ശുദ്ധജലം ഇനി സുലഭം

എല്ലാവർക്കും എല്ലാവീടുകളിലും ശുദ്ധജല വിതരണം ഉറപ്പാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം തുടങ്ങി നാല് വർഷം കടക്കുമ്പോൾ 38 ലക്ഷത്തോളം (38,37,858- 2025 മാർച്ച് വരെ) ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കി. 70 ലക്ഷം (69,92,537) നൽകുകയാണ് ലക്ഷ്യം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യമായായി വിഹിതം വഹിയ്ക്കുന്ന പദ്ധതി ജലവിഭവ വകുപ്പ് ഇതു വരെ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിൽ 65 ശതമാനത്തിലധികം ലക്ഷ്യംകൈവരിച്ചു കഴിഞ്ഞു.
 

2020 ഏപ്രിൽ 1 ലെ കണക്ക് അനുസരിച്ച് 69.92 ലക്ഷം ഗ്രാമീണ വീടുകളിൽ 17.49 ലക്ഷം വീടുകളിൽ മാത്രമാണ് കുടിവെള്ള കണക്ഷനുകൾ ഉണ്ടായിരുന്നത്. 2025 ജനുവരിയിലെ കണക്ക് അനുസരിച്ച് 38 ലക്ഷം വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ വകുപ്പിന് സാധിച്ചു. 115 പഞ്ചായത്തുകളും ഒൻപത് നിയമസഭാ മണ്ഡലങ്ങളിലും 100 ശതമാനം കുടിവെള്ള ലഭ്യത കൈവരിച്ചു.
 

നഗരങ്ങളിൽ കുടിവെള്ളം ഉറപ്പാക്കാൻ കിഫ്ബി ധനസഹായത്തോടെ നാളിതുവരെ 5399.608 കോടി രൂപയുടെ 77 പദ്ധതികൾക്ക് അനുമതി ലഭിച്ചു. 4969.375 കോടി രൂപയുടെ 66 കുടിവെള്ള പദ്ധതികളും 430.233 കോടി രൂപയുടെ 11 സർക്കിളുകൾക്ക് കീഴിലായി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും ഇതിലുൾപ്പെടുന്നു. അമൃത് 1.0 പദ്ധതിയിലുൾപ്പെടുത്തി ഒന്നാം ഘട്ടത്തിൽ ഒൻപത് നഗരങ്ങൾക്കായി 1081 കോടി രൂപയുടെ 184 ജല വിതരണ പദ്ധതികളും അമൃത് 2.0 രണ്ട് ഘട്ടങ്ങളിലായി 38 പ്രവൃത്തികളും പൂർത്തിയാക്കി അമൃത് 3.0യിലേക്ക് സംസ്ഥാനം കടന്നിരിക്കുകയാണ്.
 

വെൽ സെൻസെസ് വഴി സംസ്ഥാനത്തെ മുഴുവൻ കിണറുകൾ, കുഴൽ കിണറുകൾ, കുളങ്ങൾ, നീരുറവകൾ എന്നിങ്ങനെ എല്ലാവിധ ഭൂജല സ്രോതസ്സുകളുടെയും സ്ഥാനം, തരം,ആഴം, ജല ലഭ്യത, ഉപയോഗം മണ്ണിന്റെ ഘടന തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. ഈ വെൽ സെൻസസ് പൂർത്തിയാകുന്നതോടെ കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും ഭൂജല വിഭവ ശേഷി മനസ്സിലാകാനും വരൾച്ച സാധ്യതാ മേഖലകൾ കണ്ടെത്തി ശാസ്ത്രീയമായ പദ്ധതികൾ ആവിഷ്‌കരിക്കാനും വരൾച്ചാ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും ജലജന്യ രോഗങ്ങൾ തടയാനും സാധിക്കും. കേരളം ജലത്തിൻ്റെ കാര്യത്തിൽ സ്വയംപര്യാപ്തതയും ദീർഘകാല ദൃശ്യവീക്ഷണവുമുള്ള ഒരു മാതൃകാ സംസ്ഥാനമായി മാറുകയാണ്.

അനുബന്ധ ലേഖനങ്ങൾ

സ്‌കൂളുകള്‍ക്ക് ഇനി അന്താരാഷ്ട്ര തിളക്കം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ചുയർന്നത് നമ്മുടെ കൺമുന്നിലുള്ള അനുഭവസാക്ഷ്യമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെ മാത്രം 2460 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക വികസനത്തിന് കരുതല്‍
കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
കൂടുതൽ വിവരങ്ങൾ
നേരത്തെ എത്തി പാഠപുസ്തകങ്ങള്‍
അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.
കൂടുതൽ വിവരങ്ങൾ
സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ
കരുതലായ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍
കഴിഞ്ഞ നാലുവർഷക്കാലം സാമ്പത്തിക വെല്ലുവിളികളെ സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും നേരിട്ട് വികസന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിന് സാധിച്ചു. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടെ വിജയകരമായ നടത്തിപ്പ്.
കൂടുതൽ വിവരങ്ങൾ
കണക്ടായി കേരളം കെ-ഫോണിലൂടെ
ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന നാഴികക്കല്ല്!. ഡിജിറ്റൽ ഡിവൈഡിന് ബദലായി, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്.
കൂടുതൽ വിവരങ്ങൾ
ദാരിദ്ര്യരഹിത കേരളത്തിലേക്ക്‌
ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. നീതി ആയോഗിന്റെ 2023-ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം, ഇന്ത്യയിലെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമാണ്.
കൂടുതൽ വിവരങ്ങൾ
കാലത്തിനൊപ്പം വേഗത്തില്‍ മോട്ടോര്‍വാഹന വകുപ്പ്‌
പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് വലിയ പരിഷ്‌കാരങ്ങളുമായി മുന്നേറുകയാണ്. ഡിജിറ്റൽവത്കരണം, പരാതി പരിഹാരത്തിലെ വേഗത, സേവനങ്ങളുടെ നവീകരണം, റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി അതിവേഗമാണ് വകുപ്പ് മികവിലേക്ക് കുതിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്ക്, കേരളത്തിന്റെ ഹരിത വിപ്ലവം
കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കാണ് കേരളത്തിൻ്റെ കുതിപ്പ്. 'ഞങ്ങളും കൃഷിയിലേക്ക്', 'നവോത്ഥാൻ', 'കൃഷി സമൃദ്ധി' തുടങ്ങിയ പദ്ധതികൾക്കൊപ്പം, 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം ഓരോ വർഷവും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