പവര്‍ഫുള്‍ കേരളം

പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും പൂർണമായും ഒഴിവായ ഭരണമികവിൽ സംസ്ഥാനത്തെ വൈദ്യുതി മേഖല. ഈ സർക്കാർ അധികാരത്തിലെത്തിയശേഷം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ നേടിയത് 1419.55 മെഗാവാട്ടിന്റെ വർധനവാണ്. കഴിഞ്ഞ ഒൻപത് കൊണ്ട് 1776.3 മെഗാവാട്ടിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. സൗരോർജം വഴി 1560 മെഗാവാട്ടും ജലവൈദ്യുത പദ്ധതികൾ വഴി 179.65 മെഗാവാട്ടും ഉത്പാദിപ്പിച്ചു. ജലവൈദ്യുത പദ്ധതികളിൽ 2016-2025 കാലഘട്ടത്തിൽ പൂർത്തിയാക്കിയവയിൽ വൈദ്യുതി ബോർഡ് നേരിട്ട് 150.60 മെഗാവാട്ടും സ്വകാര്യസംരംഭകർ മുഖേന 29.05 മെഗാവാട്ടും പൂർത്തിയാക്കി.
 

2016 മുതൽ 25 വരെയുള്ള 9 വർഷത്തിൽ, കെ.എസ്.ഇ.ബി.എൽ വൈദ്യുതി ഉൽപ്പാദന രംഗത്ത് 2942 കോടി രൂപയുടെയും, വൈദ്യുതി പ്രസരണ മേഖലയിൽ 8056 കോടി രൂപയുടെയും, വൈദ്യുതി വിതരണ മേഖലയിൽ 13015 കോടി രൂപയുടെയും ഉൾപ്പടെ 24,013 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. വരുംവർഷങ്ങളിൽ ഏകദേശം 1500 മെഗാവാട്ട് വൻകിട ജലവൈദ്യുത പദ്ധതികളിൽ നിന്നും കണ്ടെത്തുകയാണ് ലക്ഷ്യമിടുന്നത്. 800 മെഗാവാട്ട് സ്ഥാപിത ശേഷിയുമായി ഇടുക്കി പദ്ധതിയുടെ രണ്ടാം ഘട്ടം, 240 മെഗാവാട്ട് ശേഷിയിൽ ലക്ഷ്മി പദ്ധതി, 450 മെഗാവാട്ട് ശേഷിയുള്ള ശബരിഗിരി എക്‌സ്റ്റെൻഷൻ പദ്ധതി എന്നിവ ഇതിൽപെടുന്നു.
 

നിലവിൽ 187.536 മെഗാവാട്ട് ശേഷിയുള്ള 7 ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം നടന്നുവരുന്നു. കൂടാതെ 92 മെഗാവാട്ട് ശേഷിയുള്ള ചെറുകിട പദ്ധതികളും 2030 നുള്ളിൽ പൂർത്തീകരിക്കും. 60 മെഗാവാട്ട്ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതി (വാർഷിക വൈദ്യുതി ഉൽപാദനം - 153.9 ദശലക്ഷം യൂണിറ്റ്) പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചു. 24 മെഗാവാട്ട്ശേഷിയുള്ള ചിന്നാർ (വാർഷിക വൈദ്യുതി ഉൽപാദനം 76.45 ദശലക്ഷം യൂണിറ്റ്)ഉം ഈ വർഷം പൂർത്തിയാക്കും. ഒന്നര ദശാബ്ദത്തിലധികമായി നിർമ്മാണം ഇഴഞ്ഞു നീങ്ങുകയായിരുന്ന 40 മെഗാവാട്ട്ശേഷിയുള്ള തൊട്ടിയാർ ജലവൈദ്യുത പദ്ധതി പൂർത്തീകരിച്ചതും ഈ സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഫലമാണ്.
 

2016- ൽ സൗരോർജ പദ്ധതികളുടെ സ്ഥാപിതശേഷി 16.499 ആയിരുന്നത് നിലവിൽ 1576.5 മെഗാവാട്ട് ആയി വർദ്ധിപ്പിച്ചു. പുരപ്പുറ സൗരോർജ്ജ പദ്ധതി, സ്വകാര്യ നിലയങ്ങൾ, ഭൗമോപരിതല നിലയങ്ങൾ, ഫ്‌ളോട്ടിങ് സോളാർ പദ്ധതികൾ അടക്കം ഇതിൽപ്പെടുന്നു. സംസ്ഥാനത്തിന്റെ പ്രസരണ ഇടനാഴി 220 കിലോ വാട്ട് ആയിരുന്നത് 400 കിലോ വാട്ടിലേക്ക് ഉയർത്താൻ 10,000 കോടിയുടെ ട്രാൻസ്ഗ്രിഡ് പദ്ധതിയാണ് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി തൃശൂർ-അരീക്കോട് 400 കെ.വി ലൈൻ 2019ൽ കമ്മീഷൻ ചെയ്തു. ഇടമൺ-കൊച്ചി പവർ ഹൈവേ, തിരുനെൽവേലി- ഇടമൺ 400 കെ.വി അന്തർസംസ്ഥാന കോറിഡോർ, തമിഴ്നാട്ടിലെ പുനലൂർ-തൃശൂർ എച്ച് വിഡിസി ലൈനും പൂർത്തിയാക്കി. അരീക്കോട് നിന്ന് മാനന്തവാടി വഴി കാസർഗോഡുവരെ 400 കെ.വി ഗ്രീൻ കോറിഡോർ സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയ സർക്കാർ ഉഡുപ്പി-കാസർഗോഡ് 400 കെ.വി അന്തർസംസ്ഥാന പ്രസരണ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളിലാണ്. നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഊർജ്ജോത്പാദനത്തിലെ ഈ വർദ്ധനവ് സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്കും സാധാരണക്കാരുടെ ജീവിതത്തിനും ഒരുപോലെ പ്രയോജനകരമാകും.

