കാലത്തിനൊപ്പം വേഗത്തില്‍ മോട്ടോര്‍വാഹന വകുപ്പ്‌

പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് വലിയ പരിഷ്‌കാരങ്ങളുമായി മുന്നേറുകയാണ്. ഡിജിറ്റൽവത്കരണം, പരാതി പരിഹാരത്തിലെ വേഗത, സേവനങ്ങളുടെ നവീകരണം, റോഡ് സുരക്ഷാ നടപടികൾ ഊർജിതമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി അതിവേഗമാണ് വകുപ്പ് മികവിലേക്ക് കുതിക്കുന്നത്.
 

റോഡും വാഹനവും സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ഡ്രൈവർമാരെ പ്രാപ്തരാക്കുന്ന തരത്തിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകളും കർശനമായ പരീക്ഷാ രീതികളും നടപ്പാത്തിയത് വകുപ്പിന്റെ സുപ്രധാന നേട്ടമാണ്. ഇതിനൊപ്പം ലേണേഴ്സ് മൊബൈൽ ആപ്പ് തയ്യാറാക്കുന്നതും ഡ്രൈവിംഗ് ടെസ്റ്റുകളിൽ ഹസാർഡ് പെർസെപ്ഷൻ സിമുലേറ്റർ ടെസ്റ്റ് ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇത് പുതിയ ഡ്രൈവർമാർക്ക് കൂടുതൽ മികച്ച പരിശീലനം നൽകാൻ സഹായിക്കും.
 

റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഓട്ടോമേറ്റഡ് എൻഫോഴ്സ്മെന്റ് സംവിധാനത്തിന്റെ ഭാഗമായി, 2023 ജൂൺ 5-ന് കേരളത്തിലെ റോഡുകളിൽ എ.ഐ -പവേർഡ് ഉൾപ്പെടെ 726 ക്യാമറകൾ പ്രവർത്തനക്ഷമമാക്കി. അനധികൃതമായ വാഹന പാർക്കിംഗ്, മൊബൈൽ ഉപയോഗിച്ചുള്ള നിയമലംഘനങ്ങൾ മുതലായവ ക്യാമറകൾ നിരീക്ഷിക്കുന്നു. ട്രാഫിക് നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് കമ്മ്യൂണിറ്റി സർവീസ് നൽകാനുള്ള സിലബസ് രൂപീകരിച്ചതും നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ബോധവൽക്കരണത്തിന്റെ ഭാഗമാണ്. ഗുരുതരമായ നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് നിശ്ചിത കാലയളവിലേക്ക് റദ്ദാക്കുന്നതിനോടൊപ്പം അവർക്ക് കർശന പരിശീലനം നൽകുന്നതും റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന നടപടിയാണ്. സ്‌കൂൾ ബസുകളിലെയടക്കം വാഹന പരിശോധന കർശനമാക്കി.
 

സർക്കാരിന്റെ 100 ദിവസത്തെ കർമപരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് നേരിട്ട് നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സിറ്റിസൺ സെന്റിനൽ ആപ്പ് സാധ്യമാക്കി ഇതിലൂടെ ട്രാഫിക് ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുക - പരാതി രജിസ്റ്റർ ചെയ്യുക എന്ന ഓപ്ഷൻ വഴി പൊതുജനങ്ങൾക്ക് ട്രാഫിക് വയലേഷൻസ് റിപ്പോർട്ട് ചെയ്യാൻ എം-പരിവാഹൻ ആപ്പിൽ സൗകര്യമൊരുക്കി. ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് നിർത്തലാക്കി, ഡിജിറ്റൽ ലൈസൻസ് കേരളത്തിൽ നടപ്പാക്കിയിട്ടുണ്ട്.
ഡൗൺലോഡ് യുവർ ഡ്രൈവിംഗ് ലൈസൻസ് (ഡി.വൈ.ഡി.എൽ) സംവിധാനത്തിലൂടെ ഡിജിറ്റൽ രൂപത്തിൽ ലൈസൻസ് സാരഥി വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
 

റോഡ് സുരക്ഷ ഉറപ്പാക്കാനും റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കാനുമായി സുരക്ഷിത കേരളം പദ്ധതി നടപ്പാക്കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 85 എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ച് സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുക, അപകട സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി പരിഹാരം നിർദേശിക്കുക, ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, അപകടങ്ങൾ ഉണ്ടാകുമ്പോൾ അതിനുള്ള കാരണങ്ങൾ അന്വേഷിക്കുക എന്നിവയാണ് ഈ സ്‌ക്വാഡുകളുടെ ചുമതല.
 

