ഉന്നതവിദ്യാഭ്യാസത്തിനായി 20.62 കോടി രൂപയുടെ സ്കോളർഷിപ്പ്

ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളും പിന്തുണയുമായി പഠന, ഗവേഷണ മേഖലകളിൽ സർക്കാർ ഉറപ്പാക്കുന്നത്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള പിന്തുണയും, ഗവേഷണ മികവിനുള്ള പ്രോത്സാഹനവും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് നിലവിൽ വന്നിട്ടുള്ളത്. സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്ത സർക്കാർ/എയ്ഡഡ് ആർട്‌സ് & സയൻസ് കോളേജുകളിലും ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജുകളിലും ശാസ്ത്രം, സാമൂഹിക ശാസ്ത്രം, മാനവിക വിഷയങ്ങൾ, ബിസിനസ് സ്റ്റഡീസ് എന്നീ ബിരുദ പഠനത്തിനും ബിരുദാനന്തര ബിരുദതലത്തിൽ തുടർപഠനത്തിനുമായി അഞ്ചുവർഷത്തേക്കുള്ള 'ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പ് പദ്ധതി' ആരംഭിച്ചു. 2021 മുതലുള്ള നാല് വർഷത്തിനിടെ ഈ പദ്ധതിയിലൂടെ 20.62 കോടി രൂപയാണ് സ്‌കോളർഷിപ്പായി വിതരണം ചെയ്തത്.
ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം പ്രാപ്യമാക്കാൻ ഇത് സഹായിച്ചു.
 

ഗവേഷണ മേഖലയിലെ മികവിനെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി 'കൈരളി റിസർച്ച് അവാർഡുകൾ' ആരംഭിച്ചു. നവകേരള സൃഷ്ടിക്ക് അനുയോജ്യമായ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകാൻ പത്ത് ബൃഹദ് വിജ്ഞാന മേഖലകളിൽ 'ചീഫ് മിനിസ്റ്റേഴ്‌സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്' നൽകിവരുന്നു. ആദ്യഘട്ടത്തിൽ 77 ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. രണ്ടാംഘട്ടത്തിൽ 68 ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. സർവകലാശാലകളിലെ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾക്ക് 31 ഫെലോഷിപ്പുകൾ (മോഡ് ഒന്ന് പ്രകാരം) പ്രഖ്യാപിച്ചു. ഈ പദ്ധതിക്കായി കഴിഞ്ഞ നാല് വർഷത്തിനകം 7.38 കോടി രൂപ നൽകിയിട്ടുണ്ട്.
 

ഇത് ഗവേഷണ മേഖലയിൽ കൂടുതൽ സാധ്യതകൾ തുറന്നുനൽകുകയും, കേരളത്തിന്റെ വികസനത്തിന് ആവശ്യമായ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ നേട്ടങ്ങൾ, കേരളം ഉന്നതവിദ്യാഭ്യാസത്തിലും ഗവേഷണ രംഗത്തും ഒരു പ്രധാന ശക്തിയായി മാറുന്നു എന്നതിന്റെ സൂചനയാണ്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സമഗ്ര പിന്തുണയോടെ മുന്നോട്ട് പോവുകയാണ് നവകേരളം.

