വളരുന്നു ക്ഷീരസമ്പത്ത്‌

കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും, പോഷകാഹാര ലഭ്യതയുടെയും നട്ടെല്ലായ ക്ഷീരമേഖലയെ ശാക്തീകരിക്കുന്നതിൽ വലിയ മുന്നേറ്റങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.


പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയെ കൂടുതൽ കർഷക സൗഹാർദ്ദമാക്കി പരിഷ്കരിക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. ഈ പദ്ധതിയിൽ
പ്രത്യേക പരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങളെ (A-ഹെൽപ് കർമസേന/പശുസഖി), നിയോഗിച്ച് കന്നുകുട്ടികളുടെ വളർച്ച പരിശോധിച്ച് തീറ്റയും ധാതുലവണങ്ങളും വിരമരുന്ന് നൽകുന്നു. കന്നുകുട്ടി പരിപാലന പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി, കന്നുകുട്ടിയുടെ വളർച്ചയ്ക്ക് ആനുപാതികമായി തീറ്റ നൽകാൻ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇൻസെന്റീവ് ലഭ്യമാക്കാൻ പ്രത്യേക സോഫ്റ്റ് വെയർ തയ്യാറാക്കിയിട്ടുണ്ട്.


തദ്ദേശ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ 43 ക്ഷീരഗ്രാമം പദ്ധതികൾ നടപ്പാക്കി. കൂടാതെ, 136 പുതിയ ക്ഷീരഗ്രാമങ്ങൾ ആരംഭിച്ചു. 16 കിടാരി പാർക്കുകൾ ആരംഭിച്ചു, ഇതിൽ 50 കിടാരികൾ അടങ്ങുന്ന 16 യൂണിറ്റുകൾ സ്ഥാപിച്ചു. കുടുംബശ്രീ മുഖേന ആടുഗ്രാമം പദ്ധതി വഴി 8,920 യൂണിറ്റുകൾ ആരംഭിച്ചു. ആടുവളർത്തൽ സംരംഭങ്ങൾക്ക് ഓരോ യൂണിറ്റിനും 50,000 രൂപ മൂലധന സബ്‌സിഡി നൽകി. 2023-2024 സാമ്പത്തിക വർഷം വരെ കുടുംബശ്രീ ഈ പദ്ധതി ഏറ്റെടുത്ത് നടത്തി.


ഡയറി യൂണിറ്റുകൾ സ്ഥാപിക്കാൻ കുടുംബശ്രീ യൂണിറ്റുകൾക്ക് ഒരു യൂണിറ്റിന് 2018 ലക്ഷം രൂപ മൂലധന സബ്‌സിഡി നൽകി ക്ഷീരസാഗരം പദ്ധതി വഴി 9,997 യൂണിറ്റുകൾ ആരംഭിച്ചു. ഇതും 2023-2024 സാമ്പത്തിക വർഷം വരെ കുടുംബശ്രീ ഏറ്റെടുത്ത് നടത്തി. ഗ്രാമീണവികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും വലിയ സംഭാവനകളാണ് ക്ഷീരമേഖലയിൽ യാഥാർത്യമാകുന്നത്.

