മൃഗസംരക്ഷണത്തിന് സാങ്കേതിക പിന്തുണ

മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളെ പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണരീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സർക്കാരിന് സാധിച്ചു. മൃഗസംരക്ഷണ മേഖലയിലെ ശ്രദ്ധേയ മുന്നേറ്റങ്ങളിൽ ഏറ്റവും പ്രധാനം ചികിത്സാ സേവനങ്ങൾ തന്നെയാണ്.
 

മൃഗങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാസേവനങ്ങൾ നൽകാൻ സംസ്ഥാനത്തെ 47 ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ആരംഭിച്ചു. 12 കേന്ദ്രങ്ങളിൽ മൊബൈൽ സർജറി യൂണിറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. മൂന്ന് ജില്ലകളിൽ മൊബൈൽ എക്‌സ്-റേ, അൾട്രാസൗണ്ട് സ്‌കാനിങ്, സർജറി സൗകര്യങ്ങളുള്ള ടെലി വെറ്ററിനറി യൂണിറ്റുകൾ സ്ഥാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട 60 മൃഗചികിത്സാ കേന്ദ്രങ്ങളിൽ വെറ്ററിനറി ബിരുദം നേടിയ പുതു വെറ്ററിനറി ഡോക്ടർമാരെ ജൂനിയർ റസിഡന്റ് വെറ്ററിനറി ഡോക്ടർമാരായി നിയോഗിക്കുന്ന പദ്ധതി നടപ്പാക്കി.
 

കൂടുതല്‍ പേരെ മൃഗസംരക്ഷണ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി 2012 ലെ കേരള പഞ്ചായത്ത് രാജ് ചട്ടപ്രകാരമുള്ള ഫാം ലൈസൻസിന് ചട്ടങ്ങൾ കർഷക സൗഹൃദപരമായി പരിഷ്കരിച്ചു. അതുപോലെ തന്നെ മൃഗസംരക്ഷണ വകുപ്പിൽ സമഗ്ര ഇ-ഹെൽത്ത് മാനേജ്മെന്റ് സിസ്റ്റം (e-Samruddha) ആരംഭിച്ചു കഴിഞ്ഞു. മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി A-HELP (Accredited Agent for Health and Extension of Livestock Production) എന്ന കര്‍മ്മസേന രൂപീകരിച്ചു.
 

പേവിഷ പ്രതിരോധത്തിനായി തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് സമഗ്ര വാക്‌സിനേഷൻ യജ്ഞം നടപ്പാക്കി. സംസ്ഥാനത്ത് ആദ്യമായി SIAD ൽ (State Institute for Animal Diseases) പേവിഷ പ്രതിരോധ ആന്റിബോഡി നിർണ്ണയ സംവിധാനം ഏർപ്പെടുത്തി. കുളമ്പ് രോഗം, പേവിഷബാധ, ചർമ്മമുഴ തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കാനായി പ്രത്യേക പദ്ധതികളും ആവിഷ്‌കരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിൽ മൾട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി പ്രവർത്തനക്ഷമമാക്കി. എറണാകുളം, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലുള്ള ലബോറട്ടറികൾക്ക് NABL അംഗീകാരം ലഭിച്ചു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 77 കോടി രൂപയുടെ ജീവനോപാധി സഹായങ്ങൾ വിതരണം ചെയ്തു. പശു, ആട്, കിടാരി, കോഴി, പന്നി, താറാവ് വളർത്തൽ, ശാസ്ത്രീയ തൊഴുത്ത് വിതരണം, കാലിത്തീറ്റ സബ്‌സിഡി തുടങ്ങിയ പദ്ധതികൾ നടപ്പാക്കി.
 

