കാൻസർ പ്രതിരോധത്തിൽ കേരളത്തിന്റെ കരുത്ത്

സംസ്ഥാനത്തെ അർബുദ ചികിത്സാ രംഗത്ത് കേരള സർക്കാർ കൈവരിച്ചത് നിർണായകമായ മുന്നേറ്റങ്ങളാണ്. സാധാരണക്കാർക്ക് ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കിയ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.

 

രാജ്യത്ത് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി (SGRT) ആരംഭിച്ചത് കാൻസർ ചികിത്സയിൽ കൃത്യതയും രോഗി സുരക്ഷയും ഉറപ്പാക്കുന്നു. കൂടാതെ, മലബാർ കാൻസർ സെന്ററിൽ രാജ്യത്ത് സർക്കാർ തലത്തിൽ രണ്ടാമതായി കാർ ടി സെൽ തെറാപ്പി (CAR T Cell Therapy) വിജയകരമായി ആരംഭിച്ചു. അഞ്ചു രോഗികളിൽ ടി സെൽ ശേഖരണം നടത്തുകയും മൂന്നുപേരുടെ ചികിത്സ പൂർത്തിയാക്കുകയും ചെയ്തു. റോബോട്ടിക് സർജറി പോലുള്ള അത്യാധുനിക ചികിത്സകളും സർക്കാർ ആശുപത്രികളിൽ സാധ്യമാക്കി.

 

സ്തനാർബുദം പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും ഒരു ജില്ലാ/താലൂക്ക് തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്സി, പാപ്സ്മിയർ സംവിധാനങ്ങൾ ഒരുക്കി. ഗർഭാശയ ഗള കാൻസർ കണ്ടെത്തുന്നതിനായി സെർവി സ്‌കാൻ വികസിപ്പിച്ചു. മലബാർ കാൻസർ സെന്ററിൽ മജ്ജ മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി ബോൺമാരോ ഡോണർ രജിസ്ട്രി ആരംഭിച്ചു.

 

▶️ കാൻസർ ഗ്രിഡ്:

സംസ്ഥാനത്ത് കാൻസർ രോഗനിർണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കാൻ കാൻസർ ഗ്രിഡ് സ്ഥാപിച്ചു. ഇത് സംസ്ഥാനത്തെ വിവിധ കാൻസർ പരിശോധനാ കേന്ദ്രങ്ങൾ, ചികിത്സാ സൗകര്യമുള്ള ആശുപത്രികൾ, റീജിയണൽ കാൻസർ സെന്ററുകൾ എന്നിവയെ ഒരു ശൃംഖലയാക്കുന്നു. താഴെത്തട്ട് മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന കാൻസർ സാധ്യതയുള്ളവർക്ക് മറ്റെവിടെയും അലയാതെ കൃത്യമായ പരിശോധനയും ചികിത്സയും ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുന്നു. സംസ്ഥാനത്തുടനീളം ഒരേ നിലവാരമുള്ള കാൻസർ പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം.

 

▶️ 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം':

 

കാൻസർ പ്രതിരോധത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ജനകീയ ക്യാമ്പയിനാണ് കേരളം തുടക്കമിട്ടത്. കഴിഞ്ഞ അന്താരാഷ്ട്ര കാൻസർ ദിനത്തിൽ ആരംഭിച്ച 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' എന്ന ഒരു വർഷം നീണ്ട ക്യാമ്പയിൻ ഇതിനോടകം വലിയ വിജയമാണ്. 30 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരെയും സ്‌ക്രീനിംഗ് നടത്തി, രോഗലക്ഷണങ്ങൾ കാണുന്നവർക്ക് തുടർ പരിചരണവും ചികിത്സയും ഉറപ്പാക്കുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.

 

എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, റീജിയണൽ കാൻസർ സെന്ററുകൾ എന്നിവിടങ്ങളിലും സ്‌ക്രീനിംഗ് സംവിധാനം ഒരുക്കി. സ്വകാര്യ ആശുപത്രികളും ഈ ജനകീയ ക്യാമ്പയിന്റെ ഭാഗമായി അണിചേർന്നു. ഇതുവരെ 15 ലക്ഷത്തിലധികം പേരാണ് സ്‌ക്രീനിംഗിൽ പങ്കെടുത്തത്.

 

അർബുദത്തെ നേരത്തെ കണ്ടെത്താനും, ഏറ്റവും പുതിയ ചികിത്സാ രീതികൾ സാധാരണക്കാർക്കും ലഭ്യമാക്കാനും, രോഗപ്രതിരോധത്തിന് പ്രാധാന്യം നൽകാനും സർക്കാർ നടത്തുന്ന ഈ ശ്രമങ്ങൾ കേരളത്തെ അർബുദ ചികിത്സാ രംഗത്ത് രാജ്യത്തിന് തന്നെ ഒരു മാതൃകയാക്കുന്നു. ഈ നേട്ടങ്ങൾ കേരളത്തിന്റെ ആരോഗ്യമേഖലയിലെ കരുത്ത് തെളിയിക്കുന്നു.

