പഠനം പുതിയതലത്തിലേക്ക് !

നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവും അതിന്റെ തുടർച്ചയായ വിദ്യാകിരണം മിഷനും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയത്. 45 ലക്ഷം വിദ്യാർത്ഥികൾ, 1.8 ലക്ഷം അധ്യാപകർ, 20,000-ൽ അധികം അധ്യാപകേതര ജീവനക്കാർ അടങ്ങുന്ന അതിബൃഹത്തായ ശൃംഖലയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം.

 

ഭൗതിക വികസനങ്ങൾക്കൊപ്പം വിദ്യാഭ്യാസ ഗുണമേന്മയ്ക്കും പ്രാധാന്യം നൽകുന്ന നയങ്ങളാണ് സർക്കാർ സാധ്യമാക്കിയിട്ടുള്ളത്. 2024-25ൽ 1, 3, 5, 7, 9 ക്ലാസുകളിൽ പുസ്തകങ്ങൾ പരിഷ്‌കരിച്ചു. 2025-26ൽ 2, 4, 6, 8, 10 ക്ലാസുകളിലേതും. ഹയർ സെക്കൻഡറി പാഠ്യപദ്ധതി 2025-26ൽ പരിഷ്‌കരിക്കുന്നു. 2023-24 മുതൽ എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ഉൾപ്പെടുത്തി. 2024-25ൽ 8-ാം ക്ലാസിൽ സബ്ജക്ട് മിനിമംകൈവരിക്കാത്ത 86,603 വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി പരീക്ഷ എഴുതിപ്പിച്ചു, അടുത്തഘട്ടത്തിൽ 5, 6,7,9 ക്ലാസുകളിൽ കൂടി സബ്ജക്ട് മിനിമം നടപ്പാക്കും.

 

മലയാളഭാഷാ പഠനത്തിൽ പരിമിതി നേരിടുന്ന കുട്ടികൾക്കായി മലയാളത്തിളക്കം പഠനപിന്തുണാ പദ്ധതി നടപ്പാക്കി. ഇംഗ്ലീഷ് ഭാഷാപഠനത്തിനായി ഹലോ ഇംഗ്ലീഷ്, ഹിന്ദി പഠനത്തിനായി സുരീലി ഹിന്ദി പദ്ധതിയുമുണ്ട്. ഗണിതം ആസ്വദിച്ച് പഠിക്കാൻ സഹായിക്കുന്ന മഞ്ചാടി പദ്ധതി രീതി ആരംഭിച്ചു. 100 വിദ്യാലയങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതി 1400 സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. മാറിയ കാലത്തിനനുസരിച്ച് പഠനത്തിന് കുട്ടികൾക്ക് വിപുലമായ വായനയും ഗവേഷണവും അനിവാര്യമാണ്. ഇതിന് സഹായിക്കുന്ന വിധത്തിൽ ക്ലാസ് ലൈബ്രറികൾ രൂപപ്പെടുത്തി.

 

ശാസ്ത്രത്തിന്റെ രീതി കുട്ടികൾ സ്വായത്തമാക്കാനും ശാസ്ത്രപഠനത്തിനായി പുതിയൊരു രീതിശാസ്ത്രം വികസിപ്പിക്കാനുമായി മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് മഴവില്ല്. കുട്ടിശാസ്ത്രജ്ഞർ പദ്ധതിയിലൂടെ ഹയർസെക്കൻഡറി ക്ലാസുകളിലെ ശാസ്ത്രപ്രതിഭകളെ കണ്ടെത്തുകയും അവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകുകയും ചെയ്യുന്നു.

 

പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസുകളിലെ കുട്ടികളുടെ പഠന മികവ് അടയാളപ്പെടുത്തുന്ന ഒരു പരിപാടിയായിരുന്നു കുട്ടികളുടെ ഡയറികൾ. നിരവധി സ്‌കൂളുകൾ കുട്ടികളുടെ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഒന്നാം ക്ലാസിലെ കുട്ടികൾ എഴുതിയ ഡയറിക്കുറിപ്പുകളിൽ തെരഞ്ഞെടുത്തവ ഉൾക്കൊള്ളിച്ച് വിദ്യാഭ്യാസ മന്ത്രി എഡിറ്ററായി സംസ്ഥാനത്ത് കുരുന്നെഴുത്തുകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

കുട്ടികളുടെ ബഹുമുഖ വികാസം സാധ്യമാകുന്ന പഠനാന്തരീക്ഷം പ്രീസ്‌കൂളിങ് ഘട്ടത്തിൽ വികസിപ്പിക്കാൻ സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ വർണ്ണക്കൂടാരങ്ങൾ 1200 ഓളം സ്‌കൂളുകളിൽ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി കുട്ടികൾക്കും സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കും കായിക മികവ് പ്രകടിപ്പിക്കാനും കായികമേളകളിൽ പങ്കെടുക്കാനുമായി സ്‌പോർട്‌സ് മാന്വൽ തയാറാക്കി.

