പ്രൊബേഷന്‍ തടവുകാരുടെ പുനരധിവാസം ഉറപ്പാക്കി സര്‍ക്കാര്‍

ക്രിമിനൽ പശ്ചാത്തലത്തിൽനിന്ന് വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ വലിയ ഊന്നൽ നൽകി കേരള സർക്കാർ. ശിക്ഷാകാലയളവിനു ശേഷവും, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കും കുടുംബമില്ലാത്തവർ ഉൾപ്പെടെയുള്ള തടവുകാരുടെയും മുൻകുറ്റവാളികളുടെയും സമഗ്രമായ പുനരധിവാസം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്.


ദീർഘകാലമായി മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്ന വിചാരണ തടവുകാരുടെയും കോടതി വിടുതൽ ചെയ്തിട്ടും മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുന്നവരുടെയും പുനരധിവാസം, ഗവ. അംഗീകാരമുള്ള സൈക്കോ സോഷ്യൽ സെന്ററുകൾ മുഖേന നടപ്പാക്കുന്ന മാനസികരോഗം ഭേദമായ തടവുകാർക്കുള്ള പുനരധിവാസം തുടങ്ങി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ട്.
 

📍സ്വയംതൊഴിൽ ധനസഹായം: മുൻ കുറ്റവാളികൾക്ക്/തടവുകാർക്ക് സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തുന്നതിനായി സർക്കാർ ധനസഹായം നൽകുന്നു. ഇത് അവരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സഹായിക്കുന്നു. ഈ ഇനത്തിൽ 4,65,000 രൂപ ചെലവഴിച്ചു.
 

📍വിദ്യാഭ്യാസ ധനസഹായം: തടവുകാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ വിദ്യാഭ്യാസ ധനസഹായ പദ്ധതി നടപ്പാക്കുന്നു. ഇതിനായി 6,27,000 രൂപ അനുവദിച്ചു. കൂടാതെ, അതിക്രമത്തിനിരയായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായമായി 73,000 രൂപയും നൽകി.
 

തടവുകാരുടെ പെൺമക്കൾക്ക് വിവാഹ ആവശ്യങ്ങൾക്കായി ധനസഹായം നൽകുന്ന പ്രത്യേക പദ്ധതിയും നിലവിലുണ്ട്. തടവുകാരുടെ ആശ്രിതർക്ക് സ്വയംതൊഴിൽ കണ്ടെത്താൻ സഹായിക്കാനായി 10,35,000 രൂപ നൽകി.
 

📍നേർവഴി പദ്ധതി: കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാനുള്ള സ്ഥാപനേതര സംവിധാനമെന്ന നിലയിൽ 'നേർവഴി' പദ്ധതി ആവിഷ്‌കരിച്ചു. ഇതിലൂടെ 2.02 കോടി രൂപ ചെലവഴിച്ചു. ഈ പദ്ധതി സാമൂഹിക പ്രതിരോധം ലക്ഷ്യമിട്ടുള്ള ഇടപെടലുകൾക്ക് ഊന്നൽ നൽകുന്നു.
 

📍മാനസികാരോഗ്യ പഠനം, പുനരധിവാസം: ദീർഘകാലമായി മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കഴിയുന്ന വിചാരണ തടവുകാരുടെയും, കോടതി വിടുതൽ ചെയ്തിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളിൽ തുടരുന്നവരുടെയും പുനരധിവാസം ഉറപ്പാക്കുന്നു. സർക്കാർ അംഗീകാരമുള്ള സൈക്കോ സോഷ്യൽ സെന്ററുകൾ വഴി മാനസികരോഗം ഭേദമായ തടവുകാർക്കുള്ള പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നു. വനിതാ തടവുകാരുടെ മാനസികാരോഗ്യം സംബന്ധിച്ച് CSESS (Centre for Socio-Economic Studies) വഴി പഠനം ആരംഭിച്ചിട്ടുണ്ട്.
 

📍മിത്രം പദ്ധതി: സാമൂഹ്യ പ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കുന്ന 'മിത്രം' പദ്ധതി, മുൻതടവുകാർ, പ്രൊബേഷണർമാർ, തടവുകാരുടെ ആശ്രിതർ, അതിക്രമത്തിന് ഇരയായവർ/അവരുടെ ആശ്രിതർ, യുവ കുറ്റാരോപിതർ എന്നിവർക്ക് തൊഴിൽ പരിശീലനം നൽകാനും ജോലി ഉറപ്പാക്കാനും സ്വയം തൊഴിൽ സംരംഭങ്ങൾക്ക് പ്രാപ്തരാക്കാനും ധനസഹായം അനുവദിക്കുന്നു. ഈ പദ്ധതിക്കായി 38,000 രൂപ ചെലവഴിച്ചു.
 

📍തണലിടം പദ്ധതി: കുടുംബമോ ബന്ധുമിത്രാദികളോ ഏറ്റെടുക്കാൻ തയ്യാറാകാത്ത പ്രൊബേഷണർമാർ, മുൻതടവുകാർ, കേസിൽ പെട്ട് താമസിക്കാൻ ഇടമില്ലാതെ വിചാരണ നേരിടുന്നവർ, ജയിലിൽ നിന്ന് വിവിധ അവധിയിൽ പുറത്തിറങ്ങുന്നവർ തുടങ്ങിയവർക്ക് ഇടക്കാല സംരക്ഷണ കേന്ദ്രമായി 'തണലിടം' എന്ന പേരിൽ പ്രൊബേഷൻ ഹോമുകൾ ആരംഭിച്ചു.
 