അനുബന്ധ ലേഖനങ്ങൾ

ഇന്ത്യയുടെ മ്യൂസിയം ഹബ്ബായി കേരളം
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അമൂല്യമായ കാവൽക്കാരാണ് സംസ്ഥാന മ്യൂസിയം, പുരാവസ്തു-പുരാരേഖാ വകുപ്പുകൾ. 17 മ്യൂസിയങ്ങളും 192 സംരക്ഷിത സ്മാരകങ്ങളുമായി തലയെടുപ്പോടെ നിൽക്കുന്ന ഈ വകുപ്പുകൾ, ഒൻപത് വർഷക്കാലം കേരളത്തിന്റെ മ്യൂസിയം സങ്കൽപ്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി.
കൂടുതൽ വിവരങ്ങൾ
വിദേശ റിക്രൂട്ട്‌മെന്റില്‍ തിളക്കത്തോടെ നോര്‍ക്ക
കേരള പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിലൂടെ ഈ സർക്കാരിൻ്റെ കാലത്ത് സാധ്യമായത് 3834 റിക്രൂട്ട്‌മെന്റുകൾ. നിയമപരമായ പ്രവാസം ഒരുക്കുന്നത് മുതൽ ലോക പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവർക്കായി പുനരധിവാസം ഒരുക്കുന്നതുമടക്കം വിപുലമായ പ്രവർത്തനങ്ങൾക്കാണ് നോർക്ക നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
ഡിപ്പോയിൽ നിന്ന് ഡോറിലേക്ക്, കെഎസ്ആർടിസിയുടെ അതിവേ​ഗ കൊറിയർ സർവീസ്
കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കെഎസ്ആർടിസി അവതരിപ്പിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസിന് മികച്ച പ്രതികരണവുമായി മുന്നോട്ട്. 2023 ജൂണിന് ആരംഭിച്ച സംവിധാനം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് സർവീസ് നടത്തുക.
കൂടുതൽ വിവരങ്ങൾ
റോഡ് വികസനത്തിൽ സമാനതകളില്ലാത്ത കുതിപ്പ്
സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ ദീർഘകാല സ്വപ്നങ്ങളായിരുന്ന ദേശീയപാതാ വികസനം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ യാഥാർത്ഥ്യമാക്കി, അടിസ്ഥാനസൗകര്യ വികസനത്തിൽ സംസ്ഥാനം സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിക്കുന്നത്.   ദേശീയപാതാ വികസനം:   കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായിരുന്ന ദേശീയപാതാ വികസനം, പ്രത്യേകിച്ച് 45 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കൽ, കിഫ്ബി (KIIFB) വഴി 5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കലിനായി കേന്ദ്രസർക്കാരിന് നൽകിയത്.
കൂടുതൽ വിവരങ്ങൾ
മൃഗസംരക്ഷണത്തിന് സാങ്കേതിക പിന്തുണ
മൃഗസംരക്ഷണം, ക്ഷീരവികസന മേഖലകളെ പ്രതിസന്ധികളിൽനിന്ന് കൈപിടിച്ചുയർത്തുന്ന പ്രവർത്തനങ്ങളാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. പരമ്പരാഗത കന്നുകാലി പരിചരണരീതികളെയും ക്ഷീരമേഖലയിലെ സംരംഭങ്ങളെയും സാങ്കേതിക വൈദഗ്ധ്യത്തിലേക്ക് എത്തിക്കുക എന്ന ദൗത്യം വിജയത്തിലെത്തിക്കാൻ കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സർക്കാരിന് സാധിച്ചു.
കൂടുതൽ വിവരങ്ങൾ
സമ്പൂര്‍ണ ഇ-പേയ്‌മെന്റ് സംവിധാനവുമായി സബ് രജിസ്ട്രാര്‍ ഓഫീസുകള്‍
സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി, സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർ ഓഫീസുകളെയും സമ്പൂർണ്ണമായി 'ക്യാഷ്‌ലെസ്' സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രേഷൻ വകുപ്പ്. സബ് രജിസ്ട്രാർ ഓഫീസുകളിൽ ലഭിക്കുന്ന സേവനങ്ങൾക്കും സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുകകൾക്കും നേരിട്ട് പണമായി സ്വീകരിച്ച് അടുത്ത പ്രവൃത്തിദിവസം ട്രഷറികളിൽ അടയ്ക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.
കൂടുതൽ വിവരങ്ങൾ
ജീവിതസായാഹ്നത്തിന് കൈത്താങ്ങായി പാലിയേറ്റീവ് കെയർ പദ്ധതി
പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
അടിസ്ഥാന സൗകര്യത്തിലൂന്നിയ കായിക വളര്‍ച്ച
കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഒരു സമഗ്ര മുന്നേറ്റത്തിനാണ് സർക്കാർ തുടക്കം കുറിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തി നാളിതുവരെ 3500 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ് കായികരംഗത്ത് നടപ്പാക്കി വരുന്നത്.
കൂടുതൽ വിവരങ്ങൾ
ഹരിത ഭാവിക്കായി ട്രീ ബാങ്കിംഗ്‌
കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനുമുള്ള ലക്ഷ്യത്തോടെ, സംസ്ഥാനത്ത് വനംവകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് 'ട്രീ ബാങ്കിംഗ്'. പരമ്പരാഗത വനമേഖലയ്ക്ക് പുറമെ സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിച്ച് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