വിദേശ റിക്രൂട്ട്‌മെന്റില്‍ തിളക്കത്തോടെ നോര്‍ക്ക

കേരള പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിലൂടെ ഈ സർക്കാരിൻ്റെ കാലത്ത് സാധ്യമായത് 3834 റിക്രൂട്ട്‌മെന്റുകൾ. നിയമപരമായ പ്രവാസം ഒരുക്കുന്നത് മുതൽ ലോക പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവർക്കായി പുനരധിവാസം ഒരുക്കുന്നതുമടക്കം വിപുലമായ പ്രവർത്തനങ്ങൾക്കാണ് നോർക്ക നേതൃത്വം നൽകുന്നത്. വിദേശ റിക്രൂട്ട്‌മെന്റിൽ മുന്നിലുള്ള നോർക്ക നിലവിൽ സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈറ്റ് എന്നീ ഗൾഫ് രാജ്യങ്ങളിലേക്കും യുകെ, ജർമ്മനി, കാനഡ എന്നിവിടങ്ങളിലേക്കും ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ ടെക്‌നീഷ്യന്മാർ, ഗാർഹിക ജോലിക്കാർ എന്നീ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നാണ് റിക്രൂട്ട്മെന്റ് നടത്തിവരുന്നത്. 2022 ഏപ്രിൽ മുതൽ ഇതുവരെ 2378 യുവ പ്രൊഫഷണലുകൾക്ക് വിദേശജോലി ലഭ്യമാക്കി. ഈ കാലയളവിൽ തെരഞ്ഞെടുക്കപ്പെട്ട 1176 ഉദ്യോഗാർത്ഥികളുടെ നിയമന നടപടികൾ പുരോഗമിക്കുന്നു.
 

യുകെയിലെ വെയിൽസിലേക്ക് പ്രതിവർഷം ആരോഗ്യമേഖലയിലെ 250 പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിന് ധാരണാപത്രം ഒപ്പിട്ടു. 2022 നവംബർ മുതൽ ഇതുവരെ യുകെയിലെ ഇംഗ്ലണ്ടിലേയും വെയിൽസിലേയും എൻ.എച്ച്.എസിലേയ്ക്ക് നഴ്‌സ്, ഡോക്ടർ തസ്തികകളിൽ 639 ആരോഗ്യപ്രവർത്തകർ ജോലിയിൽ പ്രവേശിച്ചു. ജർമ്മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന സർക്കാരിന്റെ ട്രിപ്പിൾ വിൻ കേരള പദ്ധതി വഴി 670 നഴ്സിങ് പ്രൊഫഷണലുകൾ ജർമ്മനിയിലെത്തി. 881 ഉദ്യോഗാർഥികൾക്ക് ഗോയ്‌ഥേ സെന്ററിൽ ജർമ്മൻ ഭാഷാപഠനം പൂർത്തിയാകുന്നതോടെ നിയമനം ലഭിക്കും. കാനഡയിലുള്ള ന്യൂ ഫോണ്ട്‌ലന്റ് & ലാബ്രഡോർ പ്രവിശ്യയിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിലൂടെ 210 പേരെ തെരഞ്ഞെടുക്കുകയും 85 പേർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് 2021 ഏപ്രിൽ മുതൽ ഇതുവരെ കേരളത്തിൽ നിന്നും 420 ആരോഗ്യപ്രവർത്തകർക്കാണ് നിയമനം ലഭിച്ചത്. ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലേക്കും മാലി ദ്വീപിലേക്കും റിക്രൂട്ട്‌മെന്റുകൾ വഴി 21 പേർക്ക് നിയമനം ലഭിച്ചു.
 

വിദേശ ഭാഷാപ്രാവീണ്യവും തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് സഹായിക്കുന്നു. ഇതുവരെ 1087 പേർ ഇവിടെ പഠനം പൂർത്തിയാക്കി. നിലവിൽ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലുമായി 352 വിദ്യാർഥികൾ വിവിധ കോഴ്സുകൾ പഠിക്കുന്നു.
 

ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കാൻ സർക്കാർ 'ലോകകേരളം' ഓൺലൈൻ പോർട്ടലിന് തുടക്കമിട്ടു. യുക്രൈനിൽ നിന്ന് 3385 വിദ്യാർഥികളെ നാട്ടിൽ എത്തിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായിനിന്നു. 2023ലെ സുഡാൻ ആഭ്യന്തര കലാപത്തെ തുടർന്ന് ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 183 മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചു, മണിപ്പൂർ സംഘർഷകാലത്ത് 63 വിദ്യാർഥികളെ നാട്ടിലെത്തിച്ചു.
 