അനുബന്ധ ലേഖനങ്ങൾ

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമഗ്ര പിന്തുണ
കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ ജനങ്ങൾക്ക് സമഗ്രമായ പിന്തുണയും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്നത്. ചികിത്സാ സൗകര്യങ്ങൾ, സാമ്പത്തികസഹായം, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സർക്കാർ കൈത്താങ്ങാണ്.
കൂടുതൽ വിവരങ്ങൾ
കുടുംബശ്രീ; വികസനത്തിന്‍റെ സ്ത്രീമുഖം
ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീമുന്നേറ്റത്തിന്റെ അതുല്യ മാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ
കണക്ടായി കേരളം കെ-ഫോണിലൂടെ
ഡിജിറ്റൽ കേരളം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി, കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കണക്ഷനായ കെ-ഫോൺ പദ്ധതി ഇതിനകം പിന്നിട്ടത് ഒരു ലക്ഷം അതിവേഗ ഇന്റർനെറ്റ് കണക്ഷനുകൾ എന്ന നാഴികക്കല്ല്!. ഡിജിറ്റൽ ഡിവൈഡിന് ബദലായി, എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ ബൃഹദ് പദ്ധതി, കേരളത്തിന്റെ ഭരണമികവിന്റെ മറ്റൊരു ഉജ്ജ്വല മാതൃകയാണ്.
കൂടുതൽ വിവരങ്ങൾ
മാലിന്യരഹിത ഹരിതകേരളം
സംസ്ഥാനത്തെ മാലിന്യമുക്തമാക്കാനുള്ള കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ചരിത്ര നേട്ടത്തിൽ സർക്കാർ. 2025 മാർച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിവസം 'മാലിന്യമുക്ത നവകേരള' പ്രഖ്യാപനം നടത്തി.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗതത്തില്‍ നാഴികക്കല്ലായി വാട്ടര്‍മെട്രോ
സുസ്ഥിര ഗതാഗതത്തിന്റെ പുതിയ വഴിത്തിരിവായി സംസ്ഥാനം അവതരിപ്പിച്ച രാജ്യത്തിന് തന്നെ മാതൃകയായ പദ്ധതിയാണ് കൊച്ചി വാട്ടർമെട്രോ. സർവീസ് ആരംഭിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോൾ തന്നെ സഞ്ചരിച്ചവരുടെ എണ്ണം 40 ലക്ഷം എന്ന റെക്കോർഡ് നേട്ടത്തിലാണ് വാട്ടർമെട്രോ.
കൂടുതൽ വിവരങ്ങൾ
കരുതലായ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍
കഴിഞ്ഞ നാലുവർഷക്കാലം സാമ്പത്തിക വെല്ലുവിളികളെ സൂക്ഷ്മമായ സാമ്പത്തിക ആസൂത്രണത്തിലൂടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും നേരിട്ട് വികസന പ്രവർത്തനങ്ങൾക്കും ക്ഷേമകാര്യങ്ങൾക്കും ആവശ്യമായ പണം കണ്ടെത്താൻ സർക്കാരിന് സാധിച്ചു. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടെ വിജയകരമായ നടത്തിപ്പ്.
കൂടുതൽ വിവരങ്ങൾ
ഡിജിറ്റലായി റവന്യൂ സേവനങ്ങള്‍
കേരളത്തിലെ റവന്യൂ വകുപ്പ് പൂർണ്ണമായും ഡിജിറ്റലിലേക്ക് മാറിയതോടെ, ജനങ്ങൾക്ക് എളുപ്പത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കുക എന്ന സർക്കാർ ലക്ഷ്യമാണ് യാഥാർത്ഥ്യമാകുന്നത്. വകുപ്പ് നടപ്പാക്കിയ പ്രധാന ഡിജിറ്റൽ മാറ്റങ്ങൾ നോക്കാം.
കൂടുതൽ വിവരങ്ങൾ
സംഘര്‍ഷം വേണ്ട സംരക്ഷിക്കാം
സംസ്ഥാനത്ത് ഉയരുന്ന വന്യജീവി സംഘര്‍ഷങ്ങളെ ശാസ്ത്രീയവും മാനുഷികവുമായ സമീപനത്തിലൂടെ നേരിടാൻ വിപുലമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മനുഷ്യരുടെ സുരക്ഷയും വന്യജീവികളുടെ സംരക്ഷണവും ഒത്തു ചേര്‍ന്ന് നിലനില്‍ക്കുന്ന 'മനുഷ്യ-വന്യജീവി സമവായം' ഈ ശ്രമങ്ങളുടെ അടിസ്ഥാനമാണ്.
കൂടുതൽ വിവരങ്ങൾ
അഭിമാനത്തോടെ, ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം സർക്കാർ
ട്രാൻസ്ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണ്.   ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സ എന്നിവയ്ക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി 70,27,186 രൂപ അനുവദിച്ചത് ഈ വിഭാഗത്തിലുള്ളവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് വലിയൊരളവിൽ താങ്ങായി.
കൂടുതൽ വിവരങ്ങൾ