മാതൃകാ വളര്‍ച്ചയുമായി ഉത്തരവാദിത്ത ടൂറിസം

വിനോദസഞ്ചാര മേഖലയുടെ വളർച്ചയും, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. വിനോദസഞ്ചാരത്തിന്റെ ഒരു ബദൽ മാതൃകയാണിത്. തദ്ദേശജീവിതം നിലനിർത്തിക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങളും പൊതുവികാസവും നടപ്പാക്കി ടൂറിസം കേന്ദ്രമായി ഒരു പ്രദേശത്തെ മാറ്റുകയാണ് ഇതിലൂടെ സാധ്യമാകുന്നത്. എക്‌സ്പീരിയൻഷ്യൽ ടൂറിസം എന്ന പുതിയ വിനോദസഞ്ചാര വിപ്ലവത്തിലേക്ക് കടന്നുകഴിഞ്ഞ സംസ്ഥാനമാണ് കേരളം. വില്ലേജ് ടൂറിസം, കൾച്ചറൽ ടൂറിസം, ഫെസ്റ്റിവൽ ടൂറിസം, ഫാം/അഗ്രി ടൂറിസം, പൈതൃക ടൂറിസം, ഫുഡ് ടൂറിസം തുടങ്ങിയ മേഖലയിലെ 140 എക്സ്പീരിയൻഷ്യൽ ടൂർ പാക്കേജുകൾ സംസ്ഥാനത്ത് നിലവിലുണ്ട്. ഇവയുടെ സാധ്യതകളെ ശക്തിപ്പെടുത്തുകയാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന ലക്ഷ്യം.
 

സംസ്ഥാനത്താകെ ഉത്തരവാദിത്ത ടൂറിസം സന്ദേശം എത്തിക്കാനും, ഇത്തരം സംരംഭങ്ങളും ആശയങ്ങളും നടപ്പാക്കാനുമുള്ള കേരള സർക്കാരിന്റെ പ്രാഥമിക കേന്ദ്ര ഏജൻസിയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ (റെസ്പോൺസിബിൾ ടൂറിസം മിഷൻ-ആർടി മിഷൻ). 2017 ഒക്ടോബർ 20-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മിഷനിലൂടെ ഉത്തരവാദിത്ത ടൂറിസം സംസ്ഥാനത്തുടനീളം നടപ്പിലാക്കാനായി. തദ്ദേശിയരായ 50,000 പേർക്ക് മിഷൻ നേരിട്ട് പരിശീലനം കൊടുത്തിട്ടുണ്ട്. കുമരകം, കോവളം, വൈക്കം, തേക്കടി, അമ്പലവയൽ, ബേപ്പൂർ, വൈത്തിരി, അയ്മനം, പൊന്നാനി, മടവൂർപാറ തുടങ്ങി നിരവധി പഴയതും പുതിയതുമായ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി വികസിപ്പിച്ചു.
 

ഗ്രാമീണ, പ്രാദേശിക സമൂഹ വികസനത്തിന് വിനോദ സഞ്ചാരത്തെ ഒരു കരുവാക്കുക, ദാരിദ്ര്യ നിർമ്മാർജ്ജനവും സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകി വികസനവും ആണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ മറ്റൊരു ലക്ഷ്യം. കർഷകർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക, അധിക വരുമാനം ഉറപ്പാക്കുക, പാരമ്പര്യ കൈത്തൊഴിലുകൾക്കും അരികുവത്ക്കരിക്കപ്പെട്ടവർക്കും കൂടുതൽ സഹായങ്ങളൊരുക്കുക, അങ്ങനെ വിനോദസഞ്ചാരത്തിലൂടെ കൂടുതൽ മികച്ച സാമൂഹ്യ, പാരിസ്ഥിതിക സന്തുലനം സമൂഹത്തിൽ ഉറപ്പാക്കുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു. ഇതിനായി മാതൃകാ ഉത്തരവാദിത്ത ടൂറിസം കേന്ദ്രം, പെപ്പർ, സ്ട്രീറ്റ്, അഗ്രി ടൂറിസം നെറ്റ് വർക്ക്‌പോലുള്ള ടൂറിസം പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കുന്നു.
 

ടൂറിസത്തിലൂടെ പ്രാദേശിക സമ്പദ് വ്യവസ്ഥിതിയുടെ വളർച്ചയ്‌ക്കൊപ്പം സ്ത്രീ ശാക്തീകരണത്തിന്റെ വേദി കൂടിയായി അത് മാറുകയാണ്. അതിന്റെ തുടർച്ചയായി സ്ത്രീസൗഹാർദ ടൂറിസം പദ്ധതിക്കും രൂപം നൽകി. ഒന്നര ലക്ഷം കുടുംബങ്ങൾ ഉത്തരവാദിത്ത ടൂറിസം മാതൃകയിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കാളികളാണ്. ഉത്തരവാദിത്ത ടൂറിസം മിഷനിൽ രജിസ്റ്റർ ചെയ്ത യൂണിറ്റുകളിൽ 17632 (70%) യൂണിറ്റുകൾ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ സ്ത്രീകൾ നയിക്കുന്നതോ ആണ്. 2017-18 ൽ 4.51 കോടിയായിരുന്നു വരുമാനമെങ്കിൽ 2024-25 (2024 ഡിസംബർ 31 വരെ) 21.15 കോടിയായി അത് വർധിച്ചു.
 

ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി ദേശീയതലത്തിൽ അംഗീകാരം നേടി, കടലുണ്ടിയും കുമരകവും മികച്ച ടൂറിസം വില്ലേജുകൾക്കുള്ള ദേശീയ അംഗീകാരം നേടി. ലോക ടൂറിസം മാർട്ടിൽ സ്ട്രീറ്റ് പദ്ധതിക്കും പുരസ്‌കാരം ലഭിച്ചു എന്നിങ്ങനെ സംസ്ഥാനത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ നിരവധി അഭിമാനകരമായ നേട്ടങ്ങളാണ് സ്വന്തമാക്കിയത്.

അനുബന്ധ ലേഖനങ്ങൾ

രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
കൂടുതൽ വിവരങ്ങൾ
വ്യവസായ ഹബ്ബായി കേരളം
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതിൽ മികച്ച നേട്ടങ്ങളുമായി സർക്കാർ. രാജ്യത്തെ ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വ്യവസായ നയം പുതുക്കിയത്.
കൂടുതൽ വിവരങ്ങൾ
മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ
തീരങ്ങളില്‍ ക്ഷേമവും വികസനവും
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി.
കൂടുതൽ വിവരങ്ങൾ
ക്ഷീര കര്‍ഷകര്‍ക്ക് സുരക്ഷയായി ഗോ സമൃദ്ധി ഇന്‍ഷുറന്‍സ്‌
ക്ഷീരരംഗത്തെ കുടുംബങ്ങൾക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 2016 മുതൽ നടപ്പാക്കുന്ന കന്നുകാലി ഇൻഷുറൻസ് പദ്ധതിയാണ് ഗോസമൃദ്ധി. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉൽപ്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസ്സു വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗർഭാവസ്ഥയുടെ അവസാന മൂന്ന് മാസത്തിലുള്ള പശുക്കളെയും ഏഴ് മാസത്തിൽ കൂടുതൽ ഗർഭാവസ്ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്താം.കന്നുകാലികളെ ഒന്ന്, മൂന്ന് വർഷത്തേക്ക് ഇൻഷുറൻസ് ചെയ്യാം.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീയിലൂടെ സമൃദ്ധിയിലേക്ക്‌
കുടുംബശ്രീയിലൂടെ സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ. 163458 സംരംഭങ്ങളിലൂടെയാണ് വനിതകൾക്ക് ഉപജീവനമാർഗം ഒരുക്കിനൽകിയത്.
കൂടുതൽ വിവരങ്ങൾ
വിദേശ റിക്രൂട്ട്‌മെന്റില്‍ തിളക്കത്തോടെ നോര്‍ക്ക
കേരള പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിലൂടെ ഈ സർക്കാരിൻ്റെ കാലത്ത് സാധ്യമായത് 3834 റിക്രൂട്ട്‌മെന്റുകൾ. നിയമപരമായ പ്രവാസം ഒരുക്കുന്നത് മുതൽ ലോക പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവർക്കായി പുനരധിവാസം ഒരുക്കുന്നതുമടക്കം വിപുലമായ പ്രവർത്തനങ്ങൾക്കാണ് നോർക്ക നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
സംഘര്‍ഷം വേണ്ട സംരക്ഷിക്കാം
സംസ്ഥാനത്ത് ഉയരുന്ന വന്യജീവി സംഘര്‍ഷങ്ങളെ ശാസ്ത്രീയവും മാനുഷികവുമായ സമീപനത്തിലൂടെ നേരിടാൻ വിപുലമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മനുഷ്യരുടെ സുരക്ഷയും വന്യജീവികളുടെ സംരക്ഷണവും ഒത്തു ചേര്‍ന്ന് നിലനില്‍ക്കുന്ന 'മനുഷ്യ-വന്യജീവി സമവായം' ഈ ശ്രമങ്ങളുടെ അടിസ്ഥാനമാണ്.
കൂടുതൽ വിവരങ്ങൾ
ഹരിത ഭാവിക്കായി ട്രീ ബാങ്കിംഗ്‌
കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനുമുള്ള ലക്ഷ്യത്തോടെ, സംസ്ഥാനത്ത് വനംവകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് 'ട്രീ ബാങ്കിംഗ്'. പരമ്പരാഗത വനമേഖലയ്ക്ക് പുറമെ സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിച്ച് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