തീരങ്ങളില്‍ ക്ഷേമവും വികസനവും

കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി. വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ അധിവസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ 2878 കുടുംബങ്ങൾക്ക് പുനരധിവാസം പൂർത്തീകരിക്കാനും 5361 പേർക് പുനരധിവാസം ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്. പുനർഗേഹം പദ്ധതി പ്രകാരം സംസ്ഥാനത്തെ മൂന്ന് ജില്ലകളിലായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 390 ഫ്‌ളാറ്റുകൾ നിർമ്മിച്ചു നൽകി.1136 ഫ്‌ളാറ്റുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.കൂടാതെ, 3561 ഭവനങ്ങൾക്ക് വകുപ്പ് വഴിയും 13043 ഭവനങ്ങൾക്ക് ലൈഫ് മിഷൻ വഴിയും ധനസഹായം നൽകി സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു.
 

മത്സ്യമേഖലയുടെ ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്ക് വർദ്ധിപ്പിക്കാനും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാനുമായി കഴിഞ്ഞ ഒൻപത് വർഷത്തിനിടെ 3935.41 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി, ഇതിൽ 3494.22 കോടി രൂപ മത്സ്യമേഖലയിൽ ചെലവഴിച്ചു എന്നത് സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. കിഫ്ബി, ഓഖി പാക്കേജ്, ലൈഫ് മിഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജലസേചന വകുപ്പ്, ആർ.കെ.ഐ., തൊഴിൽ വകുപ്പ് എന്നിവയെല്ലാം സംയുക്തമായി തീരസംരക്ഷണമടക്കമുള്ള മത്സ്യമേഖലയിലെ വികസനത്തിനായി 12,000 കോടിയിലധികം രൂപയാണ് ചെലവഴിച്ചു വരുന്നത്.
 

കാലാവസ്ഥാ മുന്നറിയിപ്പുകൾ, കോവിഡ് തുടങ്ങിയ പ്രതിസന്ധികളാൽ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളിലായി ആകെ 180 കോടി രൂപയുടെ ധനസഹായം നൽകി. ഗുരുതര രോഗങ്ങൾ ബാധിച്ചവർക്ക് അഞ്ച് വർഷത്തേക്ക് തുടർചികിത്സാ ധനസഹായം നൽകുന്ന 'സാന്ത്വനതീരം' പദ്ധതി നടപ്പാക്കി. തീരദേശ ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണാനുമായി എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി 47 കേന്ദ്രങ്ങളിൽ 'തീരസദസ്സ്' സംഘടിപ്പിച്ചു.
 

മത്സ്യത്തൊഴിലാളി മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. 57 തീരദേശ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 66.35 കോടി രൂപ കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ചു. 'വിദ്യാതീരം' പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ, സിവിൽ സർവീസ്, ബാങ്ക് ടെസ്റ്റ് പരീക്ഷാ പരിശീലനം നൽകി വരുന്നു. ഈ പദ്ധതിയിലൂടെ തീരമേഖലയിൽ നിന്ന് 97 ഡോക്ടർമാരെ സൃഷ്ടിക്കാൻ സാധിച്ചു എന്നത് വലിയ നേട്ടമാണ്. പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്ക് സാമ്പത്തികാനുകൂല്യങ്ങൾ നൽകുകയും, മാതാപിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുത്തു.
 

51 മത്സ്യമാർക്കറ്റുകൾ നവീകരിക്കുന്നതിന് കിഫ്ബിയിൽ നിന്നും 142 കോടി രൂപ നീക്കിവച്ചു. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പാടാക്കി. പ്രീമിയം തുകയുടെ 90% സർക്കാർ സഹായമാണ്. മത്സ്യബന്ധന ഹാർബറുകളുടെ നടത്തിപ്പിനും പരിപാലനത്തിനുമായി സംസ്ഥാനത്തെ പ്രധാന ഹാർബറുകളിൽ ഹാർബർ മാനേജ്മെന്റ് സൊസൈറ്റികൾ രൂപീകരിച്ചു. മണ്ണെണ്ണയുടെ ലഭ്യതക്കുറവും വിലവർധനയും പരിഗണിച്ച് കൂടുതൽ സുലഭവും ആദായകരവുമായ പെട്രോൾ, ഡീസൽ, എൽപിജി ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള എൻജിനുകളിലേക്ക് മാറുന്നതിന് സർക്കാർ ധനസഹായം നൽകുന്ന പദ്ധതി ആവിഷ്‌കരിച്ചു.
 

