വിദ്യാവാഹിനി, വിദൂരതയിൽ നിന്നും വിദ്യാഭ്യാസത്തിലേക്ക്

പട്ടികവർഗ്ഗ മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാനും കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുമായി ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഊരുകളിൽ നിന്ന് ഒന്നരകിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ വാഹനത്തിലെത്തിക്കുന്ന
തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയിരുന്ന ഗോത്ര സാരഥി പദ്ധതിയാണ് വിദ്യാവാഹിനിയാക്കി പരിഷ്‌കരിച്ചത്. പൂർണമായും സൗജന്യ യാത്ര സംവിധാനമായ വിദ്യാവാഹിനി പദ്ധതിയിൽ ഇതുവരെ 90 കോടി രൂപ ചെലവഴിച്ചു.
 

186 പഞ്ചായത്തുകളിലെ 689 വിദ്യാലയങ്ങളിൽ നിന്നുള്ള 25,147 വിദ്യാർത്ഥികൾ വിദ്യാവാഹിനിയുടെ ഗുണഭോക്താക്കളാണ്. ഓരോ വർഷവും കൂടുതൽ വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം ഏർപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വയനാട് ജില്ലയിലാണ് കൂടുതൽ കുട്ടികൾ പദ്ധതിയെ ആശ്രയിക്കുന്നത്. 2022-2023 കാലഘട്ടത്തിൽ ഏതാണ്ട് 80,000 കുട്ടികൾ പട്ടികവർഗവിഭാഗത്തിൽ നിന്ന് വിദ്യാലയങ്ങളിലേക്ക് എത്തിയിരുന്നു.
 

പഞ്ചായത്തും വകുപ്പും സംയുക്തമായി പരിശോധന നടത്തിയാണ് വിദ്യാവാഹിനി പദ്ധതിയിലേക്കുള്ള സ്‌കൂളുകളെ ഉൾപ്പെടുത്തുന്നത്. ഇതിൻ്റെ നടത്തിപ്പും മേൽനോട്ടവും പട്ടിക വർഗ്ഗ വികസന വകുപ്പ് നേരിട്ടായിരിക്കും നിർവഹിക്കുക. സ്‌കൂളുകളിൽ രൂപവത്കരിക്കുന്ന മോണിറ്ററിങ് കമ്മിറ്റിക്കായിരിക്കും പദ്ധതി നടത്തിപ്പിന്റെ ചുമതല. സ്‌കൂൾ പ്രധാനാധ്യാപകൻ കൺവീനറായും പി.ടി.എ. പ്രസിഡന്റ് പ്രസിഡന്റായും ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ജോയന്റ് കൺവീനറായും പഞ്ചായത്ത് അംഗം, സീനിയർ അധ്യാപകൻ, പട്ടിക വർഗ പ്രമോട്ടർ, അധ്യാപകർ, പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ രക്ഷാകർത്താവ് എന്നിവർ അംഗങ്ങളുമായാണ് മോണിറ്ററിങ് കമ്മിറ്റി പ്രവർത്തിച്ചുവരുന്നത്.

അനുബന്ധ ലേഖനങ്ങൾ

പട്ടയ വിതരണത്തില്‍ ചരിത്ര നേട്ടം
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്'' എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് റവന്യൂ വകുപ്പ്. ഭൂരഹിതരില്ലാത്ത കേരളവും ഭവനരഹിതർക്കായി സുരക്ഷിതമായ താമസസൗകര്യങ്ങളും എന്നതാണ് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണ-ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾ
ഹില്ലി അക്വ; ജനങ്ങളിലേക്കൊരു കുടിവെള്ള വിപ്ലവം
പൊതുജനങ്ങൾക്ക് ശുദ്ധജലം ന്യായവിലയിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ജനസ്വീകാര്യ പദ്ധതിയാണ് 'ഹില്ലി അക്വാ' പാക്കേജ്ഡ് കുടിവെള്ളം. ജലസേചന പദ്ധതികളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കേരള സർക്കാർ സ്ഥാപിച്ച പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ആണ് 'ഹില്ലി അക്വാ' എന്ന ബ്രാൻഡ് നിർമ്മിച്ച് വിപണനം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്ക്, കേരളത്തിന്റെ ഹരിത വിപ്ലവം
കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കാണ് കേരളത്തിൻ്റെ കുതിപ്പ്. 'ഞങ്ങളും കൃഷിയിലേക്ക്', 'നവോത്ഥാൻ', 'കൃഷി സമൃദ്ധി' തുടങ്ങിയ പദ്ധതികൾക്കൊപ്പം, 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം ഓരോ വർഷവും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ
അടിസ്ഥാന സൗകര്യത്തിലൂന്നിയ കായിക വളര്‍ച്ച
കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഒരു സമഗ്ര മുന്നേറ്റത്തിനാണ് സർക്കാർ തുടക്കം കുറിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തി നാളിതുവരെ 3500 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ് കായികരംഗത്ത് നടപ്പാക്കി വരുന്നത്.
കൂടുതൽ വിവരങ്ങൾ
മാറ്റത്തിന്റെ വേലിയേറ്റം, തീരമൈത്രി തീരദേശ സംരംഭ മാതൃക
കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് തീരമൈത്രി സീഫുഡ് റെസ്റ്റോറന്റുകൾ. മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തി, സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച സീഫുഡ് ലഭ്യമാക്കുകയാണ് ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
കുതിക്കുന്ന സ്റ്റാര്‍ട്ടപ്പ് രംഗം
ഇന്ത്യയിൽ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയ ആദ്യ സംസ്ഥാനം എന്ന പദവിയിൽ നിന്ന് മുന്നേറി, കഴിഞ്ഞ 9 വർഷത്തിനിടെ കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വിസ്മയകരമാണ്. സ്റ്റാർട്ടപ്പ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിൽ കേരളം കാണിച്ച പ്രതിബദ്ധത, 2022-ലെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 'ബെസ്റ്റ് പെർഫോമർ' പുരസ്‌കാരം നേടുന്നതിലൂടെ അംഗീകരിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
പവര്‍ഫുള്‍ കേരളം
പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഒഴിവായ ഭരണമികവിൽ സംസ്ഥാനത്തെ വൈദ്യുതി മേഖല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നേടിയത് 1419.55 മെഗാവാട്ടിന്റെ വർധനവാണ്.
കൂടുതൽ വിവരങ്ങൾ
ജീവിതസായാഹ്നത്തിന് കൈത്താങ്ങായി പാലിയേറ്റീവ് കെയർ പദ്ധതി
പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ഉപഭോക്തൃകാര്യം ഇപ്പോൾ ഡിജിറ്റൽ
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തർക്കങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിലും ഉപഭോക്തൃകാര്യ വകുപ്പ് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് വകുപ്പ്.
കൂടുതൽ വിവരങ്ങൾ