ശബരിമല തീർത്ഥാടന കാലത്ത് റോഡ് സുരക്ഷ ഉറപ്പുവരുത്താനും സുഗമമായ തീർഥാടന അനുഭവത്തിനുമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ക്വാഡുകൾ രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൂന്ന് കൺട്രോൾ റൂമുകൾ സ്ഥാപിക്കുകയും ചെയ്തു. മെഡിക്കൽ സംഘങ്ങളുമായി സഹകരിച്ച് അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിൽ മോട്ടോർ വാഹന വകുപ്പ് പ്രധാന പങ്കുവഹിക്കുന്നു. ആദ്യമായി ആംബുലൻസുകളുടെ വാടക ചാർജുകളും, വെയ്റ്റിംഗ് ചാർജുകളും ഏകീകരിച്ചു.
 

മോട്ടോർ വാഹന വകുപ്പിനെ എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കി. ഓഫീസ് കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഒരു ഉദ്യോഗസ്ഥൻ അഞ്ച് ദിവസത്തിൽ കൂടുതൽ ഫയലുകൾ കൈവശം വയ്ക്കാൻ പാടില്ലെന്ന നിയമം നടപ്പാക്കി. ആറുവരി പാത സജ്ജമാകുന്നതിനു മുന്നോടിയായി ലെയ്ൻ ട്രാഫിക്ക് ബോധവൽക്കരണപരിപാടികൾ , 'സേഫ്റ്റി ടു സേവ് ലൈഫ്', അനധികൃത ഫിറ്റിങ്ങുകൾ കണ്ടെത്തുന്നതിനുള്ള സ്പെഷ്യൽ ഡ്രൈവ്, ഓപ്പറേഷൻ റാഷ്, ഓപ്പറേഷൻ ഡെസിബെൽ, ഓപ്പറേഷൻ നൈറ്റ് റൈഡേഴ്‌സ്, ക്‌ളിയർ പാത്ത്, സ്‌ക്രീൻ, സൈലൻസ്, ഫോക്കസ്, ഓപ്പറേഷൻ ഓവർലോഡ്, ആംബുലൻസുകളുടെ ദുരുപയോഗം, Route Curtail, തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങി നിരവധി സ്‌പെഷ്യൽ ഡ്രൈവുകൾ.
 

ഓരോ നിയമസഭാമണ്ഡലത്തിലെയും അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഈ സർക്കാർ ആരംഭിക്കാനൊരുങ്ങുന്നത് 503 പുതിയ ബസ് റൂട്ടുകൾ. കേരള സ്റ്റാർട്ടപ്പ് മിഷനുമായി ചേർന്ന് ബസ് കൺസഷൻ ആപ്പ് വിദ്യാർഥികൾക്കായി വികസിപ്പിക്കുന്നു, റോഡ് സുരക്ഷാ സന്ദേശങ്ങൾ കാർട്ടൂൺ വീഡിയോകളായി വിദ്യാലയങ്ങളിലും പൊതുയിടങ്ങളിലും പ്രദർശിപ്പിക്കുന്നത് കുട്ടികളിലും പൊതുജനങ്ങളിലും അവബോധം വളർത്തും.
 

എ.എൻ.പി.ആർ ക്യാമറകളുള്ള വെർച്വൽ ചെക്ക് പോസ്റ്റുകൾ, സംസ്ഥാനത്ത് 19 ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകൾ, അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററുകൾ, സർക്കാർ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാ കെ.എൽ 90 എന്ന പ്രത്യേക സീരീസിനായുള്ള സോഫ്‌റ്റ്വെയർ എന്നിവ ഉടൻ യാഥാർത്ഥ്യമാകും. ഈ സർക്കാർ അധികാരത്തിലെത്തിയതോടെ പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും റോഡ് സുരക്ഷ ഉറപ്പാക്കാനും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് വകുപ്പ് പരിശ്രമിക്കുന്നത്.

