പൊതുഗതാഗത വിപ്ലവമാകാന്‍ സ്വിഫ്റ്റ്

കേരളത്തിന്റെ ഗതാഗത മേഖലയിൽ നിർണ്ണായക മുന്നേറ്റത്തിന് തുടക്കമിട്ട് ഈ സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. 2021 നവംബർ ഒമ്പതിന് കമ്പനിയായി രജിസ്റ്റർ ചെയ്ത ഈ സംരംഭം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ 444 ബസ്സുകൾ ആണ് സ്വിഫ്റ്റിൽ സർവീസ് നടത്തുന്നത്.
 

ദീർഘദൂര സർവീസുകൾ കാര്യക്ഷമമായി നടത്തുന്നതിന്, കെ.എസ്.ആർ.ടി.സി.ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം, സാങ്കേതിക, മാനേജീരിയൽ, പ്രവർത്തന പിന്തുണ എന്നിവ നൽകുന്നതിനും, KIIFB ധനസഹായം നൽകുന്ന പുതിയ ബസുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനും, സംസ്ഥാന പ്ലാൻ സ്‌കീമുകൾക്ക് കീഴിലുള്ള ബസുകൾ, സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ മറ്റ് സ്‌കീമുകൾക്ക് കീഴിൽ ലഭിച്ച ബസുകൾ, സ്‌പോൺസർഷിപ്പിന് കീഴിൽലഭിച്ച ബസുകൾ തുടങ്ങീ വിവിധ പദ്ധതികൾ നടപ്പാക്കുക ലക്ഷ്യമിട്ട് ആണ് KSRTC-SWIFTന്റെ രൂപീകരണം.
 

പ്ലാൻ ഫണ്ട് ഉപയോഗിച്ച് 8 പ്രീമിയം മൾട്ടി ആക്‌സിൽ എ.സി. സ്ലീപ്പർ, 20 സെമീ പ്രീമിയം എ.സി. സീറ്റർ, 88 നോൺ എ.സി. എയർ സസ്‌പെൻഷൻ ബസുകളും, കിഫ്ബി ഒന്നാംഘട്ട ധനസഹായമായ 359 കോടി രൂപയിൽ നിന്ന് 46.22 കോടി രൂപക്ക് 50 ഇലക്ട്രിക് ബസ്സുകളും, 2022-23-ൽ സർക്കാർ പദ്ധതി വിഹിതമായ 50 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 131 കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ദീർഘദൂര സർവീസുകളും, ഇതിന് പുറമേ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരത്തിൽ സർവീസുകൾ നടത്താൻ 113 എണ്ണം 9 മീറ്റർ നോൺ എ.സി ഇലക്ട്രിക് ബസ്സുകളും വാങ്ങി. കൂടാതെ, കെഎസ്ആർടിസി-സ്വിഫ്റ്റിൻ്റെ തനത് ഫണ്ട് ഉപയോഗിച്ച് ദീർഘദൂര സർവീസുകൾക്കായി ഒരു എ/സി സ്ലീപ്പർ കം സീറ്റർ ബസും, ഒരു നോൺ-എ/സി സ്ലീപ്പർ കം സീറ്റർ ബസുകളും വാങ്ങുകയുണ്ടായി.
 

2023-24 വർഷത്തേക്കുള്ള പ്ലാൻ ഫണ്ട് വിഹിതം ഉപയോഗിച്ച് 20 സൂപ്പർഫാസ്റ്റ് ഡീസൽ BSVI ബസുകൾവാങ്ങി 2024 ജനുവരി 11 മുതൽ സർവീസും ആരംഭിച്ചു. സ്മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ച് 2 (രണ്ട്) ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ വാങ്ങുകയും തിരുവനന്തപുരം നഗരത്തിൽ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സംരംഭത്തിന് കീഴിൽ ഈ ബസുകൾ സർവീസ് നടത്തിവരുന്നു. നഗരത്തിലെ കാഴ്ചകൾ ആസ്വദിക്കാനുള്ള ഈ സൗകര്യം വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയങ്കരമായി. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരത്തിൽ സർവീസുകൾ നടത്താൻ 113 എണ്ണം 9 മീറ്റർ നോൺ എ.സി ഇലക്ട്രിക് ബസുകൾ വാങ്ങുകയും 2023 ആഗസ്റ്റ് 26 മുതൽ സർവീസ് നടത്തുകയും ചെയ്യുന്നു. കെഎസ്ആർടിസി-സ്വിഫ്റ്റിൻ്റെ ഫണ്ട് ഉപയോഗിച്ച് ദീർഘദൂര സർവീസുകൾക്കായി 13 എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ വാങ്ങി. ഈ ബസുകളുടെ സർവീസുകൾ 2024 ഒക്ടോബർ മാസം മുതൽ ആരംഭിച്ചിട്ടുണ്ട്. നിലവിൽ 165 ഇലക്ട്രിക്ക് ബസ്സുകളടക്കം 444 ബസ്സുകൾ സ്വിഫ്റ്റിൽ സർവീസ് നടത്തി വരുന്നു.
 