ഈ പദ്ധതികളിലൂടെ, ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളെ ശിക്ഷിച്ചു മാത്രം ഒതുക്കാതെ, അവരെ സമൂഹത്തിന് ഉപകാരപ്രദമായ വ്യക്തികളാക്കി മാറ്റാനും, പുതുജീവിതം കെട്ടിപ്പടുക്കാനുള്ള അവസരം നൽകാനും വഴിയൊരുക്കുന്നു. കുറ്റകൃത്യനിരക്ക് കുറയ്ക്കാനും സാമൂഹിക നീതി ഉറപ്പാക്കാനും ഇതേറെ സഹായകമാണ്.

അനുബന്ധ ലേഖനങ്ങൾ

വളരുന്നു ക്ഷീരസമ്പത്ത്‌
കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും, പോഷകാഹാര ലഭ്യതയുടെയും നട്ടെല്ലായ ക്ഷീരമേഖലയെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയെ കൂടുതൽ കർഷക സൗഹാർദ്ദമാക്കി പരിഷ്കരിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ
അങ്കണവാടികളിലൂടെ കുരുന്നുകള്‍ക്ക് മികച്ച ഭാവി
വനിതാ ശിശുവികസന വകുപ്പ് കേരളത്തിലെ കുരുന്നുകൾക്കായി അങ്കണവാടികളിൽ നടപ്പാക്കിയത് ദേശീയ ശ്രദ്ധനേടിയ ഇടപെടലുകളാണ്. കുട്ടികളുടെ സമഗ്ര വികാസവും പോഷകാഹാരവും ഉറപ്പാക്കുന്നതിനൊപ്പം ലിംഗസമത്വത്തെക്കുറിച്ചുള്ള അവബോധം ചെറുപ്രായത്തിൽ തന്നെ വളർത്താനും സർക്കാർ പ്രത്യേക ശ്രദ്ധനൽകുന്നു.
കൂടുതൽ വിവരങ്ങൾ
പവര്‍ഫുള്‍ കേരളം
പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഒഴിവായ ഭരണമികവിൽ സംസ്ഥാനത്തെ വൈദ്യുതി മേഖല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നേടിയത് 1419.55 മെഗാവാട്ടിന്റെ വർധനവാണ്.
കൂടുതൽ വിവരങ്ങൾ
ജലസമൃദ്ധിക്ക് കേരള മാതൃക
കേരളം ജലവിഭവ സംരക്ഷണ രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ ജലബജറ്റ് തയ്യാറാക്കി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.
കൂടുതൽ വിവരങ്ങൾ
പഠനം പുതിയതലത്തിലേക്ക് !
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.
കൂടുതൽ വിവരങ്ങൾ
കാർഷിക മേഖലയ്ക്ക് കരുത്തായി സഹകരണ വകുപ്പ്
കേരളത്തിന്റെ കാർഷികമേഖലയെ പരിപോഷിപ്പിക്കാനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനും നിർണായകപങ്കാണ് സഹകരണ വകുപ്പ് വഹിക്കുന്നത്. നൂതന പദ്ധതികളിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധനവ് നൽകിയും ആഗോളവിപണിയിലേക്ക് എത്തിക്കാനും നിർണായക ഇടപെടലുകളാണ് സഹകരണമേഖല നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ
കണക്ടായി കേരളം കെ-ഫോണിലൂടെ
ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന നാഴികക്കല്ല്!. ഡിജിറ്റൽ ഡിവൈഡിന് ബദലായി, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്.
കൂടുതൽ വിവരങ്ങൾ
ക്ഷീര കര്‍ഷകര്‍ക്ക് സുരക്ഷയായി ഗോ സമൃദ്ധി ഇന്‍ഷുറന്‍സ്‌
ക്ഷീരരംഗത്തെ കുടുംബങ്ങൾക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് 2016 മുതൽ നടപ്പാക്കുന്ന കന്നുകാലി ഇൻഷുറൻസ് പദ്ധതിയാണ് ഗോസമൃദ്ധി. പ്രതിദിനം കുറഞ്ഞത് ഏഴ് ലിറ്റർ പാൽ ഉൽപ്പാദന ശേഷിയുള്ള രണ്ട് മുതൽ 10 വയസ്സു വരെ പ്രായമുള്ള പശുക്കളെയും എരുമകളെയും ഗർഭാവസ്ഥയുടെ അവസാന മൂന്ന് മാസത്തിലുള്ള പശുക്കളെയും ഏഴ് മാസത്തിൽ കൂടുതൽ ഗർഭാവസ്ഥയിലുള്ള കറവ വറ്റിയ ഉരുക്കളെയും പദ്ധതിയിൽ ഉൾപ്പെടുത്താം.കന്നുകാലികളെ ഒന്ന്, മൂന്ന് വർഷത്തേക്ക് ഇൻഷുറൻസ് ചെയ്യാം.
കൂടുതൽ വിവരങ്ങൾ