നോർക്ക റൂട്ട്സ് കോവിഡ് കാലത്ത് റെസ്‌പോൺസ് സെൽ രൂപീകരിച്ചിരുന്നു. ഇതിലൂടെ രജിസ്റ്റർ ചെയ്ത 5,61,302 പ്രവാസികളെ നാട്ടിലെത്തിച്ച് ഡോക്ടർമാരുടെ ഓൺലൈൻ സേവനവും ടെലികൗൺസലിംഗ് സേവനവും ഏർപ്പെടുത്തി. തിരികെ പോകാൻ സാധിക്കാത്ത പ്രവാസികൾക്ക് 5000 രൂപ വീതം അടിയന്തിര ധനസഹായം അനുവദിച്ചു. അപേക്ഷിച്ച 1.33 ലക്ഷം പ്രവാസികൾക്കായി ആകെ 66.9 കോടി രൂപ നൽകി.


പ്രവാസികളുടെ എല്ലാ ആവശ്യങ്ങൾക്കും താങ്ങും തണലുമായി, പ്രവാസ ലോകത്ത് കേരളത്തിന്റെ പേര് നിലനിർത്തുന്നതിൽ നോർക്ക റൂട്ട്സ് വഹിക്കുന്ന പങ്ക് വലുതാണ്. നോർക്കയിലൂടെ പ്രവാസി മലയാളികളുടെ സമഗ്രമായ ക്ഷേമം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

അനുബന്ധ ലേഖനങ്ങൾ

സഹകരണത്തിന്റെ കരുത്ത്‌
സഹകരണമേഖലയുടെ കരുത്ത് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തി വരുന്നത്. പതിനൊന്നാമത് ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയിൽ കേരളം ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പതാകവാഹകരായി.
കൂടുതൽ വിവരങ്ങൾ
പട്ടയ വിതരണത്തില്‍ ചരിത്ര നേട്ടം
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്'' എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് റവന്യൂ വകുപ്പ്. ഭൂരഹിതരില്ലാത്ത കേരളവും ഭവനരഹിതർക്കായി സുരക്ഷിതമായ താമസസൗകര്യങ്ങളും എന്നതാണ് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണ-ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾ
സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ
ക്ഷീരമേഖലയില്‍ നവയുഗം
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു.
കൂടുതൽ വിവരങ്ങൾ
ആരോഗ്യരം​ഗം പുരോഗതിയുടെ പാതയിൽ
ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും, നൂതന ചികിത്സാരീതികൾ ആരംഭിക്കുന്നതിലും, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും വലിയ മുന്നേറ്റമാണ് സർക്കാർ സാധ്യമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മുതൽ സംസ്ഥാനത്തെ ഓരോ ആരോഗ്യ സ്ഥാപനത്തിലും മാറ്റം പ്രകടമാണ്.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീയിലൂടെ സമൃദ്ധിയിലേക്ക്‌
കുടുംബശ്രീയിലൂടെ സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ. 163458 സംരംഭങ്ങളിലൂടെയാണ് വനിതകൾക്ക് ഉപജീവനമാർഗം ഒരുക്കിനൽകിയത്.
കൂടുതൽ വിവരങ്ങൾ
നേരത്തെ എത്തി പാഠപുസ്തകങ്ങള്‍
അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.
കൂടുതൽ വിവരങ്ങൾ
ഇന്ത്യയുടെ മ്യൂസിയം ഹബ്ബായി കേരളം
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അമൂല്യമായ കാവൽക്കാരാണ് സംസ്ഥാന മ്യൂസിയം, പുരാവസ്തു-പുരാരേഖാ വകുപ്പുകൾ. 17 മ്യൂസിയങ്ങളും 192 സംരക്ഷിത സ്മാരകങ്ങളുമായി തലയെടുപ്പോടെ നിൽക്കുന്ന ഈ വകുപ്പുകൾ, ഒൻപത് വർഷക്കാലം കേരളത്തിന്റെ മ്യൂസിയം സങ്കൽപ്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി.
കൂടുതൽ വിവരങ്ങൾ
കൈത്താങ്ങായി സമുന്നതി
കേരളത്തിലെ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കൈത്താങ്ങാകാൻ ആരംഭിച്ച കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ വഴി വിദ്യാഭ്യാസം, സംരംഭകത്വം, നൈപുണ്യ വികസനം, ഭവനം, വിവാഹം എന്നീ മേഖലകളിലാണ് സമഗ്ര പിന്തുണ നൽകി വരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ കോർപ്പറേഷൻ മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്.
കൂടുതൽ വിവരങ്ങൾ