അനുബന്ധ ലേഖനങ്ങൾ

കാൻസർ പ്രതിരോധത്തിൽ കേരളത്തിന്റെ കരുത്ത്
സംസ്ഥാനത്തെ അർബുദ ചികിത്സാ രംഗത്ത് കേരള സർക്കാർ കൈവരിച്ചത് നിർണായകമായ മുന്നേറ്റങ്ങളാണ്. സാധാരണക്കാർക്ക് ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് നടപ്പാക്കിയ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ
കണക്ടായി കേരളം കെ-ഫോണിലൂടെ
ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന നാഴികക്കല്ല്!. ഡിജിറ്റൽ ഡിവൈഡിന് ബദലായി, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്.
കൂടുതൽ വിവരങ്ങൾ
കേരള പി.എസ്.സി; തൊഴിൽ ഒരുക്കുന്നതിൽ മുന്നിൽ
യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മാതൃകാപരമായ മുന്നേറ്റമാണ് കേരള പി.എസ്.സി നടത്തുന്നത്. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വഴി രണ്ടേമുക്കാൽ ലക്ഷത്തിലധികം നിയമനങ്ങൾ സാധ്യമാക്കുകയും, 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തത് സുപ്രധാന നേട്ടമാണ്.
കൂടുതൽ വിവരങ്ങൾ
വിദേശ റിക്രൂട്ട്‌മെന്റില്‍ തിളക്കത്തോടെ നോര്‍ക്ക
കേരള പ്രവാസികാര്യ വകുപ്പിന്റെ ഫീൽഡ് ഏജൻസിയായ നോർക്ക റൂട്ട്‌സിലൂടെ ഈ സർക്കാരിൻ്റെ കാലത്ത് സാധ്യമായത് 3834 റിക്രൂട്ട്‌മെന്റുകൾ. നിയമപരമായ പ്രവാസം ഒരുക്കുന്നത് മുതൽ ലോക പ്രവാസി മലയാളികളെ ഒരുമിപ്പിക്കുകയും, തിരിച്ചെത്തിയവർക്കായി പുനരധിവാസം ഒരുക്കുന്നതുമടക്കം വിപുലമായ പ്രവർത്തനങ്ങൾക്കാണ് നോർക്ക നേതൃത്വം നൽകുന്നത്.
കൂടുതൽ വിവരങ്ങൾ
പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും
എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാർ പട്ടികജാതി-പട്ടികവർഗ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കായി നടപ്പാക്കിയിട്ടുള്ളത്. ഭൂരഹിതരായ പട്ടികവിഭാഗങ്ങൾക്ക് ഭൂമിയും വീടും ഉറപ്പാക്കിയ സർക്കാർ 2016 മുതൽ ഭവന നിർമാണത്തിനായി 33,058 പട്ടികജാതിക്കാർക്ക് 1653 ഏക്കർ ഭൂമി നൽകി.
കൂടുതൽ വിവരങ്ങൾ
12 ലക്ഷം വനിതകള്‍ക്ക് കരുത്ത് പകര്‍ന്ന് കേരള പൊലീസ്‌
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനായി കേരള പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് വനിതാ സ്വയംപ്രതിരോധ പരിശീലനം. അതിക്രമ സാഹചര്യങ്ങളിൽ സ്വയംസുരക്ഷ ഉറപ്പാക്കാനായി സ്ത്രീകളെയും കുട്ടികളെയും സജ്ജമാക്കാൻ പരിശീലനം നൽകുന്നതാണ് പദ്ധതി.
കൂടുതൽ വിവരങ്ങൾ
പട്ടയ വിതരണത്തില്‍ ചരിത്ര നേട്ടം
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്'' എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് റവന്യൂ വകുപ്പ്. ഭൂരഹിതരില്ലാത്ത കേരളവും ഭവനരഹിതർക്കായി സുരക്ഷിതമായ താമസസൗകര്യങ്ങളും എന്നതാണ് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണ-ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾ
കാർഷിക മേഖലയ്ക്ക് കരുത്തായി സഹകരണ വകുപ്പ്
കേരളത്തിന്റെ കാർഷികമേഖലയെ പരിപോഷിപ്പിക്കാനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനും നിർണായകപങ്കാണ് സഹകരണ വകുപ്പ് വഹിക്കുന്നത്. നൂതന പദ്ധതികളിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധനവ് നൽകിയും ആഗോളവിപണിയിലേക്ക് എത്തിക്കാനും നിർണായക ഇടപെടലുകളാണ് സഹകരണമേഖല നടത്തുന്നത്.
കൂടുതൽ വിവരങ്ങൾ
പുത്തൻ വിപണികളിൽ കയർമേഖല
കേരളത്തിന്റെ പാരമ്പര്യ വ്യവസായമായ കയർ മേഖല, ഉത്പാദനം വർധിപ്പിച്ചും ആധുനികവത്കരണം സാധ്യമാക്കിയും ഉത്പന്നവൈവിധ്യത്തിലൂടെ ആഗോള വിപണിയിലേക്ക് കടന്നും, പുതിയ ഉയരങ്ങളിലേക്കാണ്.   കയർ വ്യവസായത്തിന്റെ ഉത്പാദനത്തിൽ ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