ഹരിത ഭാവിക്കായി ട്രീ ബാങ്കിംഗ്‌

കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനുമുള്ള ലക്ഷ്യത്തോടെ, സംസ്ഥാനത്ത് വനംവകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് 'ട്രീ ബാങ്കിംഗ്'. പരമ്പരാഗത വനമേഖലയ്ക്ക് പുറമെ സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിച്ച് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. മരം നടാൻ കർഷകർക്ക് സാമ്പത്തികപ്രോത്സാഹനം നൽകി, ഹരിത സമ്പത്ത് വർദ്ധിപ്പിക്കാനുള്ള വിപ്ലവകരമായ ചുവടുവെപ്പാണിത്.


മരം വച്ചുപിടിപ്പിക്കുന്ന കർഷകർക്ക് മരം വെട്ടുമ്പോൾ വായ്പ തിരിച്ചടച്ചാൽ മതിയെന്ന വ്യവസ്ഥയിൽ ആന്വിറ്റി വായ്പയായി സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി. സാമ്പത്തിക പ്രോത്സാഹനം കൂടാതെ, വാർഷിക ധനസഹായം, കാർബൺ ക്രെഡിറ്റ് വരുമാനം തുടങ്ങിയ ആനുകൂല്യങ്ങളും കർഷകർക്ക് ഉറപ്പാക്കും. കാർബൺ ബഹിർഗമനം കുറയ്ക്കുക, പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുക, പ്രാദേശിക വിപണിയിൽ തടിയുടെ വിതരണം വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. സ്വന്തമായി ഭൂമിയുള്ളവർക്കും,  കുറഞ്ഞത് 15 വർഷത്തെ ലീസിന് ഭൂമി കൈവശമുള്ളവർക്കും പദ്ധതിയിൽ അംഗങ്ങളാകാം. തൈകൾ നട്ടുവളർത്താനുള്ള പ്രോത്സാഹന ധനസഹായം മൂന്നാം വർഷം മുതലാണ് നൽകുക. സർക്കാർ നിശ്ചയിച്ച വൃക്ഷത്തൈകൾ നട്ടുവളർത്തി പരിപാലിക്കുന്നവർക്ക് 15 വർഷത്തിന് ശേഷം  സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിന്റെ അനുമതിയോടെ മരങ്ങൾ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ വിൽപന നടത്തുകയോ ചെയ്യാം. 


വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം മുഖേന നടപ്പാക്കുന്ന പദ്ധതിക്കായി വിവിധതരം തദ്ദേശീയ വൃക്ഷയിനങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. തേക്ക്, റോസ് വുഡ്, ചന്ദനം, പ്ലാവ്, കാട്ടുപ്ലാവ്, തമ്പകം, കരിമരുത്, കുമ്പിൾ, വെന്തെക്ക്, മഹാഗണി, ആഞ്ഞിലി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ആദ്യഘട്ടത്തിൽ ഉയർന്ന വാണിജ്യ മൂല്യമുള്ള ചന്ദന തൈകൾക്കാണ് മുൻഗണന നൽകുക.


സ്വകാര്യ ഭൂമിയിലെ കാർഷിക വനവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ട്രീ ബാങ്കിംഗ് പദ്ധതി ജൈവവൈവിധ്യത്തെയും കാലാവസ്ഥാ പ്രതിരോധത്തെയും പിന്തുണയ്ക്കുന്നു. കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്നതിനപ്പുറം സംസ്ഥാനത്തെ കാർബൺ ന്യൂട്രലാക്കുക എന്ന വലിയ ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. ഇത് കർഷകർക്ക് അധികവരുമാനം നേടാനുള്ള അവസരം നൽകുന്നതിനൊപ്പം സംസ്ഥാനത്തിന്റെ പരിസ്ഥിതിസൗന്ദര്യവും കാർബൺ ആഗിരണ ശേഷിയും വർദ്ധിപ്പിക്കും.

