വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം

പാമ്പുകളുടെ സംരക്ഷണത്തിനും വിഷപാമ്പുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ആവിഷ്‌കരിച്ചതാണ് സർപ്പ മൊബൈൽ (സ്‌നേക് അവയർനസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) ആപ്പ്. മറ്റ് വന്യജീവികൾ മൂലമുള്ള സംഘർഷങ്ങൾ കൂടി റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനുമാവുന്ന പരിഷ്‌കാരങ്ങൾ വരുത്തി കൊണ്ട് വനംവകുപ്പ്, ആന്റിവെനം ഉൽപ്പാദന-വിതരണത്തോടൊപ്പം ജനങ്ങളിൽ ബോധവത്കരണം കൂടി ആപ്പിലൂടെ നടത്തുന്നു. പാമ്പ് വിഷബാധ ജീവഹാനിരഹിത കേരളം എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
 

പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉരഗ പരിശോധനയും സർപ്പ ആപ്പ് വഴി സാധ്യമാക്കി. സ്‌കൂൾ അധികൃതരുടെ ആവശ്യമനുസരിച്ച് സർപ്പ വോളന്റിയർമാർ സജ്ജരാകും. സഹായങ്ങൾക്കും അന്വേഷണങ്ങൾക്കും വനംവകുപ്പിന്റെ ടോൾ ഫ്രീ നമ്പരിലും 1800 425 4733 വിളിക്കാം.
 

കേരളത്തിലെ പാമ്പുകളിലേറെയും മനുഷ്യജീവന് ആപത്തുണ്ടാക്കുന്നവയല്ല എങ്കിലും ഏതാണ്ട് പത്തോളം ഇനം പാമ്പുകൾ അപകടകരമായ വിഷമുള്ളവയാണ്. കേരളത്തിൽ 120-ലധികവും ഇന്ത്യയിൽ 340-ലധികവും വ്യത്യസ്ത പാമ്പു വർഗ്ഗങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയെല്ലാം തന്നെ 1972 ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പരിശീലനം സിദ്ധിച്ച അംഗീകൃത സ്‌നേക്ക് റെസ്‌ക്യുവർമാരുടെ സഹായത്തോടെ മനുഷ്യവാസമേഖലയിൽ നിന്നും പാമ്പുകളെ ശാസ്ത്രീയമായ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ വിടുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ 2020 ഓഗസ്റ്റിൽ നടപ്പാക്കിയതോടെ SARPA ടീമിന്റെ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പാമ്പുകടിമൂലമുള്ള മരണം കുറയ്ക്കുന്നതിലും മനുഷ്യ-പാമ്പ് സമ്പർക്കങ്ങൾ നിയന്ത്രിക്കുന്നതിൽ SARPA വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതാണ്.
 

അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങൾ വർധിച്ചതിനെത്തുടർന്നാണ് വനംവകുപ്പ് സർപ്പ ആപ് വികസിപ്പിച്ചത്. കേരളത്തിലെ പാമ്പുകളെക്കുറിച്ചുള്ള പൊതുവിവരങ്ങൾ, ചികിത്സ ആന്റിവെനം ലഭ്യമായ ആശുപത്രികൾ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും ആപ്പിലുണ്ട്. പാമ്പുകളെ പിടികൂടാൻ ലൈസൻസുള്ള 3072 ത്തോളം വോളന്റിയർമാർ സർപ്പയ്ക്കു കീഴിലുണ്ട്. ഇതിൽ 930 വോളന്റിയർമാർ പാമ്പു പിടിത്തത്തിന് സുസജ്ജമാണ്.സർപ്പ ആപ്പിനുകീഴിൽ എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരുമുണ്ട്. ഇതു വരെ പിടികൂടിയത് 57,525 പാമ്പുകളെയാണ് പിടി കൂടി ആവാസ വ്യവസ്ഥയിലേക്ക് വിട്ടത്. ഇതിൽ 22,648 മൂർഖൻ, 13,975 മലമ്പാമ്പ്, 2964 അണലി, 486 രാജവെമ്പാല, 619 ശംഖുവരയൻ, 8437 ചേര എന്നിവയുൾപ്പെടുന്നു.
 

