മാറ്റത്തിന്റെ വേലിയേറ്റം, തീരമൈത്രി തീരദേശ സംരംഭ മാതൃക

കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ് തീരമൈത്രി സീഫുഡ് റെസ്റ്റോറന്റുകൾ. മത്സ്യത്തൊഴിലാളി വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തി, സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച സീഫുഡ് ലഭ്യമാക്കുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും സംരംഭകത്വത്തിലേക്ക് കൈപിടിച്ച് ഉയർത്താനും, ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനും, ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്ന പദ്ധതിയാണിത്.
 

📍പദ്ധതിയുടെ ലക്ഷ്യങ്ങൾ:
 

തീരദേശവാസികളായ വനിതകൾക്കും ഗ്രൂപ്പുകൾക്കും സ്വന്തമായി സീഫുഡ് റെസ്റ്റോറന്റുകൾ ആരംഭിക്കാനുള്ള പരിശീലനവും സാമ്പത്തിക സഹായവും നൽകുന്നു. ഇത് പരമ്പരാഗത മത്സ്യബന്ധന മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കാതെ പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താൻ അവരെ സഹായിക്കുന്നു. 5 ലക്ഷം രൂപ വരെ 5 പേരടങ്ങുന്ന ഒരു സീഫുഡ് റെസ്റ്റോറന്റ് രൂപീകരിക്കുന്നതിനായി ഗ്രാന്റ് നൽകുന്നു. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും, 20 ശതമാനം ബാങ്ക് ലോണും 5 ശതമാനം ഗുണഭോക്തൃ വിഹിതവുമായാണ് പദ്ധതി നടപ്പാക്കുന്നത്.
 

തീരമൈത്രി റെസ്റ്റോറന്റുകളിലൂടെ ഗുണമേന്മയുള്ളതും ശുദ്ധവുമായ കടൽ വിഭവങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കുന്നു.
നേരിട്ട് മത്സ്യം സംഭരിക്കുന്നതിനാൽ ഇടനിലക്കാരെ ഒഴിവാക്കാനും മത്സ്യത്തൊഴിലാളികൾക്ക് മികച്ച വില ലഭിക്കാനും സഹായമാണ്. ഓരോ റെസ്റ്റോറന്റും നിരവധി പേർക്ക് നേരിട്ടും, അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. റെസ്റ്റോറന്റ് നടത്തിപ്പ്, പാചകം, സർവീസ്, ശുചീകരണം, മത്സ്യ സംഭരണം, വിതരണം എന്നിങ്ങനെ വിവിധ മേഖലകളിൽ തൊഴിൽ ലഭ്യത ഉണ്ടാക്കുന്നു. തീരദേശ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും തീരദേശ ഭക്ഷണവൈവിധ്യം സഞ്ചാരികൾക്ക് പരിചയപ്പെടുത്താനും റെസ്റ്റോറന്റുകൾ സഹായിക്കുന്നു. പല റെസ്റ്റോറന്റുകളും ടൂറിസം കേന്ദ്രങ്ങളോട് ചേർന്നോ തീരദേശങ്ങളിലോ ആണ് സ്ഥാപിച്ചിരിക്കുന്നത്.
 

പദ്ധതിയുടെ ഭാഗമാകുന്ന കുടുംബങ്ങൾക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്നതിലൂടെ സാമ്പത്തികമായി ശാക്തീകരിക്കാൻ സാധിക്കുന്നു. തീരദേശത്തെ വനിതാ സംരംഭകർക്ക് മുൻഗണന നൽകുന്നതിലൂടെ സ്ത്രീ ശാക്തീകരണവും സാധ്യമാക്കുന്നു.
 

ഫിഷറീസ് വകുപ്പിന്റെ സാമ്പത്തിക സഹായത്തിനൊപ്പം കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ, മത്സ്യഫെഡ് എന്നിവയുടെ പങ്കാളിത്തം റെസ്റ്റോറന്റ് സ്ഥാപിക്കുന്നതിനും വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹായകമാണ്. ഇതിനകം 9 തീരദേശ ജില്ലകളിലായി 35 തീരമൈത്രി സീഫുഡ് റസ്‌സ്റ്റോറന്റുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. പ്രാദേശികമായി ജനപ്രീതി നേടുന്നതിനൊപ്പം വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു. പദ്ധതിയുടെ തുടർച്ചയായ വികാസം തീരദേശമേഖലയിലെ ജീവിതനിലവാരം ഉയർത്താൻ കാര്യമായ സംഭാവന നൽകുന്നുണ്ട്.