അനുബന്ധ ലേഖനങ്ങൾ

കുടുംബശ്രീ; വികസനത്തിന്‍റെ സ്ത്രീമുഖം
ലോകത്തിന് കേരളം സമ്മാനിച്ച സ്ത്രീമുന്നേറ്റത്തിന്റെ അതുല്യ മാതൃകയാണ് കുടുംബശ്രീ. 3.17 ലക്ഷം അയൽക്കൂട്ടങ്ങളിലായി 48.08 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ, ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മയാണ്.
കൂടുതൽ വിവരങ്ങൾ
ഹരിത ഭാവിക്കായി ട്രീ ബാങ്കിംഗ്‌
കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനുമുള്ള ലക്ഷ്യത്തോടെ, സംസ്ഥാനത്ത് വനംവകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് 'ട്രീ ബാങ്കിംഗ്'. പരമ്പരാഗത വനമേഖലയ്ക്ക് പുറമെ സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിച്ച് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
സ്‌കൂളുകള്‍ക്ക് ഇനി അന്താരാഷ്ട്ര തിളക്കം
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭൗതികസൗകര്യങ്ങൾ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ചുയർന്നത് നമ്മുടെ കൺമുന്നിലുള്ള അനുഭവസാക്ഷ്യമാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) സഹായത്തോടെ മാത്രം 2460 കോടി രൂപയുടെ നിക്ഷേപമാണ് ഈ രംഗത്ത് സാധ്യമാക്കിയത്.
കൂടുതൽ വിവരങ്ങൾ
പുത്തൻ വിപണികളിൽ കയർമേഖല
കേരളത്തിന്റെ പാരമ്പര്യ വ്യവസായമായ കയർ മേഖല, ഉത്പാദനം വർധിപ്പിച്ചും ആധുനികവത്കരണം സാധ്യമാക്കിയും ഉത്പന്നവൈവിധ്യത്തിലൂടെ ആഗോള വിപണിയിലേക്ക് കടന്നും, പുതിയ ഉയരങ്ങളിലേക്കാണ്.   കയർ വ്യവസായത്തിന്റെ ഉത്പാദനത്തിൽ ഗണ്യമായ വർധനവാണ് കഴിഞ്ഞ വർഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
ഗ്രാമീണ തൊഴിലും സാമൂഹിക ഉത്തരവാദിത്തവും; ഒരു കേരള മാതൃക
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ 8 വർഷമായി ഇന്ത്യയ്ക്ക് മാതൃകയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27.67 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സർക്കാർ ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് തൊഴിലുറപ്പിലൂടെ ആശ്വാസമേകിയും പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയരെയെത്തിയും, സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാമതെത്തിയും ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുകയാണ്.
കൂടുതൽ വിവരങ്ങൾ
ജീവിതസായാഹ്നത്തിന് കൈത്താങ്ങായി പാലിയേറ്റീവ് കെയർ പദ്ധതി
പ്രായമായവരുടെ ജീവിതസായാഹ്നം സന്തോഷകരവും സമാധാനപരവുമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ സഹകരണ മേഖലയിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതി ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ്. ഗുണമേന്മയുള്ള സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ സഹകരണ വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ
മായുന്നു, നിരക്ഷരതയുടെ തുരുത്തുകള്‍
നിരക്ഷരതയുടെ തുരുത്തുകൾ ഇല്ലാതാക്കുക ലക്ഷ്യമിട്ട് സർക്കാർ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറ്റിയുടെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃകയാകുന്നു.   📍ചങ്ങാതി പദ്ധതി: ഇതര സംസ്ഥാന തൊഴിലാളികളെ മലയാളവും കേരള സംസ്‌കാരവും പഠിക്കുന്നതിനായി തുടക്കമിട്ട പദ്ധതിയാണ് ചങ്ങാതി.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യവകുപ്പിന്റെ ജനകീയ മുന്നേറ്റം
സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയുടെ മുഖച്ഛായ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് റേഷൻ കടകളെ കെ-സ്റ്റോറുകളാക്കി ഉയർത്തുന്ന പദ്ധതി. ഇതിനകം 1959 റേഷൻ കടകളെ കെ-സ്റ്റോറുകളായി മാറ്റാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ
പൊതുഗതാഗത വിപ്ലവമാകാന്‍ സ്വിഫ്റ്റ്
കേരളത്തിന്റെ ഗതാഗത മേഖലയിൽ നിർണ്ണായക മുന്നേറ്റത്തിന് തുടക്കമിട്ട് ഈ സർക്കാർ അവതരിപ്പിച്ച സംവിധാനമാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്. 2021 നവംബർ ഒമ്പതിന് കമ്പനിയായി രജിസ്റ്റർ ചെയ്ത ഈ സംരംഭം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു.
കൂടുതൽ വിവരങ്ങൾ