സഹായകമാകും. വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ 2022-ഓടെ ഡയറക്ടറേറ്റിലും എല്ലാ മേഖലാ കാര്യാലയങ്ങളിലും 'ഇ-ഓഫീസ്' സംവിധാനം വിജയകരമായി നടപ്പാക്കി. കൂടാതെ, 2023-ൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കിയത് ജീവനക്കാരുടെ ഹാജർ കൃത്യമായി രേഖപ്പെടുത്താനും പ്രവർത്തനങ്ങൾ കൂടുതൽ ചിട്ടപ്പെടുത്താനും സഹായിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം ലക്ഷ്യമിട്ട്, 2025-ൽ ഭിന്നശേഷിക്കാരായ യാത്രക്കാർക്കായി ഓൺലൈൻ പാസ് ബുക്കിംഗ് സോഫ്റ്റ്വെയർ നടപ്പിലാക്കി. ഇത് അവർക്ക് കൂടുതൽ എളുപ്പത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും യാത്ര ചെയ്യാനുമുള്ള സൗകര്യം ഒരുക്കുന്നു.
 

സീ അഷ്ടമുടി, പൊതുജനങ്ങൾക്ക് റോഡു പോലെ തന്നെ ജലഗതാഗതവും ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ സർവീസ് നൽകുന്ന വാട്ടർ ടാക്‌സി, വേഗ-2 ബോട്ട്, അപകട സാഹചര്യങ്ങളിൽ സഹായമൊരുക്കാൻ റെസ്‌ക്യു ബോട്ട്, വായു മലിനീകരണങ്ങൾ കുറയ്ക്കുന്നതിനായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ആദിത്യ ബോട്ട് തുടങ്ങി നിരവധി സർവ്വീസുകളാണ് വകുപ്പ് ഒരുക്കിയിട്ടുള്ളത്. വകുപ്പിൽ ബജറ്റ് ടൂറിസം പദ്ധതി നടപ്പാക്കിയത് വലിയ വിജയമാണ്. ഇത് ഓപ്പറേറ്റിംഗ് കോസ്റ്റ് ഗണ്യമായി കുറയ്ക്കാനും അതേസമയം വകുപ്പിന്റെ വരുമാനം വർദ്ധിപ്പിക്കാനും സഹായിച്ചു. ആകർഷകമായ യാത്രാ പാക്കേജുകളിലൂടെ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സാധിച്ചത് വകുപ്പിന് സാമ്പത്തിക ഭദ്രത നൽകി. സംസ്ഥാന ജലഗതാഗത വകുപ്പ് നൂതനമായ സമീപനങ്ങളിലൂടെയും ജനങ്ങൾക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കുകയും സംസ്ഥാനത്തിന്റെ വികസനത്തിന് കാര്യമായ സംഭാവന നൽകുകയും ചെയ്യുന്നു.

അനുബന്ധ ലേഖനങ്ങൾ

നേരത്തെ എത്തി പാഠപുസ്തകങ്ങള്‍
അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.
കൂടുതൽ വിവരങ്ങൾ
ക്ഷീരമേഖലയില്‍ നവയുഗം
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു.
കൂടുതൽ വിവരങ്ങൾ
വളര്‍ത്തുമൃഗങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ചികിത്സ
കേരളത്തിലെ വളർത്തുമൃഗങ്ങൾക്ക് കാര്യക്ഷമവും സമയബന്ധിതവുമായ ചികിത്സ ഉറപ്പാക്കുന്നതിൽ വലിയ മുന്നേറ്റവുമായി മൃഗസംരക്ഷണ വകുപ്പ്. കർഷകർക്ക് ആശ്വാസമായി, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സംസ്ഥാനത്തുടനീളം ജനപ്രിയമാവുകയാണ്.
കൂടുതൽ വിവരങ്ങൾ
ക്ഷീര കര്‍ഷകര്‍ക്ക് സുരക്ഷയായി ഗോ സമൃദ്ധി ഇന്‍ഷുറന്‍സ്‌
ക്ഷീരരംഗത്തെ കുടുംബങ്ങൾക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 2016 മുതൽ നടപ്പാക്കുന്ന കന്നുകാലി ഇൻഷുറൻസ് പദ്ധതിയാണ് ഗോസമൃദ്ധി. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉൽപ്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസ്സു വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗർഭാവസ്ഥയുടെ അവസാന മൂന്ന് മാസത്തിലുള്ള പശുക്കളെയും ഏഴ് മാസത്തിൽ കൂടുതൽ ഗർഭാവസ്ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്താം.കന്നുകാലികളെ ഒന്ന്, മൂന്ന് വർഷത്തേക്ക് ഇൻഷുറൻസ് ചെയ്യാം.
കൂടുതൽ വിവരങ്ങൾ
ദാരിദ്ര്യരഹിത കേരളത്തിലേക്ക്‌
ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. നീതി ആയോഗിന്റെ 2023-ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്ക്, കേരളത്തിന്റെ ഹരിത വിപ്ലവം
കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കാണ് കേരളത്തിൻ്റെ കുതിപ്പ്. 'ഞങ്ങളും കൃഷിയിലേക്ക്', 'നവോത്ഥാൻ', 'കൃഷി സമൃദ്ധി' തുടങ്ങിയ പദ്ധതികൾക്കൊപ്പം, 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം ഓരോ വർഷവും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീയിലൂടെ സമൃദ്ധിയിലേക്ക്‌
കുടുംബശ്രീയിലൂടെ സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ. 163458 സംരംഭങ്ങളിലൂടെയാണ് വനിതകൾക്ക് ഉപജീവനമാർഗം ഒരുക്കിനൽകിയത്.
കൂടുതൽ വിവരങ്ങൾ
സ്‌കൂളുകള്‍ക്ക് ഇനി അന്താരാഷ്ട്ര തിളക്കം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ചുയർന്നത് നമ്മുടെ കൺമുന്നിലുള്ള അനുഭവസാക്ഷ്യമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെ മാത്രം 2460 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
അങ്കണവാടികളിലൂടെ കുരുന്നുകള്‍ക്ക് മികച്ച ഭാവി
വനിതാ ശിശുവികസന വകുപ്പ് കേരളത്തിലെ കുരുന്നുകൾക്കായി അങ്കണവാടികളിൽ നടപ്പാക്കിയത് ദേശീയ ശ്രദ്ധനേടിയ ഇടപെടലുകളാണ്. കുട്ടികളുടെ സമഗ്ര വികാസവും പോഷകാഹാരവും ഉറപ്പാക്കുന്നതിനൊപ്പം ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം ചെറുപ്രായത്തിൽ തന്നെ വളർത്താനും സർക്കാർ പ്രത്യേക ശ്രദ്ധനൽകുന്നു.
കൂടുതൽ വിവരങ്ങൾ