കടൽമത്സ്യ പ്രജനനത്തിന് സഹായകരമാകുന്ന കൃത്രിമ ആവാസ കേന്ദ്രങ്ങൾ അഥവാ കൃത്രിമപ്പാര് മൊഡ്യൂൾ ഉപയോഗിച്ച് ഉൾക്കടലിൽ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കിയത് മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കും. തിരുവനന്തപുരം ജില്ലയിലെ 42 മത്സ്യഗ്രാമങ്ങളിൽ ഈ നിക്ഷേപം പൂർത്തിയായി. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മത്സ്യബന്ധന തുറമുഖം പൊഴിയൂരിൽ യാഥാർത്ഥ്യമാകുന്നു. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്താനും അവരുടെ സാമ്പത്തികവും സാമൂഹികവുമായ ഭദ്രത ഉറപ്പാക്കാനും മികച്ച ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. ക്ഷേമവും വികസനവും ഒരുമിപ്പിച്ച്, തീരദേശ കേരളത്തിന് ഒരു പുതിയ പ്രതീക്ഷയാണ് സർക്കാർ നൽകിയിരിക്കുന്നത്.

അനുബന്ധ ലേഖനങ്ങൾ

സഹകാരി സാന്ത്വനം; വിതരണം ചെയ്തത് 1 കോടിയിലേറെ രൂപ
സഹകരണ വകുപ്പിന്റെ 'സഹകാരി സാന്ത്വനം' പദ്ധതി, സഹകരണ മേഖലയിൽ പ്രവർത്തിച്ചവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ദീർഘകാലം സഹകരണ രംഗത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചവരോ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരോ ആയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹകാരികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
വളര്‍ത്തുമൃഗങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ചികിത്സ
കേരളത്തിലെ വളർത്തുമൃഗങ്ങൾക്ക് കാര്യക്ഷമവും സമയബന്ധിതവുമായ ചികിത്സ ഉറപ്പാക്കുന്നതിൽ വലിയ മുന്നേറ്റവുമായി മൃഗസംരക്ഷണ വകുപ്പ്. കർഷകർക്ക് ആശ്വാസമായി, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സംസ്ഥാനത്തുടനീളം ജനപ്രിയമാവുകയാണ്.
കൂടുതൽ വിവരങ്ങൾ
ഉയരെ ഉന്നതവിദ്യാഭ്യാസ മേഖല
നവകേരളസൃഷ്ടിയുടെ ഭാഗമായി നവവൈജ്ഞാനിക സമൂഹമാക്കി രൂപപ്പെടുത്താനുള്ള പരിശ്രമങ്ങളിൽ മുന്നിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആയിരത്തോളം ബിരുദ പ്രോഗ്രാമുകളും ഇരുന്നൂറിലധികം ബിരുദാനന്തര പ്രോഗ്രാമുകളും അനുവദിച്ചു.
കൂടുതൽ വിവരങ്ങൾ
സേവന മേഖലയിൽ മികവു തെളിയിച്ച് ലീഗൽ മെട്രോളജി
ലീഗൽ മെട്രോളജി വകുപ്പ് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയും ശ്രദ്ധേയമായ നേട്ടങ്ങളാണ് ഇക്കാലയളവിൽ കൈവരിച്ചത്.   എറണാകുളം സെൻട്രൽ ലബോറട്ടറിയിൽ പുതിയ കാലിബറേഷൻ ലാബുകൾ ആരംഭിച്ചത് ഇതിൽ പ്രധാനമാണ്.
കൂടുതൽ വിവരങ്ങൾ
സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങളില്‍ റെക്കോര്‍ഡ് നേട്ടം
കായിക മേഖലയിലെ നിയമനങ്ങളിൽ കേരളം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒമ്പത് വർഷത്തിനിടെ സ്പോർട്സ് ക്വാട്ടയിൽ 960 കായികതാരങ്ങൾക്കാണ് സർക്കാർ നിയമനം നൽകിയത്.
കൂടുതൽ വിവരങ്ങൾ
ഡിജിറ്റലായി റവന്യൂ സേവനങ്ങള്‍
കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.
കൂടുതൽ വിവരങ്ങൾ
ഹരിത ഊര്‍ജ്ജത്തിലേക്ക് ചുവടുറപ്പിച്ച് കേരളം
പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ കേരളത്തിൽ പരിസ്ഥിതിക്ക് ദോഷം വരുത്താതെയും കുറഞ്ഞ ചെലവിലും വൈദ്യുതി ലഭ്യമാക്കുന്ന പുനരുപയോഗ ഊർജ്ജപദ്ധതികളിൽ കേരളം ഏറെ മുന്നോട്ടാണ്. സൗരോർജ്ജമടക്കം പുനരുപയോഗ ഊർജ്ജസ്രേതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക കൂടിയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
പവര്‍ഫുള്‍ കേരളം
പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഒഴിവായ ഭരണമികവിൽ സംസ്ഥാനത്തെ വൈദ്യുതി മേഖല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നേടിയത് 1419.55 മെഗാവാട്ടിന്റെ വർധനവാണ്.
കൂടുതൽ വിവരങ്ങൾ
നേരത്തെ എത്തി പാഠപുസ്തകങ്ങള്‍
അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.
കൂടുതൽ വിവരങ്ങൾ