യാത്രാവസന്തമായി KSRTC ബഡ്ജറ്റ് ടൂറിസം

കേരളത്തിന്റെ പൊതുഗതാഗത മേഖലയിൽ വൈവിധ്യമാർന്ന സേവനാനുഭവം ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ (ബി.ടി.സി) വിനോദസഞ്ചാരരംഗത്ത് നടത്തുന്നത് മികച്ച മുന്നേറ്റം. വരുമാനം വർദ്ധിപ്പിക്കുന്നതിലും പുതിയ യാത്രാനുഭവങ്ങൾ ഒരുക്കുന്നതിലും ബി.ടി.സി ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്ഥലങ്ങൾ തുടങ്ങിയവ പര്യവേക്ഷണം ചെയ്യുന്ന മനോഹരമായ ടൂറുകളാണ് ഇതിലൂടെ ഒരുക്കുന്നത്. ഈ സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി ബജറ്റ് ടൂറിസം രംഗത്തെ വിപ്ലവകരമായ മാറ്റമാണ് സാധ്യമായത്.
 

വരുമാന വർദ്ധനവിലെ കുതിപ്പ് ബി.ടി.സിയുടെ ആകെ വരുമാനം 2022-ൽ 13 കോടിയും 2023-ൽ 19 കോടിയുമായിരുന്നത് 2024-ൽ 23 കോടിയായി ഉയർന്നു. ഈ വർഷം 40 കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
 

2024 മാർച്ചിൽ തിരുവനന്തപുരം നഗരദർശനത്തിന് ആരംഭിച്ച രണ്ട് പുതിയ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകൾ മികച്ച പ്രതികരണമാണ് നേടിയത്. പഴയ ഡീസൽ ഡബിൾ ഡെക്കർ ബസുകൾക്ക് പ്രതിമാസം ശരാശരി 1.65 ലക്ഷം വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത്, പുതിയ ഇലക്ട്രിക് ബസുകൾ 12.25 കോടി രൂപയുടെ റെക്കോർഡ് വരുമാനം നേടി. ഇത് പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും സാധ്യതകൾ വിളിച്ചോതുന്നു.
 

മൂന്നാറിലെ സ്ലീപ്പർ സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതോടെ ശരാശരി മാസ വരുമാനം 2.98 ലക്ഷംയിൽ നിന്ന് 3.81 ലക്ഷം ആയി ഉയർന്നു. കൂടാതെ, 2025 ഫെബ്രുവരി 8-ന് മൂന്നാറിൽ പുതിയ ഡബിൾ ഡെക്കർ സൈറ്റ് സീയിങ് സർവീസ് ആരംഭിച്ചു. 2025 ഏപ്രിൽ 9 വരെ ഈ സർവീസിലൂടെ 26 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു, ഒരു കിലോമീറ്ററിന് 251 രൂപ എന്ന മികച്ച വരുമാന നിരക്കും രേഖപ്പെടുത്തി.
 

മൂന്നാറിലെ ടൂറിസം മേഖല കൂടുതൽ ആകർഷകമാക്കാൻ കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള RN 765 ഡബിൾ ഡെക്കർ ബസ് നവീകരിച്ചിട്ടുണ്ട്. ഈ ബസ്സിന്റെ റൂഫ് ടോപ്പും, സൈഡ് പാനലുകളും ഗ്ലാസ്സുകൾ ഉപയോഗിച്ച് പുനർനിർമ്മിക്കുകയും, മ്യൂസിക് സിസ്റ്റം, പബ്ലിക് ഇൻഫർമേഷൻ സിസ്റ്റം എന്നിവ ഏർപ്പെടുത്തുകയും ചെയ്തു. യാത്രക്കാർക്ക് കുടിവെള്ളം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, അത്യാവശ്യ ഘട്ടങ്ങളിൽ മൊബൈൽ ചാർജിംഗ് സൗകര്യം എന്നിവയും ലഭ്യമാണ്. അപ്പർ ഡെക്കിൽ 38 പേർക്കും ലോവർ ഡെക്കിൽ 12 പേർക്കും യാത്ര ചെയ്യാൻ ആകർഷകമായ സീറ്റ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരും ഉദ്യോഗസ്ഥരും ചേർന്നാണ് സെൻട്രൽ വർക്ക്ഷോപ്പിൽ ഈ ബസ് രൂപകൽപ്പന ചെയ്ത് നിർമ്മാണം പൂർത്തിയാക്കിയത്.
 

2024-25 ശബരിമല സീസണിൽ ബി.ടി.സി. 932 പ്രത്യേക ചാർട്ടേഡ് ട്രിപ്പുകൾ നടത്തി, മുൻവർഷങ്ങളിലെ (2022-23ൽ 204, 2023-24ൽ 256) ട്രിപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയ വർദ്ധനവാണ്. 2025ലെ തിരുവൈരണിക്കുളം സീസണിൽ ബി.ടി.സി 250 ട്രിപ്പുകൾ നടത്തി 75 ലക്ഷം ടേൺ ഓവർ നേടി. ഇത് മുൻവർഷങ്ങളിലെ ശരാശരി 100 ട്രിപ്പുകളിൽ നിന്നുള്ള ഗണ്യമായ വർദ്ധനവാണ്. 2025ലെ ആറ്റുകാൽ പൊങ്കാലക്ക് 105 ട്രിപ്പുകൾ നടത്തി. മുൻവർഷങ്ങളിൽ ഇത് ശരാശരി 25 ട്രിപ്പുകൾ മാത്രമായിരുന്നു.
 

