ജനങ്ങള്‍ക്കൊപ്പം സപ്ലൈകോ

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ശക്തമായ വിപണി ഇടപെടൽ നടത്തുന്ന സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) രാജ്യത്തിന് തന്നെ മാതൃകയാണ്.

 

നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞവിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം 1634 വിൽപനശാലകൾ സപ്ലൈകോ വിജയകരമായി പ്രവർത്തിപ്പിക്കുന്നു. ഇതിൽ 915 മാവേലി സ്റ്റോറുകളും 588 സൂപ്പർ മാർക്കറ്റുകളും ഉൾപ്പെടുന്നു. ആറ് ഹൈപ്പർ മാർക്കറ്റുകൾ, 88 മെഡിക്കൽ സ്റ്റോറുകൾ, 13 പെട്രോൾ ബങ്കുകൾ, 3 എൽപിജി ഔട്ട്‌ലെറ്റുകൾ, 21 മൊബൈൽ മാവേലി സ്റ്റോറുകൾ എന്നിങ്ങനെ സ്ഥാപനങ്ങൾ വേറെയും.

 

2016 മെയ് മാസത്തിലെ സബ്‌സിഡി വിലയിൽ മാറ്റമില്ലാതെ, 13 ഇനം അവശ്യസാധനങ്ങൾ 2024 ഫെബ്രുവരി വരെ സപ്ലൈകോ ലഭ്യമാക്കി. പൊതുവിപണിയിലെ വിലയുടെ ഏകദേശം പകുതിയോളം വിലയ്ക്ക് ഈ സാധനങ്ങൾ നൽകാൻ സപ്ലൈകോക്ക് കഴിഞ്ഞു. ഇപ്പോഴും, ശരാശരി 35% സബ്‌സിഡിയോടെ അവശ്യസാധനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നുണ്ട്.

 

വില നിയന്ത്രണത്തിന് പുറമെ, നെല്ല് സംഭരണത്തിലും സപ്ലൈകോ പ്രധാന പങ്ക് വഹിക്കുന്നു. പ്രതിവർഷം ഏകദേശം ആറ് ലക്ഷം മെട്രിക് ടൺ നെല്ല് കർഷകരിൽ നിന്ന് സംഭരിച്ച് അവർക്ക് ന്യായമായ വില ഉറപ്പാക്കുന്നു. സംഭരിച്ച നെല്ല് സംസ്കരിച്ച് അരിയായി റേഷൻ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത് സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമാണ്. കേന്ദ്രം നൽകുന്ന താങ്ങുവിലക്ക് പുറമെ സംസ്ഥാന സർക്കാർ ഇൻസെന്റീവ് ബോണസ് നൽകി, രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് കേരളത്തിൽ നെല്ല് സംഭരിക്കുന്നത്.

 

സാധാരണ ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കിയും കർഷകർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കിയുമുള്ള സപ്ലൈകോയുടെ ഇടപെടലുകൾ സാധാരണക്കാർക്ക് ആശ്വാസമാണ്.

അനുബന്ധ ലേഖനങ്ങൾ

കലാകാരന്മാർക്ക് കരുതലൊരുക്കി സാംസ്‌കാരിക കേരളം
കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് തനത് കലാരൂപങ്ങളെ പരിപോഷിപ്പിക്കാനും മറ്റ് കലകളെ പ്രോത്സാഹിപ്പിക്കാനും, കലാകാരന്മാരുടെ സംരക്ഷണത്തിനും, കലയെ ഒരു ജീവനോപാധിയാക്കി മാറ്റാനും ആവശ്യമായ ശക്തമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. കലാപ്രവർത്തനങ്ങളെയും സാംസ്‌കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കലാകാരന്മാരെ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യവുമുണ്ട്.
കൂടുതൽ വിവരങ്ങൾ
കേരള പി.എസ്.സി; തൊഴിൽ ഒരുക്കുന്നതിൽ മുന്നിൽ
യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മാതൃകാപരമായ മുന്നേറ്റമാണ് കേരള പി.എസ്.സി നടത്തുന്നത്. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വഴി രണ്ടേമുക്കാൽ ലക്ഷത്തിലധികം നിയമനങ്ങൾ സാധ്യമാക്കുകയും, 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തത് സുപ്രധാന നേട്ടമാണ്.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യഭദ്രത ഉറപ്പാക്കി കേരളം
ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനമെന്ന വലിയ നേട്ടത്തിലേക്ക് കേരളം ചുവടുകൾ വച്ചു കഴിഞ്ഞു. തെരുവോരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കുന്ന ചരിത്രനേട്ടത്തോടെയാണ് ഏവർക്കും റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്.ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 5,26,234 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്ക്, കേരളത്തിന്റെ ഹരിത വിപ്ലവം
കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കാണ് കേരളത്തിൻ്റെ കുതിപ്പ്. 'ഞങ്ങളും കൃഷിയിലേക്ക്', 'നവോത്ഥാൻ', 'കൃഷി സമൃദ്ധി' തുടങ്ങിയ പദ്ധതികൾക്കൊപ്പം, 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം ഓരോ വർഷവും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ
നേരത്തെ എത്തി പാഠപുസ്തകങ്ങള്‍
അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.
കൂടുതൽ വിവരങ്ങൾ
സംഘര്‍ഷം വേണ്ട സംരക്ഷിക്കാം
സംസ്ഥാനത്ത് ഉയരുന്ന വന്യജീവി സംഘര്‍ഷങ്ങളെ ശാസ്ത്രീയവും മാനുഷികവുമായ സമീപനത്തിലൂടെ നേരിടാൻ വിപുലമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മനുഷ്യരുടെ സുരക്ഷയും വന്യജീവികളുടെ സംരക്ഷണവും ഒത്തു ചേര്‍ന്ന് നിലനില്‍ക്കുന്ന 'മനുഷ്യ-വന്യജീവി സമവായം' ഈ ശ്രമങ്ങളുടെ അടിസ്ഥാനമാണ്.
കൂടുതൽ വിവരങ്ങൾ
വിറ്റുവരവില്‍ കുതിപ്പുമായി കേരള ചിക്കന്‍
കോഴി ഇറച്ചിയുടെ വിലക്കൂടുതലിന് പരിഹാരം കാണുക, ജനങ്ങൾക്ക് ഗുണനിലവാരമുള്ള ഇറച്ചി ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച കേരള ചിക്കൻ റെക്കോഡ് വിറ്റുവരവിലേക്ക്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിലൂടെ കോഴിയിറച്ചി വിറ്റ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ വരുമാനം 105.63 കോടി രൂപ.
കൂടുതൽ വിവരങ്ങൾ
ഫിഷറീസ് മേഖലയിലെ സ്ത്രീശക്തി
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിലും സമഗ്ര വികസനത്തിലും കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 29.98 കോടി രൂപയാണ് സാഫ് ചെലവഴിച്ചത്.
കൂടുതൽ വിവരങ്ങൾ