 

സാമൂഹികമായി പിന്നാക്കം നിൽക്കുന്നതും എന്നാൽ പഠനപിന്തുണ ആവശ്യമുള്ളതുമായ കുട്ടികൾക്കായി പ്രാദേശിക പ്രതിഭാകേന്ദ്രങ്ങളും ഊരുവിദ്യാ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. 720 ഓളം പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

അനുബന്ധ ലേഖനങ്ങൾ

തൊഴില്‍ സംരക്ഷണത്തില്‍ മാതൃക
കേരളം തൊഴിൽസംരക്ഷണത്തിലും തൊഴിലാളി അവകാശസംരക്ഷണത്തിലും രാജ്യത്തിന് മാതൃകയാണ്. തൊഴിലവസരങ്ങൾ വർധിപ്പിച്ചും തൊഴിലാളി സംരക്ഷണം ഉറപ്പാക്കിയുമുള്ള നയങ്ങൾ സംസ്ഥാനത്തെ ഉന്നതതൊഴിൽ സംസ്‌കാരമുള്ള സംസ്ഥാനമായി മാറ്റിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ
നിക്ഷേപവളര്‍ച്ചയ്ക്ക് വ്യവസായ പാര്‍ക്കുകള്‍
സംസ്ഥാനത്തെ വ്യവസായ വികസനത്തിന് കുതിപ്പേകാൻ സർക്കാർ ആവിഷ്‌കരിച്ച സ്വകാര്യ വ്യവസായ പാർക്കുകൾക്ക് മികച്ച സ്വീകാര്യത. സർക്കാർ മേഖലയ്ക്കു പുറമേ സ്വകാര്യ പാർക്കുകൾ കൂടി വികസിപ്പിച്ച് സംരംഭകരെ ആകർഷിക്കാനും തൊഴിൽ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയിലേക്ക് നിരവധി പേരാണ് അപേക്ഷിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ
ഹരിത ഊര്‍ജ്ജത്തിലേക്ക് ചുവടുറപ്പിച്ച് കേരളം
പുനരുപയോഗ വൈദ്യുതിയാൽ സമ്പന്നമായ കേരളത്തിൽ പരിസ്ഥിതിക്ക് ദോഷം വരുത്താതെയും കുറഞ്ഞ ചെലവിലും വൈദ്യുതി ലഭ്യമാക്കുന്ന പുനരുപയോഗ ഊർജ്ജപദ്ധതികളിൽ കേരളം ഏറെ മുന്നോട്ടാണ്. സൗരോർജ്ജമടക്കം പുനരുപയോഗ ഊർജ്ജസ്രേതസ്സുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക കൂടിയാണ് സർക്കാർ.
കൂടുതൽ വിവരങ്ങൾ
കലാകാരന്മാർക്ക് കരുതലൊരുക്കി സാംസ്‌കാരിക കേരളം
കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് തനത് കലാരൂപങ്ങളെ പരിപോഷിപ്പിക്കാനും മറ്റ് കലകളെ പ്രോത്സാഹിപ്പിക്കാനും, കലാകാരന്മാരുടെ സംരക്ഷണത്തിനും, കലയെ ഒരു ജീവനോപാധിയാക്കി മാറ്റാനും ആവശ്യമായ ശക്തമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. കലാപ്രവർത്തനങ്ങളെയും സാംസ്‌കാരിക സംഘടനകളെയും പ്രോത്സാഹിപ്പിക്കുക എന്നതിനപ്പുറം, സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ട കലാകാരന്മാരെ സംരക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യവുമുണ്ട്.
കൂടുതൽ വിവരങ്ങൾ
ശുദ്ധജലം ഇനി സുലഭം
എല്ലാവർക്കും എല്ലാവീടുകളിലും ശുദ്ധജല വിതരണം ഉറപ്പാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം തുടങ്ങി നാല് വർഷം കടക്കുമ്പോൾ 38 ലക്ഷത്തോളം (38,37,858- 2025 മാർച്ച് വരെ) ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കി.
കൂടുതൽ വിവരങ്ങൾ
ഇന്ത്യയുടെ മ്യൂസിയം ഹബ്ബായി കേരളം
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അമൂല്യമായ കാവൽക്കാരാണ് സംസ്ഥാന മ്യൂസിയം, പുരാവസ്തു-പുരാരേഖാ വകുപ്പുകൾ. 17 മ്യൂസിയങ്ങളും 192 സംരക്ഷിത സ്മാരകങ്ങളുമായി തലയെടുപ്പോടെ നിൽക്കുന്ന ഈ വകുപ്പുകൾ, ഒൻപത് വർഷക്കാലം കേരളത്തിന്റെ മ്യൂസിയം സങ്കൽപ്പങ്ങൾക്ക് പുതിയ ദിശാബോധം നൽകി.
കൂടുതൽ വിവരങ്ങൾ
അടിസ്ഥാന സൗകര്യത്തിലൂന്നിയ കായിക വളര്‍ച്ച
കായികമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ഒരു സമഗ്ര മുന്നേറ്റത്തിനാണ് സർക്കാർ തുടക്കം കുറിച്ചത്. ഈ സർക്കാർ അധികാരത്തിലെത്തി നാളിതുവരെ 3500 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളാണ് കായികരംഗത്ത് നടപ്പാക്കി വരുന്നത്.
കൂടുതൽ വിവരങ്ങൾ
രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
കൂടുതൽ വിവരങ്ങൾ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