അനുബന്ധ ലേഖനങ്ങൾ

ഹരിത ഭാവിക്കായി ട്രീ ബാങ്കിംഗ്‌
കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കാനുമുള്ള ലക്ഷ്യത്തോടെ, സംസ്ഥാനത്ത് വനംവകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് 'ട്രീ ബാങ്കിംഗ്'. പരമ്പരാഗത വനമേഖലയ്ക്ക് പുറമെ സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിച്ച് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.
കൂടുതൽ വിവരങ്ങൾ
ഭക്ഷ്യഭദ്രത ഉറപ്പാക്കി കേരളം
ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനമെന്ന വലിയ നേട്ടത്തിലേക്ക് കേരളം ചുവടുകൾ വച്ചു കഴിഞ്ഞു. തെരുവോരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കുന്ന ചരിത്രനേട്ടത്തോടെയാണ് ഏവർക്കും റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്.ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 5,26,234 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
കൂടുതൽ വിവരങ്ങൾ
സ്വയംപര്യാപ്തതയിലേക്ക്, കേരളത്തിന്റെ ഹരിത വിപ്ലവം
കാർഷിക മേഖലയിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്കാണ് കേരളത്തിൻ്റെ കുതിപ്പ്. 'ഞങ്ങളും കൃഷിയിലേക്ക്', 'നവോത്ഥാൻ', 'കൃഷി സമൃദ്ധി' തുടങ്ങിയ പദ്ധതികൾക്കൊപ്പം, 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞം ഓരോ വർഷവും കൂടുതൽ പേരെ കൃഷിയിലേക്ക് ആകർഷിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.
കൂടുതൽ വിവരങ്ങൾ
കേരള പി.എസ്.സി; തൊഴിൽ ഒരുക്കുന്നതിൽ മുന്നിൽ
യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മാതൃകാപരമായ മുന്നേറ്റമാണ് കേരള പി.എസ്.സി നടത്തുന്നത്. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വഴി രണ്ടേമുക്കാൽ ലക്ഷത്തിലധികം നിയമനങ്ങൾ സാധ്യമാക്കുകയും, 30,000-ത്തോളം പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തത് സുപ്രധാന നേട്ടമാണ്.
കൂടുതൽ വിവരങ്ങൾ
ശുദ്ധജലം ഇനി സുലഭം
എല്ലാവർക്കും എല്ലാവീടുകളിലും ശുദ്ധജല വിതരണം ഉറപ്പാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനം തുടങ്ങി നാല് വർഷം കടക്കുമ്പോൾ 38 ലക്ഷത്തോളം (38,37,858- 2025 മാർച്ച് വരെ) ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കി.
കൂടുതൽ വിവരങ്ങൾ
ഫിഷറീസ് മേഖലയിലെ സ്ത്രീശക്തി
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ (സാഫ്) മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിലും സമഗ്ര വികസനത്തിലും കൈവരിച്ച നേട്ടങ്ങൾ ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിവിധ പദ്ധതികളിലായി 29.98 കോടി രൂപയാണ് സാഫ് ചെലവഴിച്ചത്.
കൂടുതൽ വിവരങ്ങൾ
വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം
പാമ്പുകളുടെ സംരക്ഷണത്തിനും വിഷപാമ്പുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ആവിഷ്‌കരിച്ചതാണ് സർപ്പ മൊബൈൽ (സ്‌നേക് അവയർനസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്) ആപ്പ്. മറ്റ് വന്യജീവികൾ മൂലമുള്ള സംഘർഷങ്ങൾ കൂടി റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനുമാവുന്ന പരിഷ്‌കാരങ്ങൾ വരുത്തി കൊണ്ട് വനംവകുപ്പ്, ആന്റിവെനം ഉൽപ്പാദന-വിതരണത്തോടൊപ്പം ജനങ്ങളിൽ ബോധവത്കരണം കൂടി ആപ്പിലൂടെ നടത്തുന്നു.
കൂടുതൽ വിവരങ്ങൾ
അഭിമാനത്തോടെ, ട്രാൻസ്‌ജെൻഡർ സമൂഹത്തോടൊപ്പം സർക്കാർ
ട്രാൻസ്ജെൻഡർ വ്യക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുമായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണ്.   ലിംഗമാറ്റ ശസ്ത്രക്രിയ, തുടർചികിത്സ എന്നിവയ്ക്ക് ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി 70,27,186 രൂപ അനുവദിച്ചത് ഈ വിഭാഗത്തിലുള്ളവരുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് വലിയൊരളവിൽ താങ്ങായി.
കൂടുതൽ വിവരങ്ങൾ
വികസനത്തിന്റെ മുഖമായി വിഴിഞ്ഞം
ആഗോള സമുദ്രവ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്തു. എല്ലാവിധ നിർമാണപ്രവർത്തനങ്ങളും പൂർത്തിയാക്കി വിഴിഞ്ഞം 2028ൽ തന്നെ പൂർണ സജ്ജമാകാൻ 2024ൽ ഈ സർക്കാർ ഒപ്പുവെച്ച സപ്ലിമെന്ററി കരാറിലൂടെ കഴിയും.
കൂടുതൽ വിവരങ്ങൾ