കാർഷിക മേഖലയ്ക്ക് കരുത്തായി സഹകരണ വകുപ്പ്

കേരളത്തിന്റെ കാർഷികമേഖലയെ പരിപോഷിപ്പിക്കാനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാനും നിർണായകപങ്കാണ് സഹകരണ വകുപ്പ് വഹിക്കുന്നത്. നൂതന പദ്ധതികളിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധനവ് നൽകിയും ആഗോളവിപണിയിലേക്ക് എത്തിക്കാനും നിർണായക ഇടപെടലുകളാണ് സഹകരണമേഖല നടത്തുന്നത്.
 

കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് സഹകരണ എക്സ്പോ. 2022-ൽ രൂപംകൊണ്ട ഈ ആശയം, കേരളത്തിലെ സഹകരണ മേഖലയിലെ കാർഷിക ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും വിപണിയിൽ കൂടുതൽ പരിചയപ്പെടുത്തുന്നതിൽ വലിയ വിജയം നേടി. തിരുവനന്തപുരത്ത് വിജയകരമായി മൂന്ന് എഡിഷനുകൾ പൂർത്തിയാക്കിയ സഹകരണ എക്സ്പോയെ മലയാളികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇത് സഹകരണ ഉത്പന്നങ്ങൾക്ക് ബ്രാൻഡ് പദവി നേടിക്കൊടുത്തു.
 

സഹകരണമേഖലയിലെ കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങൾ ഇപ്പോൾ ആഗോളവിപണിയിലും എത്തുന്നുണ്ട്. അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യു.കെ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. സഹകരണ എക്സ്പോയിലൂടെ മലയാളികൾക്ക് പ്രിയങ്കരങ്ങളായി മാറിയ ഈ ഉൽപ്പന്നങ്ങൾ ആമസോണിലൂടെയും വിൽപന ആരംഭിച്ചത് വിപണന സാധ്യതകളും വർധിപ്പിച്ചു.
 

നെല്ലിന്റെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ കാര്യക്ഷമമാക്കാൻ സഹകരണ കൂട്ടായ്മയിലൂടെ രണ്ട് പുതിയ സംഘങ്ങൾ രൂപീകരിച്ചു.
കുട്ടനാട്, അപ്പർ കുട്ടനാട് കേന്ദ്രീകരിച്ച് കാപ്കോസ് പ്രവർത്തിക്കുന്നു. കോട്ടയത്ത് കാപ്കോസിന്റെ ആധുനിക മില്ലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പാപ്കോസ് പാലക്കാട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. ഈ സംഘങ്ങൾ നെൽകർഷകർക്ക് വലിയ താങ്ങും സഹായവുമാണ്.
 

സംസ്ഥാനത്തൊട്ടാകെ പുതിയ കർഷക ഉത്പാദക സംഘങ്ങൾ രൂപീകരിക്കുകയും നിലവിലുള്ള സംഘങ്ങൾക്ക് ആവശ്യമായ വായ്പ നൽകി അവയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന പദ്ധതി സഹകരണ വകുപ്പ് നടപ്പാക്കി. ഇതുവരെ 36 ഓളം കർഷക ഉത്പാദക സംഘങ്ങൾ (FPOs) സംഘടിപ്പിക്കാൻ കഴിഞ്ഞു. ഇതിൽ 18 എണ്ണം വ്യാവസായിക അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. ഈ പദ്ധതിക്കായി കേരള സർക്കാർ 10 കോടി രൂപ സഹായം അനുവദിച്ചു. 10 ലക്ഷം രൂപ വീതം 100 FPOs-കൾക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഈ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സഹകരണ വകുപ്പ് കാർഷികമേഖലയ്ക്ക് കൈത്താങ്ങാവുകയും കർഷകരെ സ്വയംപര്യാപ്തരാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