വനം വകുപ്പ് നൽകുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് മാത്രമേ പാമ്പുകളെ പിടിക്കുന്നതിനുള്ള അംഗീകാരം നൽകുകയുള്ളൂ. ക്രിമിനൽ പശ്ചാത്തലം ഇല്ല എന്ന് തെളിയിക്കുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വനം വകുപ്പിലെ റെയിഞ്ചോഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് എന്നിവയും വേണം. സുരക്ഷിതമല്ലാത്ത രീതിയിൽ പാമ്പിനെ പിടിക്കുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നവരുടെ സർട്ടിഫിക്കേഷൻ റദ്ദാക്കും. പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും രക്ഷാ പ്രവർത്തനത്തിനും സർപ്പയുടെ പ്രവർത്തകർ സദാസമയവും പ്രവർത്തന സന്നദ്ധരായുണ്ടാകും.

അനുബന്ധ ലേഖനങ്ങൾ

പിന്നാക്ക വികസനത്തിന് കരുതല്‍
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
കൂടുതൽ വിവരങ്ങൾ
സമൃദ്ധിയോടെ കാര്‍ഷിക കേരളം
നെൽക്കൃഷി രണ്ടരലക്ഷം ഹെക്ടറിലേക്കും പച്ചക്കറിക്കൃഷിയുടെ വിസ്തൃതി 1.20 ലക്ഷം ഹെക്ടറിലേക്കും വ്യാപിപ്പിച്ച് വിപ്ലവാത്മക കാർഷിക മുന്നേറ്റത്തിനാണ് ഈ സർക്കാർ നേതൃത്വം നൽകിയത്. എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ പ്രാഥമിക പഠനത്തിൽ കർഷകരുടെ വരുമാനം 50% വർദ്ധിപ്പിക്കും എന്ന വാഗ്ദാനം പാലിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
അടിമുടി മാറി ടൂറിസം
കോവിഡിനു ശേഷം സഞ്ചാരികളുടെ വരവിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച്, വരുമാനത്തിലും വൈവിധ്യവത്കരണത്തിലും ടൂറിസം മേഖല വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2024-ലെ കണക്കനുസരിച്ച് 2,22,46,989 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്.
കൂടുതൽ വിവരങ്ങൾ
പ്രൊബേഷന്‍ തടവുകാരുടെ പുനരധിവാസം ഉറപ്പാക്കി സര്‍ക്കാര്‍
ക്രിമിനൽ പശ്ചാത്തലത്തിൽനിന്ന് വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ വലിയ ഊന്നൽ നൽകി കേരള സർക്കാർ. ശിക്ഷാകാലയളവിനു ശേഷവും, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും കുടുംബമില്ലാത്തവർ ഉൾപ്പെടെയുള്ള തടവുകാരുടെയും മുൻകുറ്റവാളികളുടെയും സമഗ്രമായ പുനരധിവാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
നേരത്തെ എത്തി പാഠപുസ്തകങ്ങള്‍
അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.
കൂടുതൽ വിവരങ്ങൾ
തുറമുഖ വികസനത്തിന്‍റെ പുതുവഴികൾ
സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ തുറമുഖ വകുപ്പ് വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ടൂറിസം വികസനം, സേവനങ്ങളുടെ സുതാര്യത, സാങ്കേതിക വിദ്യയുടെ പ്രയോജനം, പുതിയ സംരംഭങ്ങൾ എന്നിവയിലൂടെ വകുപ്പ് വലിയ മുന്നേറ്റമാണ് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
മാതൃകാ വളര്‍ച്ചയുമായി ഉത്തരവാദിത്ത ടൂറിസം
വിനോദസഞ്ചാര മേഖലയുടെ വളർച്ചയും, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. വിനോദസഞ്ചാരത്തിന്റെ ഒരു ബദൽ മാതൃകയാണിത്.
കൂടുതൽ വിവരങ്ങൾ
നീതി, സംരക്ഷണം, ശാക്തീകരണം: കേരളം ഭിന്നശേഷി സൗഹൃദം
സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും നടത്തിയ പ്രവർത്തനങ്ങൾ മികവാർന്നവയാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകി.
കൂടുതൽ വിവരങ്ങൾ
ഇന്ത്യയുടെ മ്യൂസിയം ഹബ്ബായി കേരളം
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അമൂല്യമായ കാവൽക്കാരാണ് സംസ്ഥാന മ്യൂസിയം, പുരാവസ്തു-പുരാരേഖാ വകുപ്പുകൾ. 17 മ്യൂസിയങ്ങളും 192 സംരക്ഷിത സ്മാരകങ്ങളുമായി തലയെടുപ്പോടെ നിൽക്കുന്ന ഈ വകുപ്പുകൾ, ഒൻപത് വർഷക്കാലം കേരളത്തിന്റെ മ്യൂസിയം സങ്കൽപ്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി.
കൂടുതൽ വിവരങ്ങൾ