വിവിധ മൂല്യവർദ്ധിത ഇറച്ചി ഉൽപ്പന്നങ്ങൾക്കായി ആരംഭിച്ച പ്ലാന്റ് ഈ സർക്കാരിന്റെ ഭരണമികവിന്റെ പ്രതീകമാണ്. ഇറച്ചി വിപണിയിൽ നടത്തുന്ന മറ്റൊരു പ്രധാന ഇടപെടലാണ് കുടുംബശ്രീയുട നേതൃത്വത്തിലുള്ള കേരള ചിക്കൻ ഔട്ട്ലെറ്റുകൾ. വിധവകൾക്കായുള്ള കെപ്‌കോ 'ആശ്രയ' കോഴിവളർത്തൽ പദ്ധതിയും കുടുംബശ്രീ അംഗങ്ങൾക്കായുള്ള കെപ്‌കോ 'വനിതാമിത്രം' പദ്ധതിയും ഏറെ ജനകീയമായി.
 

സർക്കാരിന്റെ ഈ പ്രവർത്തനങ്ങൾ കേരളത്തിന്റെ മൃഗസംരക്ഷണ മേഖലയിൽ സാങ്കേതികവും സാമൂഹികവുമായ വിപ്ലവം സൃഷ്ടിച്ചു. കർഷകർക്ക് മികച്ച ചികിത്സാ സൗകര്യങ്ങളും സാമ്പത്തിക പിന്തുണയും ഉറപ്പാക്കുന്നതിനൊപ്പം, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും മൂല്യവർദ്ധിതഉൽപ്പന്നങ്ങളിലൂടെ പുതിയ വിപണി സാധ്യതകൾ കണ്ടെത്താനും വഴിയൊരുക്കി.

അനുബന്ധ ലേഖനങ്ങൾ

സഹകാരി സാന്ത്വനം; വിതരണം ചെയ്തത് 1 കോടിയിലേറെ രൂപ
സഹകരണ വകുപ്പിന്റെ 'സഹകാരി സാന്ത്വനം' പദ്ധതി, സഹകരണ മേഖലയിൽ പ്രവർത്തിച്ചവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ദീർഘകാലം സഹകരണ രംഗത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിച്ചവരോ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരോ ആയ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹകാരികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
കണക്ടായി കേരളം കെ-ഫോണിലൂടെ
ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന നാഴികക്കല്ല്!. ഡിജിറ്റൽ ഡിവൈഡിന് ബദലായി, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്.
കൂടുതൽ വിവരങ്ങൾ
തീരങ്ങളില്‍ ക്ഷേമവും വികസനവും
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി.
കൂടുതൽ വിവരങ്ങൾ
ഡിജിറ്റലായി റവന്യൂ സേവനങ്ങള്‍
കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീ; വികസനത്തിന്‍റെ സ്ത്രീമുഖം
ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീമുന്നേറ്റത്തിന്റെ അതുല്യ മാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്ക്, കേരളത്തിന്റെ ഹരിത വിപ്ലവം
കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കാണ് കേരളത്തിൻ്റെ കുതിപ്പ്. 'ഞങ്ങളും കൃഷിയിലേക്ക്', 'നവോത്ഥാൻ', 'കൃഷി സമൃദ്ധി' തുടങ്ങിയ പദ്ധതികൾക്കൊപ്പം, 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം ഓരോ വർഷവും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ
ഇന്ത്യയുടെ മ്യൂസിയം ഹബ്ബായി കേരളം
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അമൂല്യമായ കാവൽക്കാരാണ് സംസ്ഥാന മ്യൂസിയം, പുരാവസ്തു-പുരാരേഖാ വകുപ്പുകൾ. 17 മ്യൂസിയങ്ങളും 192 സംരക്ഷിത സ്മാരകങ്ങളുമായി തലയെടുപ്പോടെ നിൽക്കുന്ന ഈ വകുപ്പുകൾ, ഒൻപത് വർഷക്കാലം കേരളത്തിന്റെ മ്യൂസിയം സങ്കൽപ്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി.
കൂടുതൽ വിവരങ്ങൾ
സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങളില്‍ റെക്കോര്‍ഡ് നേട്ടം
കായിക മേഖലയിലെ നിയമനങ്ങളിൽ കേരളം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒമ്പത് വർഷത്തിനിടെ സ്പോർട്സ് ക്വാട്ടയിൽ 960 കായികതാരങ്ങൾക്കാണ് സർക്കാർ നിയമനം നൽകിയത്.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