നേരത്തെ എത്തി പാഠപുസ്തകങ്ങള്‍

അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.

 

പത്താംക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. കഴിഞ്ഞവർഷം പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ 238 ടൈറ്റിൽ പാഠപുസ്തകങ്ങളും, ഈ വർഷം പരിഷ്‌കരിച്ച രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ 205 ടൈറ്റിൽ പാഠപുസ്തകങ്ങളും ആണ് രണ്ട് വർഷം കൊണ്ട് പരിഷ്‌കരിച്ചത്. 2014ന് ശേഷം ആദ്യമായാണ് പാഠ്യപദ്ധതി പുതുക്കിയത്.

 

ഇതുകൂടാതെ, ഹയർസെക്കൻഡറി പാഠ്യപദ്ധതിയുടെയും പാഠപുസ്തകങ്ങളുടെയും പരിഷ്‌കരണം ആരംഭിച്ചുകഴിഞ്ഞ സർക്കാർ എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തി രാജ്യത്തിന് തന്നെ മാതൃകയായി. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രൈമറി തലങ്ങളിൽ കായിക വിദ്യാഭ്യാസത്തിനു വേണ്ടി ഹെൽത്തി കിഡ്‌സ് എന്നുള്ള പ്രത്യേക പുസ്തകവും ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി യോഗ പരിശീലനത്തിനായി പ്രത്യേക പാഠപുസ്തകവും കലാ വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രത്യേക പാഠപുസ്തകങ്ങളും തയ്യാറാക്കി സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ട്. തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷി, പാർപ്പിടം വസ്ത്രം, സാമ്പത്തിക സാക്ഷരത, പാഴ്വസ്തു പരിപാലനം, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി, പ്ലംബിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഭക്ഷ്യ വ്യവസായം, ടൂറിസം, മാധ്യമങ്ങളും വിനോദങ്ങളും, കരകൗശലം എന്നീ മേഖലകളിൽ അഞ്ചു മുതൽ പത്താം ക്ലാസ് വരെ പ്രത്യേകം പാഠപുസ്തകങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. മെയ് മാസം പത്താം തീയതിയോടു കൂടി 3,80,00,000 പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരും.

 

ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ തെരഞ്ഞെടുത്ത ഡയറിക്കുറിപ്പുകൾ 'കുരുന്നെഴുത്തുകൾ' എന്ന പേരിൽ പുസ്തകരൂപത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുമുണ്ട്. കുട്ടികളുടെ സൃഷ്ടികൾ ശേഖരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി തന്നെ എഡിറ്ററായി പുസ്തകം പുറത്തിറക്കുന്നത് രാജ്യത്ത് തന്നെ ആദ്യമായാണ്.

അനുബന്ധ ലേഖനങ്ങൾ

ഭക്ഷ്യഭദ്രത ഉറപ്പാക്കി കേരളം
ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനമെന്ന വലിയ നേട്ടത്തിലേക്ക് കേരളം ചുവടുകൾ വച്ചു കഴിഞ്ഞു. തെരുവോരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കുന്ന ചരിത്രനേട്ടത്തോടെയാണ് ഏവർക്കും റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്.ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 5,26,234 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
കൂടുതൽ വിവരങ്ങൾ
തുറമുഖ വികസനത്തിന്‍റെ പുതുവഴികൾ
സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ തുറമുഖ വകുപ്പ് വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ശ്രദ്ധേയമാണ്. ടൂറിസം വികസനം, സേവനങ്ങളുടെ സുതാര്യത, സാങ്കേതിക വിദ്യയുടെ പ്രയോജനം, പുതിയ സംരംഭങ്ങൾ എന്നിവയിലൂടെ വകുപ്പ് വലിയ മുന്നേറ്റമാണ് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
കാലത്തിനൊപ്പം വേഗത്തില്‍ മോട്ടോര്‍വാഹന വകുപ്പ്‌
പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് വലിയ പരിഷ്‌കാരങ്ങളുമായി മുന്നേറുകയാണ്. ഡിജിറ്റൽവത്കരണം, പരാതി പരിഹാരത്തിലെ വേഗത, സേവനങ്ങളുടെ നവീകരണം, റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി അതിവേഗമാണ് വകുപ്പ് മികവിലേക്ക് കുതിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
സംഘര്‍ഷം വേണ്ട സംരക്ഷിക്കാം
സംസ്ഥാനത്ത് ഉയരുന്ന വന്യജീവി സംഘര്‍ഷങ്ങളെ ശാസ്ത്രീയവും മാനുഷികവുമായ സമീപനത്തിലൂടെ നേരിടാൻ വിപുലമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മനുഷ്യരുടെ സുരക്ഷയും വന്യജീവികളുടെ സംരക്ഷണവും ഒത്തു ചേര്‍ന്ന് നിലനില്‍ക്കുന്ന 'മനുഷ്യ-വന്യജീവി സമവായം' ഈ ശ്രമങ്ങളുടെ അടിസ്ഥാനമാണ്.
കൂടുതൽ വിവരങ്ങൾ
പുതുവേഗതയില്‍ ജലഗതാഗതം
കേരളത്തിന്റെ തനത് ഗതാഗത മാർഗ്ഗങ്ങളിലൊന്നായ ജലഗതാഗത മേഖലയിൽ ആധുനികവൽക്കരണത്തിന്റെയും കാര്യക്ഷമതയുടെയും പാതയിൽ വലിയ മുന്നേറ്റവുമായി സംസ്ഥാന ജലഗതാഗത വകുപ്പ്. അടിസ്ഥാനസൗകര്യ വികസനത്തിലും സാങ്കേതികവിദ്യയുടെ വിനിയോഗത്തിലും വരുമാനം വർദ്ധിപ്പിക്കുന്നതിലും വകുപ്പ് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
പട്ടയ വിതരണത്തില്‍ ചരിത്ര നേട്ടം
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്'' എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് റവന്യൂ വകുപ്പ്. ഭൂരഹിതരില്ലാത്ത കേരളവും ഭവനരഹിതർക്കായി സുരക്ഷിതമായ താമസസൗകര്യങ്ങളും എന്നതാണ് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണ-ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾ
ഗ്രാമീണ തൊഴിലും സാമൂഹിക ഉത്തരവാദിത്തവും; ഒരു കേരള മാതൃക
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ 8 വർഷമായി ഇന്ത്യയ്ക്ക് മാതൃകയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27.67 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സർക്കാർ ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് തൊഴിലുറപ്പിലൂടെ ആശ്വാസമേകിയും പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയരെയെത്തിയും, സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാമതെത്തിയും ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുകയാണ്.
കൂടുതൽ വിവരങ്ങൾ
പഠനം പുതിയതലത്തിലേക്ക് !
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.
കൂടുതൽ വിവരങ്ങൾ
വളര്‍ത്തുമൃഗങ്ങള്‍ക്ക് വീട്ടുപടിക്കല്‍ ചികിത്സ
കേരളത്തിലെ വളർത്തുമൃഗങ്ങൾക്ക് കാര്യക്ഷമവും സമയബന്ധിതവുമായ ചികിത്സ ഉറപ്പാക്കുന്നതിൽ വലിയ മുന്നേറ്റവുമായി മൃഗസംരക്ഷണ വകുപ്പ്. കർഷകർക്ക് ആശ്വാസമായി, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ സംസ്ഥാനത്തുടനീളം ജനപ്രിയമാവുകയാണ്.
കൂടുതൽ വിവരങ്ങൾ