2024-25 കാലയളവിൽ ബി.ടി.സി കേരളത്തിനുള്ളിൽ പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തി ടൂർ പാക്കേജുകൾ ആരംഭിച്ചു. ശബരിമല സീസണൽ പെർമിറ്റുകൾ ഉപയോഗിച്ച് വെള്ളാങ്കണ്ണി ഉൾപ്പെടെയുള്ള മറ്റ് ഇന്റര്‍‌സ്റ്റേറ്റ് ട്രിപ്പുകളും വിജയകരമായി ആരംഭിച്ചു.
 

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പ്രോജക്ടിന് കീഴിൽ 1,500-ലധികം ടൂർ പാക്കേജുകൾ കൈകാര്യം ചെയ്യാൻ ഉപയോക്തൃ-സൗഹൃദ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നുണ്ട്. ബുക്കിംഗ് ട്രെൻഡുകളും ഉപഭോക്തൃ പെരുമാറ്റവും വിശകലനം ചെയ്യുന്നതിനുള്ള വിപുലമായ Al അധിഷ്ഠിത വ്യക്തിഗത ശുപാർശകൾ, സുരക്ഷിത പേയ്മെന്റ് ഗേറ്റ്വേകൾ, തത്സമയ അപ്ഡേറ്റുകൾ, ക്രോസ്-പ്ലാറ്റ്ഫോം അനുയോജ്യത, ശക്തമായ റിപ്പോർട്ടിംഗ് ടൂളുകൾ എന്നിവ സവിശേഷതകളിൽ ഉൾപ്പെടുന്നു. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ കേരളത്തിന്റെ വിനോദസഞ്ചാരമേഖലയിൽ പുതിയ അധ്യായം രചിച്ചുകൊണ്ട് മുന്നേറുകയാണ്.

അനുബന്ധ ലേഖനങ്ങൾ

റെക്കോര്‍ഡ് വളര്‍ച്ചയില്‍ പൊതുമേഖല സ്ഥാപനങ്ങള്‍
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ 2024-25 സാമ്പത്തിക വർഷം നേടിയത് റെക്കോർഡ് വളർച്ച. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി ഉയർന്നു.
കൂടുതൽ വിവരങ്ങൾ
സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങളില്‍ റെക്കോര്‍ഡ് നേട്ടം
കായിക മേഖലയിലെ നിയമനങ്ങളിൽ കേരളം പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഒമ്പത് വർഷത്തിനിടെ സ്പോർട്സ് ക്വാട്ടയിൽ 960 കായികതാരങ്ങൾക്കാണ് സർക്കാർ നിയമനം നൽകിയത്.
കൂടുതൽ വിവരങ്ങൾ
ഫിഷറീസ് മേഖലയിലെ സ്ത്രീശക്തി
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിലും സമഗ്ര വികസനത്തിലും കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 29.98 കോടി രൂപയാണ് സാഫ് ചെലവഴിച്ചത്.
കൂടുതൽ വിവരങ്ങൾ
പട്ടയ വിതരണത്തില്‍ ചരിത്ര നേട്ടം
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്'' എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് റവന്യൂ വകുപ്പ്. ഭൂരഹിതരില്ലാത്ത കേരളവും ഭവനരഹിതർക്കായി സുരക്ഷിതമായ താമസസൗകര്യങ്ങളും എന്നതാണ് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണ-ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾ
ന്യൂനപക്ഷക്ഷേമത്തിന് സമഗ്ര പദ്ധതികള്‍
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങിയ വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ഭൂവിവര സംവിധാനത്തിൽ വിപ്ലവം
കേരളത്തിന്റെ റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ സമന്വയിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് നൽകിയ മികച്ച സേവനമാണ് 'എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് പോർട്ടൽ. ഭൂരേഖാ പരിപാലനത്തിൽ കേരളം കൈവരിച്ച ഈ അഭൂതപൂർവമായ നേട്ടം രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
കൂടുതൽ വിവരങ്ങൾ
ക്ഷീരമേഖലയില്‍ നവയുഗം
ക്ഷീരമേഖലയിൽ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സർക്കാർ കഴിഞ്ഞ ഒമ്പത് വർഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റർ പാൽ ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാൻ സാധിച്ചു.
കൂടുതൽ വിവരങ്ങൾ
ഡിപ്പോയിൽ നിന്ന് ഡോറിലേക്ക്, കെഎസ്ആർടിസിയുടെ അതിവേ​ഗ കൊറിയർ സർവീസ്
കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കെഎസ്ആർടിസി അവതരിപ്പിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസിന് മികച്ച പ്രതികരണവുമായി മുന്നോട്ട്. 2023 ജൂണിന് ആരംഭിച്ച സംവിധാനം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് സർവീസ് നടത്തുക.
കൂടുതൽ വിവരങ്ങൾ