അനുബന്ധ ലേഖനങ്ങൾ

ശുദ്ധജലം ഇനി സുലഭം
എല്ലാവർക്കും എല്ലാവീടുകളിലും ശുദ്ധജല വിതരണം ഉറപ്പാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം തുടങ്ങി നാല് വർഷം കടക്കുമ്പോൾ 38 ലക്ഷത്തോളം (38,37,858- 2025 മാർച്ച് വരെ) ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കി.
കൂടുതൽ വിവരങ്ങൾ
ഉയരെ ഉന്നതവിദ്യാഭ്യാസ മേഖല
നവകേരളസൃഷ്ടിയുടെ ഭാഗമായി നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്താനുള്ള പരിശ്രമങ്ങളിൽ മുന്നിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആയിരത്തോളം ബിരുദ പ്രോഗ്രാമുകളും ഇരുന്നൂറിലധികം ബിരുദാനന്തര പ്രോഗ്രാമുകളും അനുവദിച്ചു.
കൂടുതൽ വിവരങ്ങൾ
കേരള പി.എസ്.സി; തൊഴിൽ ഒരുക്കുന്നതിൽ മുന്നിൽ
യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മാതൃകാപരമായ മുന്നേറ്റമാണ് കേരള പി.എസ്.സി നടത്തുന്നത്. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വഴി രണ്ടേമുക്കാൽ ലക്ഷത്തിലധികം നിയമനങ്ങൾ സാധ്യമാക്കുകയും, 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തത് സുപ്രധാന നേട്ടമാണ്.
കൂടുതൽ വിവരങ്ങൾ
പഠനം പുതിയതലത്തിലേക്ക് !
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.
കൂടുതൽ വിവരങ്ങൾ
വളരുന്നു ക്ഷീരസമ്പത്ത്‌
കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും, പോഷകാഹാര ലഭ്യതയുടെയും നട്ടെല്ലായ ക്ഷീരമേഖലയെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയെ കൂടുതൽ കർഷക സൗഹാർദ്ദമാക്കി പരിഷ്കരിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.
കൂടുതൽ വിവരങ്ങൾ
ന്യൂനപക്ഷക്ഷേമത്തിന് സമഗ്ര പദ്ധതികള്‍
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങിയ വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
വികസന കവാടമായി പാലങ്ങള്‍
മലയോര ഹൈവേകൾ, തീരദേശ ഹൈവേകൾ, ദേശീയപാത, പാലങ്ങൾ തുടങ്ങി പശ്ചാത്തല വികസനം സൃഷ്ടിക്കുന്ന പൊതുവികസന മുന്നേറ്റത്തിനാണ് കേരളം സാക്ഷിയാകുന്നത്. കേരളത്തിലെ റോഡുകൾ, പാലങ്ങൾ എല്ലാം അന്താരാഷ്ട്ര നിലവാരത്തിലാണ് പൂർത്തിയാകുന്നത്.
കൂടുതൽ വിവരങ്ങൾ
ക്ഷീര കര്‍ഷകര്‍ക്ക് സുരക്ഷയായി ഗോ സമൃദ്ധി ഇന്‍ഷുറന്‍സ്‌
ക്ഷീരരംഗത്തെ കുടുംബങ്ങൾക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 2016 മുതൽ നടപ്പാക്കുന്ന കന്നുകാലി ഇൻഷുറൻസ് പദ്ധതിയാണ് ഗോസമൃദ്ധി. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉൽപ്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസ്സു വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗർഭാവസ്ഥയുടെ അവസാന മൂന്ന് മാസത്തിലുള്ള പശുക്കളെയും ഏഴ് മാസത്തിൽ കൂടുതൽ ഗർഭാവസ്ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്താം.കന്നുകാലികളെ ഒന്ന്, മൂന്ന് വർഷത്തേക്ക് ഇൻഷുറൻസ് ചെയ്യാം.
കൂടുതൽ വിവരങ്ങൾ
8,254 ഹൃദയങ്ങൾക്ക് ജീവൻ സമ്മാനിച്ച് ഹൃദ്യം പദ്ധതി
ജന്മനായുള്ള ഹൃദ്രോഗങ്ങൾ സമയബന്ധിതമായി ചികിത്സിക്കാനും കുരുന്നുകൾക്ക് പുതുജീവൻ നൽകാനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന 'ഹൃദ്യം' പദ്ധതി കേരള സർക്കാരിന്റെ ഏറ്റവും തിളക്കമാർന്ന വിജയഗാഥകളിൽ ഒന്നായി മാറുന്നു. സങ്കീർണ്ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യ ചികിത്സ ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 8,254 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
കൂടുതൽ വിവരങ്ങൾ