സ്വിഫ്റ്റ് സർവീസുകളുടെ വളർച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വഴിയൊരുക്കി. ബസുകൾ സർവീസ് നടത്താൻ ദിവസവേതന അടിസ്ഥാനത്തിൽ 1789 താത്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇതിന് പുറമേ 10 എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസുകൾ വാങ്ങാനുള്ള നടപടിക്രമങ്ങളിലാണ് വകുപ്പ്. കെഎസ്ആർടിസി സ്വിഫ്റ്റ്, പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനോടൊപ്പം യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും സംസ്ഥാനത്തിന്റെ പൊതുഗതാഗത മേഖലയ്ക്ക് ഒരു മുതൽക്കൂട്ടാണ്.

അനുബന്ധ ലേഖനങ്ങൾ

യാത്രാവസന്തമായി KSRTC ബഡ്ജറ്റ് ടൂറിസം
കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ വൈവിധ്യമാർന്ന സേവനാനുഭവം ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) വിനോദസഞ്ചാരരംഗത്ത് നടത്തുന്നത് മികച്ച മുന്നേറ്റം. വരുമാനം വർദ്ധിപ്പിക്കുന്നതിലും പുതിയ യാത്രാനുഭവങ്ങൾ ഒരുക്കുന്നതിലും ബി.ടി.സി ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ശുദ്ധജലം ഇനി സുലഭം
എല്ലാവർക്കും എല്ലാവീടുകളിലും ശുദ്ധജല വിതരണം ഉറപ്പാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം തുടങ്ങി നാല് വർഷം കടക്കുമ്പോൾ 38 ലക്ഷത്തോളം (38,37,858- 2025 മാർച്ച് വരെ) ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കി.
കൂടുതൽ വിവരങ്ങൾ
പവര്‍ഫുള്‍ കേരളം
പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഒഴിവായ ഭരണമികവിൽ സംസ്ഥാനത്തെ വൈദ്യുതി മേഖല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നേടിയത് 1419.55 മെഗാവാട്ടിന്റെ വർധനവാണ്.
കൂടുതൽ വിവരങ്ങൾ
വളരുന്നു ക്ഷീരസമ്പത്ത്‌
കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും, പോഷകാഹാര ലഭ്യതയുടെയും നട്ടെല്ലായ ക്ഷീരമേഖലയെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയെ കൂടുതൽ കർഷക സൗഹാർദ്ദമാക്കി പരിഷ്കരിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.
കൂടുതൽ വിവരങ്ങൾ
വ്യവസായ ഹബ്ബായി കേരളം
സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടികളും പരിഷ്‌കാരങ്ങളും നടപ്പാക്കുന്നതിൽ മികച്ച നേട്ടങ്ങളുമായി സർക്കാർ. രാജ്യത്തെ ഏറ്റവും വികസിതമായ വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വ്യവസായ നയം പുതുക്കിയത്.
കൂടുതൽ വിവരങ്ങൾ
കാൻസർ പ്രതിരോധത്തിൽ കേരളത്തിന്റെ കരുത്ത്
സംസ്ഥാനത്തെ അർബുദ ചികിത്സാ രംഗത്ത് കേരള സർക്കാർ കൈവരിച്ചത് നിർണായകമായ മുന്നേറ്റങ്ങളാണ്. സാധാരണക്കാർക്ക് ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കിയ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ
മാതൃകാ വളര്‍ച്ചയുമായി ഉത്തരവാദിത്ത ടൂറിസം
വിനോദസഞ്ചാര മേഖലയുടെ വളർച്ചയും, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. വിനോദസഞ്ചാരത്തിന്റെ ഒരു ബദൽ മാതൃകയാണിത്.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