അനുബന്ധ ലേഖനങ്ങൾ

ലൈഫിലൂടെ വീടായത് 5,82,172 പേര്‍ക്ക്‌
ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുകൊണ്ട് ലൈഫ് (ലൈവ്ലിഹുഡ് ഇൻക്ലൂഷൻ ഫിനാൻഷ്യൽ എംപവർമെന്റ്) മിഷൻ മുന്നേറുന്നു. സംസ്ഥാനത്തെ എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ളതും സുരക്ഷിതവുമായ വീടുകൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ദൗത്യം.
കൂടുതൽ വിവരങ്ങൾ
ന്യൂനപക്ഷക്ഷേമത്തിന് സമഗ്ര പദ്ധതികള്‍
സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി ഉന്നമനം ലക്ഷ്യമിട്ട് വിപുലമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, സിഖ്, പാഴ്സി തുടങ്ങിയ വിഭാഗങ്ങളെയാണ് ന്യൂനപക്ഷങ്ങളായി കണക്കാക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ഹില്ലി അക്വ; ജനങ്ങളിലേക്കൊരു കുടിവെള്ള വിപ്ലവം
പൊതുജനങ്ങൾക്ക് ശുദ്ധജലം ന്യായവിലയിൽ ലഭ്യമാക്കുന്ന കേരള സർക്കാരിന്റെ ജനസ്വീകാര്യ പദ്ധതിയാണ് 'ഹില്ലി അക്വാ' പാക്കേജ്ഡ് കുടിവെള്ളം. ജലസേചന പദ്ധതികളുടെ പ്രോത്സാഹനത്തിനും വികസനത്തിനുമായി കേരള സർക്കാർ സ്ഥാപിച്ച പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KIIDC) ആണ് 'ഹില്ലി അക്വാ' എന്ന ബ്രാൻഡ് നിർമ്മിച്ച് വിപണനം ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾ
സമൃദ്ധിയോടെ കാര്‍ഷിക കേരളം
നെൽക്കൃഷി രണ്ടരലക്ഷം ഹെക്ടറിലേക്കും പച്ചക്കറിക്കൃഷിയുടെ വിസ്തൃതി 1.20 ലക്ഷം ഹെക്ടറിലേക്കും വ്യാപിപ്പിച്ച് വിപ്ലവാത്മക കാർഷിക മുന്നേറ്റത്തിനാണ് ഈ സർക്കാർ നേതൃത്വം നൽകിയത്. എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ പ്രാഥമിക പഠനത്തിൽ കർഷകരുടെ വരുമാനം 50% വർദ്ധിപ്പിക്കും എന്ന വാഗ്ദാനം പാലിക്കപ്പെട്ടു.
കൂടുതൽ വിവരങ്ങൾ
നീതി, സംരക്ഷണം, ശാക്തീകരണം: കേരളം ഭിന്നശേഷി സൗഹൃദം
സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ ഉറപ്പാക്കാനും നടത്തിയ പ്രവർത്തനങ്ങൾ മികവാർന്നവയാണ്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷിസൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, ബാരിയർ ഫ്രീ കേരള പോലുള്ള പദ്ധതികൾക്ക് സർക്കാർ രൂപം നൽകി.
കൂടുതൽ വിവരങ്ങൾ
രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
കൂടുതൽ വിവരങ്ങൾ
പട്ടയ വിതരണത്തില്‍ ചരിത്ര നേട്ടം
'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്'' എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് റവന്യൂ വകുപ്പ്. ഭൂരഹിതരില്ലാത്ത കേരളവും ഭവനരഹിതർക്കായി സുരക്ഷിതമായ താമസസൗകര്യങ്ങളും എന്നതാണ് സംസ്ഥാന സർക്കാരിന്റെ ദീർഘവീക്ഷണ-ലക്ഷ്യങ്ങൾ.
കൂടുതൽ വിവരങ്ങൾ
ഡിപ്പോയിൽ നിന്ന് ഡോറിലേക്ക്, കെഎസ്ആർടിസിയുടെ അതിവേ​ഗ കൊറിയർ സർവീസ്
കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ സാധനങ്ങളെത്തിക്കാൻ കെഎസ്ആർടിസി അവതരിപ്പിച്ച കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസിന് മികച്ച പ്രതികരണവുമായി മുന്നോട്ട്. 2023 ജൂണിന് ആരംഭിച്ച സംവിധാനം കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ഡിപ്പോകളിലേക്കാണ് സർവീസ് നടത്തുക.
കൂടുതൽ വിവരങ്ങൾ
പവര്‍ഫുള്‍ കേരളം
പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഒഴിവായ ഭരണമികവിൽ സംസ്ഥാനത്തെ വൈദ്യുതി മേഖല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നേടിയത് 1419.55 മെഗാവാട്ടിന്റെ വർധനവാണ്.
കൂടുതൽ വിവരങ്ങൾ