അനുബന്ധ ലേഖനങ്ങൾ

നേരത്തെ എത്തി പാഠപുസ്തകങ്ങള്‍
അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറന്നിട്ടും പാഠപുസ്തകം കിട്ടാതെ ബുദ്ധിമുട്ടിയിരുന്ന കാലം ഇനി പഴങ്കഥ. ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വിതരണത്തോടെ അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വളരെ നേരത്തെ കുട്ടികളുടെ കൈകളിലേക്ക് എത്തുന്നു എന്ന നേട്ടം കൂടി പൊതുവിദ്യാഭ്യാസ രംഗത്തിന് സ്വന്തമാകുകയാണ്.
കൂടുതൽ വിവരങ്ങൾ
വിദ്യാവാഹിനി, വിദൂരതയിൽ നിന്നും വിദ്യാഭ്യാസത്തിലേക്ക്
പട്ടികവർഗ്ഗ മേഖലകളിലെ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ ഉറപ്പാക്കാനും കൊഴിഞ്ഞുപോക്ക് ഒഴിവാക്കാനുമായി ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് വിദ്യാവാഹിനി. ഊരുകളിൽ നിന്ന് ഒന്നരകിലോമീറ്റർ പരിധിയിലുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ വാഹനത്തിലെത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയിരുന്ന ഗോത്ര സാരഥി പദ്ധതിയാണ് വിദ്യാവാഹിനിയാക്കി പരിഷ്‌കരിച്ചത്.
കൂടുതൽ വിവരങ്ങൾ
മാതൃകാ വളര്‍ച്ചയുമായി ഉത്തരവാദിത്ത ടൂറിസം
വിനോദസഞ്ചാര മേഖലയുടെ വളർച്ചയും, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം. വിനോദസഞ്ചാരത്തിന്റെ ഒരു ബദൽ മാതൃകയാണിത്.
കൂടുതൽ വിവരങ്ങൾ
സാങ്കേതിക മികവില്‍ ജനസൗഹൃദ പൊലീസ്‌
കേരള പോലീസ് ജനങ്ങളുമായി കൂടുതൽ അടുക്കുകയും സാങ്കേതിക മുന്നേറ്റങ്ങളിലൂടെ കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും പുതിയ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്ത കാലഘട്ടമാണിത്. ഇന്ത്യൻ പോലീസ് ഫെഡറേഷന്റെ 2021 ലെ സർവെ പ്രകാരം അഴിമതിരഹിത പോലീസ് വിഭാഗത്തിൽ കേരളാ പോലീസ് ഒന്നാംസ്ഥാനത്താണ്.
കൂടുതൽ വിവരങ്ങൾ
പവര്‍ഫുള്‍ കേരളം
പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഒഴിവായ ഭരണമികവിൽ സംസ്ഥാനത്തെ വൈദ്യുതി മേഖല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നേടിയത് 1419.55 മെഗാവാട്ടിന്റെ വർധനവാണ്.
കൂടുതൽ വിവരങ്ങൾ
മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ
രജിസ്‌ട്രേഷന്‍ വകുപ്പിന് ഡിജിറ്റല്‍ മുഖം
പതിറ്റാണ്ടുകളുടെ പഴക്കമുള്ള രജിസ്‌ട്രേഷൻ വകുപ്പും സേവനങ്ങളിൽ ഡിജിറ്റൽ മുഖത്തിലേക്ക്. സംസ്ഥാനത്ത് വിഭവസമാഹരണത്തിൽ രണ്ടാം സ്ഥാനത്തുള്ള രജിസ്‌ട്രേഷൻ വകുപ്പ് 2016 മുതലാണ് സാങ്കേതികമാറ്റത്തിന് തുടക്കമിടുന്നത്.
കൂടുതൽ വിവരങ്ങൾ
കണക്ടായി കേരളം കെ-ഫോണിലൂടെ
ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന നാഴികക്കല്ല്!. ഡിജിറ്റൽ ഡിവൈഡിന് ബദലായി, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്.
കൂടുതൽ വിവരങ്ങൾ
ഭൂവിവര സംവിധാനത്തിൽ വിപ്ലവം
കേരളത്തിന്റെ റവന്യൂ, സർവേ, രജിസ്ട്രേഷൻ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ സമന്വയിപ്പിച്ച് സർക്കാർ ജനങ്ങൾക്ക് നൽകിയ മികച്ച സേവനമാണ് 'എന്റെ ഭൂമി' ഇന്റഗ്രേറ്റഡ് പോർട്ടൽ. ഭൂരേഖാ പരിപാലനത്തിൽ കേരളം കൈവരിച്ച ഈ അഭൂതപൂർവമായ നേട്ടം രാജ്യത്തിന് തന്നെ മാതൃകയാവുകയാണ്.
കൂടുതൽ വിവരങ്ങൾ